ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 157

ചെയ്യാം. എന്നാൽ കൊല്ലം 972 ആമത യെടവമാസം 8 നു എഴുതിയത എടവം 9 നു
മെമാസം പത്തൊമ്പതാംന്തിയതി വന്നത. ഉടനെ പെർപ്പാക്കിക്കൊടുത്തു.

349 G&H

527 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പ അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ
അവർകൾ സല്ലാം, എടവമാസം 2 നു സാഹെബര അവർകൾ എഴുതിക്കൊടുത്തയച്ച
കത്ത വായിച്ച വർത്തമാനം ഒക്കയും മനസ്സിൽ ആകയും ചെയ്തു. രണ്ടാം ഗെഡുവിന്റെ
മൊതലുവകയിൽ ഇപ്പൊൾ 7000 ഉറുപ്പിക നമ്മുടെ ആളു പക്കൽ
കൊടുത്തയച്ചിരിക്കുംന്നു. ഈ ഉറുപ്പിക 7000വും കച്ചെരിയിൽ പുക്കപ്രകാരം രെശിതി
കൊടുത്തയപ്പാൻ കടാക്ഷം ഉണ്ടാകയും വെണം. കുബഞ്ഞി നികുതിക്കാരിയത്തിന്ന
ഉപെക്ഷകൂടാതെ പ്രയത്നം ചെയ്കയും ചെയ്തു. സാഹെബര അവർകളെ കല്പനക്ക
നാം വിചാരിച്ചിട്ടും ഇല്ലാ. രാജ്യത്ത ഉള്ള കുടിയാൻമ്മാരൊടവഴിപൊലെ നാം നിഷ്ക്കരിഷ
കാണിച്ചിട്ടും ചെലെ മുഖ്യസ്തൻമ്മാര നികുതി ഉറുപ്പിക തന്നതും ഇല്ല. അവരെ ചിലരെ
കാണുംന്നതും ഇല്ലാ. ഇപ്രകാരം കാട്ടുംന്നത ഒക്കയും നികുതി ഉറുപ്പികക്ക താമസം
വരുത്തുവാൻ ആകുന്നു മുഖ്യസ്തൻമ്മാരകാട്ടുംന്നത എന്ന നമുക്ക തൊന്നിയിരിക്കുംന്നു.
ഇനിഒക്കയും സാഹെബര അവർകളെ കടാക്ഷംകൊണ്ട വഴി ആയിവരുമെന്ന നാം
വിശ്വസിച്ചിരിക്കുംന്നു. ഇപ്പൊൾ രാജ്യത്തെ ഫലങ്ങളും അനുഭവംങ്ങളും ഇല്ലാത്തെ
സമയമാകകൊണ്ടത്രെ മൊതല എടുത്ത വരുവാൻ താമസം വന്നിരിക്കുംന്നത. ഇനിയും
നമ്മാൽ ആകുംപ്രകാരം പ്രയത്നം ചെയ്ത തീർന്നവരുന്നെ ഉറുപ്പിക താമസിയാതെ
കൊടുത്തയക്കയും ചെയ്യാം. എല്ലാക്കാർയ്യ്യത്തിന്നും സാഹെബര അവർകളെ കടാക്ഷം
ഉണ്ടായിരിക്കും വെണം. എന്നാൽ കൊല്ലം 972 ആമത എടവമാസം 8 നു എഴുതിയ കത്ത
എടവം ഒമ്പതാംന്തിയ്യ്യതി മെയിമാസം പത്തൊമ്പതാംന്തിയ്യ്യതി വന്നത.

350 G&H

528 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലിസായ്പ അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ ഇരിവെനാട്ട നമ്പ്യാൻമ്മാര എഴുതിയ അർജി.
എടവമാസം 3നു കണ്ണൊത്തനിന്ന വെടികഴിഞ്ഞ പൊരുംന്നെ വഴിക്ക പൂത്തുര യാവാരി
ഒതയൊത്ത പണ്ടാര ആയുധക്കാര മാപ്പിളമാര കയറി വന്ന വെള്ളം തരെണമെന്ന
പറഞ്ഞ വെള്ളം കൊടുക്കുംന്നതിന മദ്ധ്യെ കിണറും പൊരയും തൊട്ട. കൂറ്റെരി കെളൊത്ത
നമ്പ്യാരുടെ കിടാവ നെല്ലെരി അമ്പുവിനെ കാട്ടുനായര ആകുന്നു എന്ന പറഞ്ഞ അവനെ
പിടിപ്പാൻ ചെന്നാറെ അവൻ പാഞ്ഞ അകത്തകടന്നാറെ അവനെ എന്തിന പിടിക്കുംന്നു
എന്ന പറഞ്ഞ നമ്പ്യാര വാതുക്കൽ വന്ന നിന്നാറെ മാപ്പിളമാര വെടിവെക്കയും ചെയ്തു.
ആ വെടി നമ്പ്യാർക്കും പെണ്ണുംങ്ങൾക്കും കൊണ്ട അവര യിരിവരും മരിച്ച പൊകയും
ചെയ്തു. നമ്പ്യാരുടെയും വാലിയക്കാരന്റെയും വാള രണ്ടും കൊണ്ടുപൊകയും ചെയ്തു.
മാപ്പിളമാര പിടിപ്പാൻ ചെന്ന വാലിയക്കാരനെ വരുത്തി ചൊദിച്ചാറെ ആ വന്ന
മാപ്പിളമാരിൽ ചുണ്ടങ്ങാപ്പൊയിൽ കുഞ്ഞിഅമ്മതിനെ അവൻ അറികയും ചെയ്യും. ആ
വാലിയക്കാരനെ ഇവിടെ വരുത്തി നിപ്പിച്ചിട്ടും ഉണ്ട. ഇപ്രകാരം ഉള്ളെ മാനക്ഷയം
മുൻപെ വന്നിട്ടും ഇല്ലാ. ഇതിന്റെ വെണ്ടുംവണ്ണം നിവൃർത്ത വരുത്തിവെച്ചതരാഞ്ഞാൽ
ഞാങ്ങൾക്ക നാട്ടിൽനിന്ന പൊറുക്കെണ്ടുംന്നതിന്ന വളരെ സങ്കടംതന്നെ ആകുന്നത.
ഇതിന്റെ ഒക്കയും നിദാനമാക്കിവെച്ച തരെണ്ടുംന്നതിന്ന സായ്പ അവർകളുടെ
കൃപകടാക്ഷം ഉണ്ടായിരിക്കയും വെണം. കൊല്ലം 972 ആമത എടവമാസം 18 നു
എഴുതിയെ സങ്കട വരിയൊല എടവം 9നു മെമാസം 19 നു വന്നത. ഈ ദിവസം തന്നെ
പെർപ്പാക്കി അയച്ചത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/217&oldid=200622" എന്ന താളിൽനിന്ന് ശേഖരിച്ചത്