ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xvii

ഇത്തരം പഠനങ്ങൾക്കു സഹായകമാകുന്ന വിധത്തിലാണ് പദസൂചിക
തയ്യാറാക്കിയിരിക്കുന്നത്. ബന്ധസുചകപദങ്ങൾ തുടങ്ങി മറ്റു പലതരം
സംജ്ഞകൾകൂടി സൂചികയിൽ ചേർക്കണമെന്നുണ്ടായിരുന്നു. സ്ഥലപരിമിതി
മൂലം അവയെല്ലാം ഒഴിവാക്കി. ചേർത്തിരിക്കുന്ന സംജ്ഞകളുടെ തന്നെ പ്രധാ
നപ്പെട്ട പ്രത്യക്ഷങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പൊതുവേ പറ
ഞ്ഞാൽ തലശ്ശേരി രേഖകളുടെ സാധ്യതകളും വ്യാപ്തിയും (possibilities and
spread) മനസ്സിലാക്കാൻ ഉപകരിക്കുന്നതാണ് സൂചിക. വായന അവിടെനിന്നു
തുടങ്ങാം. സൂചിക തയ്യാറാക്കുന്ന ക്ലേശകരമായ ജോലിയിൽ ഉത്സാഹപൂർവ്വം
സഹകരിച്ച ജോസഫ് സ്കറിയ, അജു, നാരായണൻ, അരുൾ ജോർജ് സ്കറിയ,
ജയാ സുകുമാരൻ എന്നിവരെ നന്ദിപൂർവ്വം അനുസ്മരിക്കുന്നു. ഗവേഷണ
തല്പരർ തങ്ങളുടെ അഭിരുചിയും ആവശ്യവും പരിഗണിച്ചു പ്രത്യേക സൂചിക
കൾ തയ്യാറാക്കുന്നതോടുകൂടിയാവും തലശ്ശേരി രേഖകളുടെ യഥാർത്ഥ മൂല്യം
വെളിപ്പെടുക.

ലിപിവ്യവസ്ഥ

മലയാള ലിപിവ്യവസ്ഥ ഇന്നു കാണുന്നതുപോലെ നിലവാരപ്പെട്ടത്
അച്ചടി പ്രചരിച്ചതോടെയാണ്. ബഞ്ചമിൻ ബെയിലി, ഹെർമൻ ഗുണ്ടർട്ട്, കണ്ട
ത്തിൽ വറുഗീസ് മാപ്പിള എന്നിവർ ഇക്കാര്യത്തിൽ സാരമായ പങ്കു വഹിച്ചി
ട്ടുണ്ട്. ഇവരുടെ ലിപിപരിഷ്കരണ പരിശ്രമങ്ങൾ തുടങ്ങുംമുമ്പ് എഴുതപ്പെട്ട
വയാണ് തലശ്ശേരി രേഖകൾ. അക്കാലത്തുലിപ്യങ്കനത്തിലുണ്ടായിരുന്ന വൈവി
ധ്യമാണ് ആദ്യം കണ്ണിൽപ്പെടുക. മിക്കപദങ്ങളും ഒന്നിലേറെ രൂപത്തിൽ എഴുതി
ക്കാണാം. അവ്യവസ്ഥ എന്നു തോന്നാമെങ്കിലും ഈ വൈവിധ്യത്തിനിടയിലൂടെ
അന്നത്തെ ഉച്ചാരണ ശീലങ്ങളെക്കുറിച്ചു മറ്റൊരിടത്തും കിട്ടാത്ത ചില
അറിവുകൾ നേടാം. കൈയെഴുത്തിൽ കണ്ട ലിപിപരമായ അവ്യവസ്ഥകൾ
മാറ്റമില്ലാതെ അച്ചടിയിൽ നിലനിറുത്തിയിരിക്കുന്നതിന്റെ യുക്തി ഇതാണ്.

ലിപിപരിമിതികൾ

ലിപിപരമായ അവ്യവസ്ഥകളിൽ നിന്നു വേർതിരിച്ചുകാണേണ്ടവയാണ്
ലിപിപരിമിതികൾ, എകാര ഒകാരങ്ങളുടെ ദീർഘരൂപങ്ങളും സംവൃത ഉകാരവും
രേഖപ്പെടുത്താൻ വേണ്ടുവോളം ലിപികളും ഉപലിപികളും തലശ്ശേരി രേഖകൾ
എഴുതപ്പെട്ട കാലത്തു പ്രചരിച്ചിരുന്നില്ല. ഹെതു, എറിയ, എതാൻ, മെൽകച്ചെരി,
സെവകന്മാർ തുടങ്ങിയവയിൽ ദീർഘ എകാരവും ശൊദ്യം, ഒല, ഇപ്പൊൾ,
കൊൽക്കാരൻ, പൊയി തുടങ്ങിയവയിൽ ദീർഘ ഒകാരവുമാണ് ഉച്ചാരണത്തി
ലുണ്ടായിരുന്നത്. എഴുത്ത, നെല്ല, വീട, എഴുതിയത, ഉണ്ട തുടങ്ങിയവ സംവൃ
തോകാരാന്തങ്ങളുമാണ്. എന്നാൽ അവ വേർതിരിച്ചുകാണിക്കാൻ ലിപിയു
ണ്ടായതു അച്ചടി പ്രചരിച്ചതോടെയാണ്. ഇവിടെ, അച്ചടിയിൽ, കൈയെഴുത്തിൽ
കാണുന്ന പഴയ രൂപങ്ങൾ നിലനിറുത്തിയിരിക്കുന്നു.

കടംകൊള്ളൽ, ഭാഷാമലിനീകരണം, ആഗോളവൽക്കരണം

സംസ്കൃതത്തിൽനിന്നും ഇംഗ്ലീഷിൽനിന്നും തത്ഭവരുപത്തിൽ കടം
കൊണ്ട വാക്കുകൾക്കു പലതരം രൂപങ്ങൾ രേഖകളിൽ കാണാം. കമ്പനി,

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/22&oldid=200266" എന്ന താളിൽനിന്ന് ശേഖരിച്ചത്