ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 163

രണ്ടിലും തൊണി മുന്നിലും കൂടി വന്നെ അരി ചാക്ക 250 പതിന്നാലാംന്തിയ്യ്യതി
മുക്കവത്തൊണി പത്തിലും മഞ്ചി നാലിലും 20 കൂടി വന്ന അരിചാക്ക 279 15 നു തൊണി
പത്തിലും മഞ്ചി നാലിലും കൂടിവന്ന അരിചാക്ക 260 കൂട വഴിയെ വന്ന മഞ്ചി ഒന്നിൽ
ചാക്ക എണ്ണം 50 വക 4ൽ കൂടി വന്ന തൊണി 23ലും മഞ്ചി പത്തിലും കൂടി വന്ന ചാക്ക
എണ്ണം 869. ഈ ചാക്കിൽ എതാൻ മുക്കാലും അരയും അരിയെ ഉള്ളു. ഈ ചാക്കിൽ
നിന്നു 170 ചാക്ക കുറ്റിആടിക്ക കൊണ്ടുപൊയിട്ട തൊണി ഇത്ര ദിവസമായിട്ടും വന്നിട്ടും
ഇല്ലാ. തൊണി വന്നാൽ ശെഷം ഉള്ള ചാക്ക ഒട്ടും താമസിയാതെ കയറ്റി അയക്കുകയും
ചെയ്യ്യാം. ശെഷം ചാക്ക കൊണ്ടുപൊകുന്ന തൊണിക്കാർക്കും കടുത്തുന്ന ആൾക്കും
കൂലി കൊടുത്താൽ പണിക്ക താമസം ഉണ്ടാകഇല്ലല്ലൊ. മുന്ന നാളായി പണി എടുത്തിട്ട
എതും കൊടുക്കാത്തത. ശെഷം വർത്തമാനംങ്ങൾ ഒക്കയും ശിപ്പായി പറകയും ചെയ്യും.
കൂലികൊടുക്കാഞ്ഞിട്ട ആളുകൾ വഴിക്കെ കിട്ടുംന്നതും ഇല്ലാ. ഇനി കല്പനവരുംപ്രകാരം
നടക്കയും ചെയ്യാം. കൊല്ലം 972 ആമത എടവമാസം16 നു എഴുതിയത. എടവം 17 നു
മെയിമാസം 27 നു വന്നത. ഉടനെ പെർപ്പാക്കി അയച്ചത.

368 G&H

546 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾക്ക വായിച്ച കെൾപ്പിക്കെണ്ടും അവസ്ഥ. കണ്ണുര
ദൊറൊക എഴുത്ത. എന്നാൽ കലിബ ദൊറൊകനൊട വെച്ച അന്ന്യായം എഴുപത്ത ഒന്ന
ഉറപ്പിയൊളം ലാൽ മമ്മത തരെണ്ടത ഉണ്ടെന്ന പറയും ചെയ്തു. എന്നതിന്റെശെഷം
ദൊറൊക ശിപ്പായിനെ അയച്ച അവനെ വരുത്തുകയും ചെയ്തു. എന്നിട്ട നിനക്ക 71
ഉറുപ്പ്യ കലിബ അന്ന്യായം വെച്ചിരിക്കുംന്നു എന്ന ലാൽ മമ്മതിനൊട ചൊദിച്ചു. അന്നെരം
ലാൽ മമ്മത പറഞ്ഞു ഞാൻ 44 1/2 ഉറുപ്പ്യ കലിബവൊട കൂടി കച്ചൊടത്തിന്ന കടം
വാങ്ങിയിരിക്കുംന്നു. ആ ഉറുപ്പ്യയുംകൊണ്ട ഞാൻ ബെമ്പായിൽ പൊകുംന്നെരും കലിപ്പ
പറഞ്ഞു ഞാനും നിന്റെകൂട ബെമ്പായിൽ പൊരുംന്നു എന്ന പറഞ്ഞു. എനക്ക ചില
കാരിയം ഉണ്ട. എന്നതിന്റെശെഷം ഇരിവരുംകൂടി ഒരു ഉരുവിൽ പൊകയും ചെയ്തു.
ബെമ്പായിൽ എത്തിയാറെ ഈ ഉറുപ്പ്യക്ക ചരക്ക ലാൽമമ്മത വാങ്ങുകയും ചെയ്തു.
ലാൽ മമ്മതിന ചുങ്കത്തിന്റെ ശിട്ട കലിബ വാങ്ങിക്കൊടുക്കയും ചെയ്തു. ലാൽ മമ്മത
ചരക്കുംകൊണ്ട കണ്ണൂരപ്പൊന്നു. കലിപ്പ അവിടെ നിന്നു ആ ചരക്ക കൊണ്ട മണി
പവിഴം ഉണ്ടാക്കി രണ്ടുമാസം കൊണ്ട എന്നതിന്റെ ശെഷം ലാൽമമ്മത പറഞ്ഞു.
കലിപ്പുവൊട ഈ മണിവിറ്റ എന്റെ അംശം ഇനിക്കതാ നിന്റെ അംശം നീ എടുത്തൊ
എന്ന ലാൽ മമ്മത പറകയും ചെയ്തു. എന്നതിന്റെശെഷം കലിപ്പ പറഞ്ഞു നിതന്നെ വിറ്റ
വില വാങ്ങിക്കൊൾകയും വെണം. എന്നതിന്റെ ശെഷം 7500 മണി 112 ഉറുപ്പികക്ക
കൊടുമലെ ഒരുത്തന കൊടുക്കുകയും ചെയ്തു. കലിപ്പിനെ ചൊദിച്ചാൽ കണ്ണൂര
കണ്ടതുമില്ലാ. മുപ്പത നാളത്തെ താമസത്തിന കൊടുത്തെ ഉറുപ്പ്യ മുന്നമാസം
താമസിച്ചിട്ടും കൊണ്ടുവന്നില്ലാ. എന്നതിന്റെശെഷം ലാൽ മമ്മത കൊടുമലക്ക
ചെല്ലുകയും ചെയ്തു. എന്നിട്ടും രണ്ടുമാസം അവിടെ താമസിച്ചു. അന്നെരം ആ മൊതലാളി
പറഞ്ഞു ഞാൻ കണ്ണൂര നിന്ന ഉറുപ്പ്യ തരാമെന്ന പറഞ്ഞു. ലാൽ മമ്മത കണ്ണൂരിൽ
കൂട്ടിക്കൊണ്ടു വരികയും ചെയ്തു. എന്നതിന്റെശെഷം മുതലാളി ഇവിടെ ഇല്ലാ
കൊഴിക്കൊട്ട ആകുന്നു എന്നും പറഞ്ഞു കലിബിനെയും ലാൽ മമ്മതിൻറ ആളെയും
കൂട്ടി കൊഴിക്കൊട്ടെക്ക പൊയി. അവിടെയും ആ മുതലാളിനെ കണ്ടതുമില്ലാ.
എന്നതിന്റെശെഷം കണ്ണുര തന്നെ പൊരികയും ചെയ്തു. എന്നിട്ട ലാൽ മമ്മതും
കലിപറയും കൂട മൊതലാളിയും കൊടുമലക്കതന്നെ പൊയി. രണ്ടുമാസം പിന്നെയും

20. 'മുന്നിലും' എന്നു G യിൽ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/223&oldid=200634" എന്ന താളിൽനിന്ന് ശേഖരിച്ചത്