ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 167

സുപ്പി എഴുതിയത. എടവമാസം 11 നു സാഹെപ്പവർകൾ കൊടുത്തയച്ച കത്ത വായിച്ച
വർത്തമാനം മനസ്സിൽ ആകയും ചെയ്തു. കടുത്തനാട്ട യാധപ്പാട്ട പൊക്കരെ പൊരെടെ
മെത്തൽ ഉള്ളത ഒക്കയും പൊളിച്ച ചരക്കുകൾ ഒക്കയും കൊണ്ടുപൊയി. അവന്റെ
പെണ്ണുംപിള്ളയിനെ വിട്ടുംന്ന ഒഴിപ്പിക്കയും ചെയ്തു. അക്കാരിയത്തിന്ന പൊക്കര അവിടെ
അന്ന്യായം കെൾപ്പിച്ചതിന്ന അത വിസ്തരിച്ച തിർപ്പാനെല്ലൊ കല്പന വന്നത.
അതുകൊണ്ട കൊൽക്കാരെ അയച്ച ആ വർത്തമാനം ചൊദിച്ചാറെ പൊക്കരെയും
പൊക്കരെ പെണ്ണുംപിള്ളയിനെയും പൊര പൊളിച്ച ആളെയും വരുത്തി. അക്കാരി
യംകൊണ്ട വിസ്തരിച്ചാറെ പൊര പൊളിച്ചത കുറ്റംതന്നെ അതുകൊണ്ട ആ പൊളിച്ച
പുര പൊളിച്ച ആള നന്നാക്കിക്കൊടുപ്പാൻന്തക്കവണ്ണം പറഞ്ഞാറെ അത പൊക്കർക്കും
പൊക്കരെ പെണ്ണുപിള്ളക്കും ബൊധിക്കയും ചെയ്തു. ഇനി പൊര പൊളിച്ച ആളെ കൂട്ടി
അങ്ങ അയക്കെണമെങ്കിൽ കല്പന വന്നാൽ കൂട്ടി അയക്കയും ചെയ്യാം. അന്ന്യായക്കാ
രന ബൊധിച്ചിട്ടത്രെ പൊര പൊളിച്ച ആളെ അങ്ങു അയക്കാഞ്ഞത. ഇനി കല്പന
വന്നാൽ അവനെ അയക്കെണമെങ്കിൽ അയക്കയും ചെയ്യാം. ഇനി കല്പനവരുംപ്രകാരം
നടക്കയും ചെയ്യാം. 972 ആമത എടവമാസം 20 നു എഴുതിയത എടവം 21 നു മെമാസം
31 നു വന്നത.

374 G&H

552 ആമത മലയാം പ്രവെശ്യയിൽ വടക്കെപ്പകുതിയിൽ അധികാരി ആയിരിക്കുംന്ന
മഹാരാജശ്രീ പീലിസായ്പീ അവർകളുടെ സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ
പൊയ്യ്യപ്പുറത്ത നായര എഴുതിയ അരിജി. മുമ്പെ പരിന്തിരിസ്സിന രാജ്യമായിരിക്കുംമ്പൊൾ
എന്റെ വകമൽ നിന്ന ഉള്ള നികുതിപ്പണം ഞാൻ തന്നെ പരിന്തിരിസ്സിന ബൊധിപ്പാറെ
ഉള്ളു. ഇപ്പൊൾ കുറുങ്ങൊട്ട കാരിയം പറയുന്നവർക്ക രാജ്യം കൊടുക്കുംന്നന്ന കെട്ടു.
അതുകൊണ്ട സായ്പി അവർകളുടെ കൃപ ഉണ്ടായിട്ട ഇപ്പൊളും എന്റെ വകമൽന്ന
ഉള്ള നികുതിപ്പണം ഞാൻ തന്നെ എടുത്ത പണ്ടാരത്തിൽ ബൊധിപ്പിപ്പാൻ സായ്പ
അവർകളെ കൃപ ഉണ്ടായിരിക്കയും വെണം. കൊല്ലം 972 ആമത എടവമാസം 29 നു
എഴുതിയ അർജി എടവം 29 നു ജൂൺ 8 നു വന്നത. ജൂൺ ഒമ്പതാംന്തിയ്യ്യതി പെർപ്പാ
ക്കിക്കൊടുത്തു.

375 G&H

553 ആമത മഹാരാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പി അവർകൾക്ക കുറുമ്പ്രനാട്ട വീരവർമ്മ രാജാവ അവർകൾ
സല്ലാം. ഇപ്പൊൾ 24നു കല്പന ആയിവന്ന കത്ത 26 നു ഉച്ച ആകുംമ്പൊൾ കുറുമ്പ്രനാട്ട
എത്തി. വായിച്ച മനസ്സിൽ ആകയും ചെയ്തു. എടവം 4 നു കല്പന ആയി 6നു
കുറുമ്പ്രനാട്ട വന്ന എല്ലാവരെയും വരുത്തി മക്കിടെ ആളായി നിക്കുംന്ന കാപ്പാട്ടെ
താഴെപ്പുരയിൽ പർക്കൃക്കുട്ടിനെയും വരുത്തി വിചാരിച്ച എടവം 23 നു യിൽ അകത്ത
കുറുമ്പ്രനാട താമരശ്ശെരി രണ്ടാം ഗെഡുപ്പണം സറക്കാരിൽ ബൊധിപ്പിപ്പാൻ നിശ്ചയിച്ച
പർക്കൃക്കുട്ടി കൈയ്യ്യറ്റ അവന്റെ അനന്തിരവൻ തറുവയാജിയെ തലശ്ശെരിക്ക
അയക്കയും ചെയ്തു. അപ്രകാരം നിശ്ചയിക്കകൊണ്ട അവന പലിശകുട്ടിനിന്നപൊകുന്ന
പണത്തിനകൊടുപ്പാനും ദിവസം തെറ്റാതെ പണം അടപ്പാനും അങ്ങൊട്ടും ഇങ്ങൊട്ടും
എഴുത്തുകളും ഉണ്ടായി നാട്ടുന്ന പണം പർക്കൃക്കുട്ടിക്ക അടപ്പിച്ച വരികയും ചെയ്യുംന്നു.
ഇക്കാരിയത്തിന്ന തെറ്റല വരാതെ പർക്കൃതന്നെ കുറുമ്പ്രനാട താമരശ്ശെരി രണ്ടാം
ഗെഡുപ്പണം സറക്കാരിൽ ബൊധിപ്പിക്കും. പറപ്പുനാട്ടിലെ പണത്തിന്ന ആളമാറ്റി പണം
എടുപ്പിപ്പാൻ നിശ്ചയിച്ചതിന്റെ ശെഷം ആ നാട്ടിൽ ഉള്ളതിൽ ചിലരെ തന്നെ കല്പിച്ച

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/227&oldid=200642" എന്ന താളിൽനിന്ന് ശേഖരിച്ചത്