ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 177

ഇരിക്കുംന്നെടത്തക്ക എങ്കിലും അവർകളെ താഴെയിരിക്കുംന്ന ആളുകളെ അരിയത്തക്ക
എങ്കിലും ഭയംകൂടാതെ പൊയിക്കൊള്ളാമെന്ന ഇതിനാൽ മെൽപ്പറഞ്ഞപ്രകാരം നട
പ്പാൻ ആഗ്രഹിച്ചിരിക്കുംന്നു. ശെഷം വഴിപൊലെ നടപ്പാൻ താല്പർയ്യ്യമായിരിക്കും
ന്നവരെ രെക്ഷിപ്പാനും ദെയാവ കൊടുപ്പാനും എന്നുള്ളതു പൊലെയും ദുർന്നില
ആയിട്ടും ആകാത്തത ആയിട്ടും കലഹം ചെയ്യുന്നവരെ ശിക്ഷിക്കെണ്ടതിനും ബെലം
വെണ്ടുംന്നെടത്തൊളം ഗെർണ്ണൽഡൊൻ സായ്പി അവർകളെ പറ്റിൽ കൊടുത്തു എന്ന
എല്ലാവരും വിചാരിക്കയും വെണം. ശെഷം മറ്റുള്ള വിചാരങ്ങൾ ഒക്കക്കും മുൻമ്പെ
കൊട്ടത്ത തുക്കിടി ഗുണമായി വർദ്ധിച്ചിരിക്കെണമെന്നും കുടിയാൻമ്മാരെ
സന്തൊഷത്തൊടുംകൂട സുഖമായിരിക്കെണമെന്നും അത്രെ ബെഹുമാനപ്പെട്ട
സറക്കാരുടെ താല്പരിയം പ്രത്യെകമായിട്ട ആയിരിക്കുംന്നതുകൊണ്ട ഇതിനമുൻമ്പ
ഇരുന്ന മിശ്രക്കാർയ്യ്യം വിചാരത്തിൽ എന്ന നിരൂപിച്ച നെരായിട്ട കൂടുന്നപ്രകാര
മല്ലാതെകണ്ട നികുതി എങ്കിലുംവല്ല കപ്പങ്ങൾ കൊണ്ടെങ്കിലും ഉടനെ കൊടുക്കെണമെന്ന
വരുന്ന ആളുകൾക്ക വല്ല പ്രജകളെപ്പൊലെ സാധനമുള്ളവണ്ണം വന്ന നടന്നാൽ
ഗെർണ്ണൽഡൊൻ സായ്പി അവർകൾ ഒരുത്തനെയും മുട്ടിക്കയും ഇല്ലാ. എന്നാൽ കൊല്ലം
972 ആമത മിഥുനമാസം 12നുക്കു ഇങ്കിരെശകൊല്ലം 1797 ആമത ജൂൻ മാസം 23 നു
തലച്ചെരിനിന്നും എഴുതിയത. പരസ്സ്യക്കത്തെ 12 ആകുംന്നു.

393 G&H

569 ആമത രാജശ്രീവടക്കെഅധികാരിതലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലിസായ്പ അവർകൾ കണ്ണൂര ദൊറാഗക്കെ എഴുതിയ കത്ത. എന്നാൽ ഇതിന്റെ
അകത്ത തനിക്ക ഒരു പരസ്സ്യക്കത്ത കൊടുത്തയച്ചിരിക്കുംന്നു. ആയത എത്തിയ ഉടനെ
തന്റെ കച്ചെരിയിൽ തറച്ച കൊൾകയും വെണം. എന്നാൽ കൊല്ലം 972 ആമത
മിഥുനമാസം 12 നു ഇങ്കിരെശകൊല്ലം 1797 ആമത ജുൻമാസം 23നു തലച്ചെരിനിന്നും
എഴുതിയത. ഇപ്രകാരം വടകരെക്ക ഒന്ന. ഇരിവനാട്ടെക്ക 1. രണ്ടുതറെ രാമയ്യന ഒന്ന.
ചെറക്കൽ കാനംങ്കൊവിക്ക 1. ആകെ 5 എഴുതിയത.

394 G&H

570 ആമതരാജശ്രീവടക്കെ അധികാരി തലച്ചെരിതുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലി സായ്പി അവർകൾ ഇരിവെനാട്ട നമ്പ്യാൻമ്മാർക്ക എഴുതിയ കത്ത. എന്നാൽ
ഇരിവെനാട്ടിലെ കപ്പംങ്ങൾ ഒട്ടും താമസിയാതെകണ്ട നിശ്ചയിപ്പാൻന്തക്കവണ്ണം വല്ലവഴി
ആക്കെണ്ടതിന്ന നിങ്ങൾക്ക സഹായാമായിട്ട നാം മൊന്താൽ കച്ചെരിക്ക മിഥുനം 16 നു
വരുവാൻ നിശ്ചയിച്ചതുകൊണ്ട ആ ദിവസം രാവിലെ എത്തെണമെന്ന കുടിയാൻ
മ്മാർക്ക എല്ലാവർക്കും പറഞ്ഞ കൊൾകയും വെണം. എന്നാൽ കൊല്ലം 972 ആമത
മിഥുനമാസം 12 നു ഇങ്കിരെശകൊല്ലം 1797 ആമത ജുൻമ്മാസം 23 നു തലച്ചെരി നിന്ന
എഴുതിയത.

395 G&H

571 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾ അണ്ടത്തൊടൻ കലന്തൻമുപ്പന എഴുതിയ
കല്പനക്കത്ത. എന്നാൽ നീ പാർപ്പിച്ച തിയ്യ്യനെ ഇണ്ടൊട്ട കൊണ്ടുവരുവാൻന്തക്കവണ്ണം
നാം മുൻമ്പെ ഒരു ശിപ്പായിനെ അയച്ചാറെ അവനൊടുകൂട അയക്കായ്കകൊണ്ട ഇക്കത്ത
എത്തിയ ഉടനെ ആ തിയ്യ്യനെ ഈ വരുന്നെ ശിപ്പായിയൊടകൂട കൊടുത്തയക്കയും

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/237&oldid=200663" എന്ന താളിൽനിന്ന് ശേഖരിച്ചത്