ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

178 തലശ്ശേരി രേഖകൾ

വെണം. എന്നാൽ കൊല്ലം 972 ആമത മിഥുനമാസം 12 നു ഇങ്കിരെശ കൊല്ലം 1797ആമത
ജുൻമ്മാസം 23 നു തലച്ചെരിനിന്നും എഴുതിയത.

396 G&H

572 ആമത മഹാരാജശ്രീ ബെഹുമാനപ്പെട്ട പീലി സായ്പിവർകളെ സന്നിധാന
ത്തിങ്കലക്ക അണ്ടത്തൊടൻ കലന്തര എഴുതിയ കാരിയം. സന്നിധാനത്തിങ്കൽനിന്ന
കല്പിച്ച ആയുധക്കാര ഒറൊന്ത പൊയനെരത്ത തുണ്ടത്തരം കാട്ടി ഒരു തിയ്യനെ അവര
പിടിച്ച അവരെ കാവിൽ ഇടുകയും ചെയ്തു. ആയവസ്ഥ കണ്ണൊത്തെ കുന്നുംമ്മെലെ
നമ്പ്യാര മയ്യ്യഴിയിൽ സായ്പുവിന എഴുതി അയച്ചതിന്റെശെഷം ഉത്തരം എന്നെ
വിളിപ്പിച്ച ആ തിയ്യ്യൻ തുണ്ടത്തരം കാട്ടിയവനെ നാട്ടിലുള്ള ആളെ വിളിച്ച വിസ്തരിച്ച
അവൻ തുണ്ടത്തരം കാട്ടിട്ടുണ്ടെങ്കിൽ അവനെ തലച്ചെരിയിൽ സായ്പുവിന്റെ
അരിയത്തക്കകൂട്ടി അയക്കെണമെന്നത്രെ എന്നൊട കല്പിച്ചത. എന്നതിന്റെ ശെഷം
ഞാൻ മൈയ്യ്യഴിനിന്ന പെരിങ്ങത്തുര ചെന്ന അവൻ കുറ്റംകാട്ടിട്ട ഉണ്ടൊ ഇല്ലയൊ
എന്ന ചിറ്റാരത്തച്ചനും ശെഷം അവിടെ ഉള്ള കുടിയാൻമ്മാർക്കും എഴുതി അയച്ചാറെ
അതിന ഉത്തരം അവൻ തുണ്ടത്തരം കാട്ടിയവൻതന്നെ എന്നും വാരാട്ടിന്ന മുട്ട
ചൊക്കുറുവിനെ വെടിവെച്ച തള്ളിയിട്ടതും അവൻതന്നെ എന്നത്രെ അവര എഴുതി
അയച്ചത. എന്നതിന്റെശെഷം അവര എഴുതി അയച്ച എഴുത്തും ഞാൻ തലച്ചെരിയിൽ
കൊടുത്തയച്ചു.ആതിയ്യ്യനെ തലച്ചെരിയിലൊ കൊട്ടത്തൊ കൊടുത്തയക്കെണ്ടു എന്നും
കല്പന വരായ്കകൊണ്ടത്രെ പാർപ്പിച്ചത. എന്നതിന്റെശെഷം രണ്ടു നായരും ഒരു
തിയ്യരിയും തിയ്യ്യനെ കാവലിട്ട കണ്ണുംങ്ങൊട്ട വന്ന കാവക്കാരൊട തിയ്യ്യനെ ഞാങ്ങളെ
കൈയ്യിൽ തരെണമെന്ന പറഞ്ഞാറെ ഞാങ്ങളെ കല്പിച്ച ആളൊടു ഒരു എഴുത്ത
വാങ്ങി കൊണ്ടുവന്നാൽ തിയ്യ്യനെ ഞാങ്ങൾ തരു എന്ന അവരൊടും പറകയും ചെയ്തു.
ആയവസ്ഥ കാവക്കാര എന്നൊടവന്നു പറഞ്ഞാറെ ഞാൻ ആ തിയ്യ്യനെ സായിപുവിന്റെ
അരിയത്തക്ക കൂട്ടിഅയക്കയുംചെയ്തു. ഇനി ഒക്കയും സായ്പി അവർകൾ
കല്പിക്കുംപ്രകാരം കെട്ട നടക്കയും ചെയ്യാം. കൊല്ലം 972 ആമത മിഥുനമാസം 14 നു
എഴുത്ത 14 നു ജുൻ 25 നു വന്നത.

397 G&H

573 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സാഹെബ അവർകൾക്ക കടത്തുവനാട്ട പൊർള്ളാതിരി
ഉദയവർമ്മരാജാവ അവർകൾ സല്ലാം. മിഥുനമാസം 11 നു സാഹെബരവർകൾ
കൊടുത്തയച്ച കത്ത വായിച്ച വർത്തമാനങ്ങൾ ഒക്കയും മനസ്സിലാകയും ചെയ്തു. നമുക്ക
വെണ്ടുന്ന ഗുണദൊഷംങ്ങൾ ഒക്കയും സാഹെബര അവർകളാൽ വഴിപൊലെ
ഉണ്ടാകുമെന്ന നാം നിശ്ചയിച്ചിരിക്കുംന്നു. സാഹെബര അവർകളെ കാണെണ്ടതിനും
ബെഹുമാനപ്പെട്ട ഗെവനർ സാഹെബ അവർകളെ കാണെണ്ടതിന്നും നമുക്ക വളരെ
മൊഹം തന്നെ ആകുന്നു. അതുകൊണ്ട മിഥമുനമാസം 16 നു ഒര അടിയന്തരം
കഴിക്കെണ്ടത ഉണ്ട. അത കഴിഞ്ഞ ഉടനെ ഈ മാസം 20 നുയിൽ അഹംതന്നെ നാം
തലച്ചെരിയിൽ വരികയും ചെയ്യാം. എന്നാൽ എല്ലാക്കാരിയത്തിന്നും വഴിആക്കിതന്ന
മരിയാതിപൊലെ വെച്ച രെക്ഷിപ്പാൻ ബെഹുമാനപ്പെട്ട കുമ്പഞ്ഞി കടാക്ഷം
ഉണ്ടായിരിക്കയും വെണം. മുന്നാം ഗെഡുവിന്റെ മൊതല പിരിയെണ്ടുംന്നതിന്ന
കുടിയാൻമ്മാരെ തകരാറതന്നെ ഉണ്ട. ഇപ്പൊൾ കടക്കാരന്റെ മുട്ട ഉണ്ടായി
വന്നിരിക്കുംന്നു. ആവഹമുട്ടതിർപ്പാൻകൂടി രാജ്യത്തനിന്നമൊതലപിരിഞ്ഞ വരുംന്നില്ലാ.
ഇപ്രകാരംയിരിക്കുംന്നു ഇവിടുത്തെ അവസ്ഥ. ഇതിനഒക്കയും സാഹെബര അവർകളെ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/238&oldid=200665" എന്ന താളിൽനിന്ന് ശേഖരിച്ചത്