ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xx

തികച്ചും കാര്യക്ഷമമായ ഔദ്യോഗികഭാഷയായി മലയാളം പ്രവർത്തിക്കുന്നതു
തലശ്ശേരി രേഖകളിൽ കാണാം. കോളണീകരണത്തിന്റെ ആദ്യദശകങ്ങളിൽ
മലയാളം പ്രകടമാക്കിയ ആത്മബലം പാശ്ചാത്യീകരണത്തിന്റെ കുത്തൊഴു
ക്കിൽ നഷ്ടപ്പെട്ടുപോയി. എങ്കിലും ഭാഷയുടെ വളർച്ചയിൽ തലശ്ശേരി രേഖ
കളിൽ കാണുന്ന തരത്തിലുള്ള ഔദ്യോഗിക ഭാഷ വഹിച്ച പങ്ക് വളരെ വലു
താണ്. ഇതിൽനിന്നു പത്തൊമ്പതാം നൂറ്റാണ്ടിലെ മിഷണറി ഗദ്യത്തിലേക്കും
ആദ്യകാല പത്രഭാഷയിലേക്കും ചന്തുമേനോന്റെ ഭാഷയിലേക്കും ഏറെ അക
ലമില്ല. ഇംഗ്ലീഷിന്റെ വളർച്ചയെക്കുറിച്ചുള്ള ഡേവിഡ് ക്രിസ്റ്റലിന്റെ
നിരീക്ഷണങ്ങൾ (1995) വായിച്ചാൽ ഭാഷാപരിണാമത്തിന്റെ വഴികൾ ഊഹി
ക്കാൻ എളുപ്പമാകും. ആധുനിക ഭാഷാശാസ്ത്രത്തിന്റെയും ചരിത്രവിജ്ഞാന
ത്തിന്റെയും പിൻബലത്തോടെയാണ് ഡേവിഡ് ക്രിസ്റ്റൽ ഇംഗ്ലീഷ് ഭാഷാ
ചരിത്രം അവതരിപ്പിക്കുന്നത്. ഒരു ഘട്ടത്തിൽ (1995:41) ക്രിസ്റ്റൽ എഴുതുന്നു.

"The importance of the Chancery is its role in fostering the
standardisation of English, in handwriting, spelling and grammatical
forms. Careful analysis of the manuscripts in the early Chancery
Proceedings has shown that the clerks imposed a great deal of order
on the wide range spellings which existed at that time, and that the
choices they made are very largely the ones which have since become
standard. The genealogy of modern standard English goes back to
Chancery, not Chaucer.'

ഇംഗ്ലീഷുഭാഷയുടെ രൂപഭാവങ്ങൾ മൊത്തത്തിൽ മാറ്റിമറിച്ചതു
നോർമൻ അധീശത്വത്തിൽ ഫ്രഞ്ചുഭാഷ നടത്തിയ കടന്നുകയറ്റങ്ങളാണ് എന്നു
കൂടി ഓർമ്മിക്കുക. വൈദേശിക സ്വാധീനവും ഭാഷാപരിണാമവും തമ്മി
ലുള്ള ബന്ധം ലിപിവ്യവസ്ഥയിലാണ് പ്രകടതരമാകുന്നത്. ഇംഗ്ലീഷിൽ ഫ്രഞ്ചു
സ്വാധീനംകൊണ്ടുണ്ടായ അവ്യവസ്ഥ ഒഴിയാബാധയായി ഇന്നും നിലനിൽ
ക്കുന്നു. തലശ്ശേരി രേഖകളിൽ കാണുന്ന അവ്യവസ്ഥകൾ, വിശിഷ്യ ലിപിതല
ത്തിലെ പൊരുത്തക്കേടുകൾ സംസ്കൃതത്തിന്റെയും ഇംഗ്ലീഷിന്റെയും
സ്വാധീനത്തിലുണ്ടായ ഭാഷാപരിണാമത്തിന്റെ ഭാഗമായി പരിശോധിക്കാ
വുന്നതാണ്. ഒരേ വാക്കുതന്നെ മധ്യകാല ഇംഗ്ലീഷിൽ പത്തോ പന്ത്രണ്ടോ
തരത്തിൽ രേഖപ്പെടുത്തിയിരുന്നു. തലശ്ശേരി രേഖകളിൽ പല വാക്കുകൾക്കും
അനേകം രൂപഭേദങ്ങളുണ്ട്.

വാമൊഴിയുടെ അഴകുള്ള ശൈലി

ഭാഷാപരമായ സവിശേഷതകൾ ഏറെ ചൂണ്ടിക്കാട്ടാനുണ്ടെങ്കിലും
വിശദപഠനത്തിന് ഇവിടെ ഉദ്യമിക്കുന്നില്ല. തലശ്ശേരി രേഖകളിലെ പതിന്നാ
ലുതരം ഭാഷാവ്യതിയാനങ്ങൾ പഴശ്ശിരേഖകളുടെ ആമുഖത്തിൽ സോദാഹ
രണം വിവരിച്ചിട്ടുണ്ട്. വാമൊഴിയുടെ അഴകുള്ള വൈവിധ്യപൂർണ്ണമായ
ഗദ്യശൈലിയാണ് തലശ്ശേരി രേഖകളിലുള്ളത്. പൊതുവേ ലളിതവാക്യങ്ങൾ
വാമൊഴിയിലും തലശ്ശേരിരേഖകളിലും സുലഭമാണ്. വിശേഷണങ്ങളും നിഷേ
ധരൂപങ്ങളും ഏറെയില്ല. നിലവാരപ്പെട്ട വരമൊഴിയുമായി തട്ടിച്ചു നോക്കുമ്പോൾ
രേഖകൾക്ക് അർത്ഥവ്യക്തത കുറവായിത്തോന്നാം. വാമൊഴിയുടെ അകമ്പടിക്കു

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/24&oldid=200270" എന്ന താളിൽനിന്ന് ശേഖരിച്ചത്