ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

184 തലശ്ശേരി രേഖകൾ

കുബഞ്ഞിയുടെ തൂക്കംങ്ങൾ കുടിയാൻമ്മാരുടെ തുക്കംങ്ങളും തുല്ല്യമാക്കെണ്ട തിന
കൊത്തുവാൾ ചാവടിയിൽ കൊണ്ടുപൊകയും വെണം. മെൽ എഴുതിയ കല്പനപ്രകാരം
വല്ല ആളുകൾ അനുസരിച്ച നടക്കാതെ ഇരുന്നാൽ പെഴഉറുപ്പ്യവാങ്ങുക എങ്കിലും മറ്റും
പല ശിക്ഷ എങ്കിലും മജിസ്ത്രാദാവ അവർകൾ കൊടുക്കുകയും ചെയ്യ്യും. എന്നാൽ
തുക്കംങ്ങൾകൊണ്ടപ്രവൃർത്തിക്കുംന്നവര ഒക്കക്കും നെരായിട്ടുള്ള വണ്ണം അവരവരുടെ
തുക്കങ്ങൾ ആക്കെണ്ടതിന്നും കൊത്തുവാൻ മുദ്രയിട്ട അതിനൊട കൂടെ എല്ലാവർക്കും
മതി ആയിട്ടുള്ള സമയത്ത കൊടുപ്പാൻന്തക്കവണ്ണം അഗൊസ്തുമാസം 1 നു
കർക്കിടകമാസം 21 നു ഈ കല്പന ബെലത്തിൽ ആകുംന്നെടത്തൊളം താമസിക്കയും
ചെയ്യും. മെൽ എഴുതിയ തിയ്യ്യതി ദിവസം കഴിഞ്ഞതിന്റെശെഷം വല്ല ആളുകൾ
കല്പനപ്രകാരം അനുസരിച്ച നടക്കാതെ പിഴ ചെയ്തു എന്ന വരികിൽ ഇതിൽ
എഴുതിവെച്ചപ്രകാരം പിഴ ഉറുപ്പ്യ വാങ്ങുക എങ്കിലും മറ്റു പല ശിക്ഷ എങ്കിലും
കൊടുക്കാറായിരിക്കയും ചെയ്യ്യും.

രണ്ടാമതും പരസ്സ്യമാക്കുന്നത. പാണ്ടിശാലയിൽ എങ്കിലും പീടികയിൽ എങ്കിലും
യിരിക്കുംന്നതുക്കംങ്ങൾ ഒക്കയും കൊത്തുവാൾക്ക വെണ്ടിയതാകുന്നത. അതുകൊണ്ട
അവന തൊന്നുംന്നപ്രകാരം നൊക്കി വിശാരിക്കെണ്ടതിന്ന അവന്റെ പറ്റിൽ കല്പന
ഉണ്ടായിരിക്കയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത മിഥുനമാസം 26 നു
ഇങ്കിരിയസ്സ കൊല്ലം 1797 ആമത ജൂലായി മാസം 7 നു തലച്ചെരി നിന്നും എഴുതിയ
പരസ്സ്യക്കത്ത.

411 H

587 ആമത മഹാരാജശ്രീ കവാടൻ സായ്പ അവർകൾക്ക വൈയ്യ്യൊർമ്മലെ തഹശിൽ
ദാര രാമരായര സല്ലാം. 23 നു ശിപ്പായി പക്കൽ കൊടുത്തയച്ച ഉത്തരം 24 നു നാലു
മണിക്ക എത്തുകയും ചെയ്തു. വായിച്ചനൊക്കി സകലവർത്തമാനവും മനസ്സിൽ ആകയും
ചെയ്തു. കുറുമ്പാലയിന്ന ഓലയിലെ വർത്തമാനം വൈയ്യ്യൊർമ്മലെ കച്ചെരിന്ന
സായ്പിനെ കെൾപ്പിച്ചിട്ടില്ലെന്നും അസ്താന്തരത്തിൽ എത്ര പണം വന്നു എന്നും ആയത
എഴുതി അയക്കെണമെന്നും അപ്രകാരമെല്ലൊ എഴുതി വന്ന കല്പനയിൽ ആകുന്നത.
കുറുമ്പാലയിന്ന മെടമാസം 28 നു മെയിമാസം 8 നു വന്ന ഓലയിന്റെ വർത്തമാനം
കുടികൾ ആരും നികുതി തരിക ഇല്ലന്ന വിവാദിച്ചിരിക്കുംന്നു എന്നും എഴുതി വന്ന
തിൽ ആകുന്നത. ആവണ്ണം കെൾപ്പിച്ചാറെ അതിന സങ്ങതി എന്തന്നെ ആകുന്നു എന്ന
സായ്പു കല്പിച്ചാറെ കൂത്താളി നായരുടെ അനന്തരവൻ കുമ്പളത്ത നായരും പത്ത
അമ്പത നായരും കൂടി കുറുമ്പാലെയിൽ ചെന്ന അവിടുത്തെ കൃഷി ചെയ്യുംന്ന
തരവൻമ്മാരെ മനസ്സമുട്ടിച്ച അവര ഒക്കയും വയനാട്ടിൽ കുടി വാങ്ങി പൊയപ്രകാരവും
അവിടുത്തെ പണം വരാതെ കണ്ടിരിക്കുംന്ന ഹെതുവും കുമ്പളത്ത നായരെ അതിർ
ക്രമംകൊണ്ട മുമ്പിനാൽ എഴുതിവന്നപ്രകാരം കെൾപ്പിച്ചാറെ കുമ്പളത്ത നായര
ഇപ്പൊൾ എവിടെ ആകുംന്നു പാർക്കുംന്നത എന്ന ചൊദിച്ചാറെ ഇപ്പൊൾ കുമ്പളത്ത
തന്നെ പാർക്കുംന്നു എന്ന കെൾപ്പിച്ചപ്രകാരം തൊന്നുന്നതും ഉണ്ട. ഇത കൂടാതെ
ചെനൊളിതറയിൽനിന്ന ഒരു ചെറുമനെ കൊന്നവൻ കുമ്പളത്ത നായരെ ഒപ്പരം തന്നെ
ആകുന്നു എന്നു സായ്പിനെ കെൾപ്പിച്ച പ്രകാരം ഉണ്ടായിരിക്കുമെന്ന തൊന്നുംന്നു.
ഇപ്പൊൾ കുറുമ്പാലയിൽന്ന വന്ന ഓല അങ്ങൊട്ട കൊടുത്തയച്ചിട്ടും ഉണ്ട. ഇപ്പൊഴും
കുറുമ്പാലെക്ക ഒരു ശിപ്പായിനെ അയച്ചിട്ടും ഉണ്ട. അവിടുന്ന എഴുതിവന്നപ്രകാരം
അങ്ങ കൊടുത്തയക്കുംന്നതും ഉണ്ട. അവിടുംന്ന ഈ മാസം 30 നു യിൽ ആകത്ത തരെ
ണ്ടും പണം തന്നത കഴിച്ച തരെണ്ടും ഉറുപ്പ്യ 388 ന്ന രണ്ട ശിപ്പായികളെ മുറുക്കി
പാർപ്പിച്ചാറെ കുട്ടികളെ പണം പിരിയായ്കകൊണ്ട ശിപ്പായികളെയും കൂട്ടിക്കൊണ്ട
കാപ്പാട പർക്ക്യക്കുട്ടി ഉള്ളെടത്ത പൊയിട്ടും ഉണ്ട. പണം കൊടുത്തയക്കുവാൻന്ത

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/244&oldid=200677" എന്ന താളിൽനിന്ന് ശേഖരിച്ചത്