ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 185

ക്കവണ്ണം ഇവിടെ എഴുതി വന്നിട്ടും ഉണ്ട. ആയതുകൊണ്ട രണ്ട ശിപ്പായികളെ അവരെ
വഴിയെതന്നെ പാർപ്പിച്ചിട്ടും ഉണ്ട. ആ പണം ഭാഷ ആയി വരികയും ചെയ്യ്യും. വിശെ
ഷിച്ച കുനിയൊട്ട കണ്ണമ്പലത്ത നായര രണ്ടാം ഗെഡു പണത്തിന ഈ മാസം 30 നു 300
ഉറുപ്പ്യ ബൊധിപ്പിക്കുവാൻന്തക്കവണ്ണം കുഞ്ഞിത്തറുവയിന്റെ ഗുമാസ്തൻ 30 നു
ബൊധിപ്പിക്കാമെന്ന നിശ്ചയിച്ചിട്ടും ഉണ്ട. അസ്താന്തരത്തിൽ 600 റ്റിൽ ചില്ലുവാനം
ഉറുപ്പ്യയൊളം കൂടിട്ടും ഉണ്ട. ശെഷം തറയിൽ ഉള്ള പാറവത്യക്കാര ഒക്കയും മുട്ടിച്ച
പാർപ്പിച്ചിട്ടും ഉണ്ട. ഈ മാസം 30 നു പണങ്ങൾ ഒക്കയും വരുത്തി രെസാല അയ
ക്കുംന്നതും ഉണ്ട. ശെഷം കുറുമ്പാലയിൽനിന്ന എഴുതി വന്നത ഒക്കയും ഇവിടെ
സുക്ഷിച്ചിട്ടും ഉണ്ട. പെയിമാശിയിന്റെ കാരിയംകൊണ്ട രാജശ്രീ വലിയ സായ്പി
അവർകളെ കെൾപ്പിച്ചപ്രകാരം സായ്പിനെ കെൾപ്പിച്ചിട്ടും ഉണ്ടല്ലൊ. അക്കണക്കിന്റെ
കൊഴക്കതിർത്ത എന്നെക്കൊണ്ട എടുപ്പിച്ച രെക്ഷിച്ചുകൊൾകയും വെണം. വാളുരെ
കാരിയത്തിന പണത്തിന്ന തകരാറ ഉണ്ടായിട്ട ഞാൻ വാളൂർക്ക പൊകയും ചെയ്തു.
ആത്തകരാറ തിർത്ത 30 നു ഇവിടെ വന്ന 30 നുതന്നെ പണം കെട്ടി അയക്കുംന്നതും
ഉണ്ട. കൊല്ലം 972 ആമത മിഥുനമാസം 25 നു പത്തു മണിക്ക എഴുതിയതാകുന്നു.
മിഥുനം 26 നു ജുലായി മാസം 7 നു വന്നത. ഉടനെതന്നെ പെർപ്പാക്കി കവർ സായ്പിന
അയച്ചിരിക്കുന്നു.

412 H

588 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പി അവർകളുടെ സന്നി
ധാനത്തിങ്കലെക്ക കസബ കാനംങ്കൊവി രാമയ്യ്യൻ എഴുതിയ അർജി. കുറ്റിയാട്ടൂര
ഉണിക്കൊര നമ്പ്യാരുടെ വീട്ടിൽ ഒരു ആപ്സര വന്ന പാർക്കുംന്നുണ്ടെന്നും പാർക്കുവാൻ
സങ്ങതി എന്തന്നും എല്ലൊ എഴുതി അയച്ച കല്പനയിൽ ആകുന്നത. ആപ്സര
അമ്പിളിയാട്ട കുന്നുംമെൽ വന്ന സ്ഥലം നൊക്കി സ്ഥലം പൊര എന്നും കാട വളരെ
ഉണ്ടെന്നും വെള്ളം ഇല്ലന്നും വെച്ച മടങ്ങി വരുംമ്പൊൾ കുറ്റിയാട്ട ഉണിക്കൊരൻ
നമ്പിയാരുടെ വിട്ടിൽ കയറിനൊക്കിയാറെ കുടി ഇല്ലായ്കകൊണ്ടും പുരകെട്ടാതെ
ചൊർന്ന നാനാവിധമായിരിക്കകൊണ്ടും ആപ്പറമ്പത്ത പടി മാത്രം പണ്ടാര ആയുധം
വെപ്പാനും മരുന്ന പെട്ടിവെക്കാനും പുത്തൻ ഓല വരുത്തി കെട്ടിച്ച പണ്ടാര ആയുധവും
മരുന്ന പെട്ടിയും വെച്ച ആപ്സരും ശിപ്പായിമാരും പറമ്പത്ത ആയിട്ടും പറമ്പിന്റെ
കുന്നുംപുറത്ത ആയിട്ടും ചാപ്പകൾ വെച്ചുകെട്ടി പാർക്കയും ചെയ്യുംന്നു. നമ്പ്യാരെ
പാർക്കുംന്ന വിട്ടിൽ ആരുംയിരിക്കുന്നതും ഇല്ലാ. ഇപ്പൊൾ എടവമാസം 6 നു മുതൽ
പിരിച്ച പണത്തിന്റെ കണക്ക എടവമാസത്തിലെ കണക്ക കൊടുത്തയച്ചിട്ടും ഉണ്ട.
എത്തിയ വർത്തമാനത്തിന്ന കല്പന എഴുതി വരുമാറാകയും വെണം. 26 നു കണയ
ന്നുര തന്റെ പുതിയാറമ്പത്ത ചടയന്റെ പറമ്പത്ത ആത്തറയിലുള്ള തിയ്യ്യന്റെ
മുരിമാപ്പിളമാര അറുത്തകൊണ്ടു പൊയിരിക്കുംന്നു. ആത്തിയ്യ്യൻ ഇവിടെ വന്ന
അന്ന്യായം പറകകൊണ്ട എഴുതി അയച്ചിരിക്കുംന്നു. മാപ്പിളമാര ചെറക്കൽ കൂടിയ
കാഞ്ഞിരൊട്ട മുണ്ടെരി അച്ചുര കണ്ണൂർത്തറ കല്ലാനി പൊയിരിക്കയും ചെയ്യുന്നു. അവര
രാവും പകലും ആയിട്ട തറകളിൽവന്ന ഓരൊരുത്തരുടെ പശുക്കളെയും മുരികളെയും
അറുക്കയും പറമ്പത്ത ഉള്ള വള്ളിയും വാഴയും തറക്കയും ഇപ്രകാരം കാണിക്കുംന്നതിന
നാലഞ്ചു പ്രാവിശ്യം എഴുതി അയച്ചതിന വിസ്തരിച്ച അവർക്ക ശിക്ഷ
ഇല്ലായ്കകൊണ്ടത്രെ രണ്ടു തറയിൽ വന്ന കാണിച്ചാൽ ശിക്ഷ ഇല്ലന്ന അവർക്ക
ബൊധിച്ചിട്ടത്രെ ഇപ്രകാരം ചെയ്യുന്നത. ഈ വസ്തുതകൾ ഒക്കയും എതുപ്രകാരം
വെണ്ടു എന്ന കല്പന എഴുതി വരുമാറാകയും വെണം. ഈ മാപ്പിളമാരുടെ
എല്ലാവരുടെയും പെരവിവരം പട്ടി എഴുതി അയച്ചിട്ടും ഉണ്ട. എന്നാൽ കൊല്ലം 972
ആമത മിഥുനമാസം 27 നു എഴുതിയ അർജി 28 നു ജൂലായി 9 നു വന്നത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/245&oldid=200683" എന്ന താളിൽനിന്ന് ശേഖരിച്ചത്