ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

186 തലശ്ശേരി രേഖകൾ

413 H

589 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പി അവർകളുടെ
സന്നിധാനത്തിങ്കലെക്ക കസബ കാനംങ്കൊവി രാമയ്യ്യൻ എഴുതിയ അർജി. 27 നു
രാവിലെ കച്ചെരിയിലെ നായര പക്കൽ എഴുതി അയച്ച അർജി വായിച്ച അറിയുംമ്പൊൾ
വർത്തമാനം ഒക്കയും മനസ്സിൽ ആകയും ചെയ്യ്യുമെല്ലൊ. അത കൂടാതെ മാമ്പെത്തറയിൽ
നായര കുമ്പിലൊത്ത ഉതയനെന്റെ ആലയിൽ ഉള്ള കറക്കുംന്നെ പശു രണ്ട മുരി ഒന്നും
കൊത്തി ചാവാറായിരിക്കുംന്നു. ഇത കൂടാതെ ഒരു മുരിയെ അറുത്തകൊണ്ടു
പൊയിരിക്കുംന്നു. ഇപ്രകാരം കുടിയാൻ ഇവിടെ വന്ന അന്ന്യായം പറകകൊണ്ട
കുടിയാനെതന്നെ അങ്ങൊട്ടഅയച്ചിട്ടും ഉണ്ട. ശെഷം നാട്ടിലെ വർത്തമാനങ്ങളൊക്കയും
അവര വന്ന പറയുംമ്പൊൾ മനസ്സിൽ ആകയും ചെയ്യുമെല്ലൊ. എന്നാൽ കൊല്ലം 972
ആമത മിഥുനമാസം 27 നു എഴുതിയത. 28 നു ജൂലായി മാസം 9 നു മുന്ന മണിക്ക ഇരണ്ട
കത്തും വന്നത.

414 H

590 ആമത മഹാരാജശ്രീ വടക്കെപ്പകുതിയിൽ അധികാരി ആയിരിക്കുന്ന പീലി
സായ്പി അവർകളുടെ സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ ചൊവ്വക്കാരൻ മുസ്സ
എഴുതിയ അർജി. കുബഞ്ഞിക്ക തർമ്മടത്ത അണ്ടലുര ദിക്കിലും പാലയാട്ടെ ദിക്കിലും
ഉപ്പ ഉണ്ടാക്കുംന്ന പടന്നകൾ മുൻമ്പെ നാട്ടിൽ വന്ന അലൊസരംകൊണ്ട പടന്നകൾ
ചെലത ഒക്ക കെടപ്പായി വെള്ളം കയറി പൊഴയൊടു ചെർന്ന പൊകകൊണ്ട അത
കെളച്ച നന്നാക്കി പടന്ന ആയി വരെണ്ടതിന്ന എറിയ പ്രയത്നവും എറിയ ചെലവും
ഉണ്ടാക കൊണ്ട സായ്പി അവർകളെ കൃപകൊണ്ട വിചാരിച്ച പണ്ടാരക്കാരിയം മെല്പട്ട
വർദ്ധിച്ചു വരുവാനും പണ്ടാര ഭൂമിക്ക വെലകാരിയം ചെയ്യുന്ന എനക്ക സങ്കടം കൂടാതെ
അത നന്നാക്കുവാൻ കല്പന എഴുതി തരികയും വെണം. ഈ പടന്നകൾ വെലകാരിയം
ചെയ്ത നന്നാക്കി എട്ടുകാലം കഴിഞ്ഞാൽ എടവലം പണ്ടാരപ്പടന്ന നടപ്പ ഉള്ളതിന്റെ
മരിയാതിപൊലെ തന്നൊള്ളുകയും ചെയ്യാം. കൊല്ലം 972 ആമത മിഥുനമാസം 30 നു
എഴുതിയ അരിജി 30 നു ജുലായി 11 നു വന്നത. ജൂലായി 15 നു കർക്കിടകം 3 നു
പെർപ്പാക്കി അയച്ചത.

415 H

591 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾ ദിവാൻ ബാളാജി രായ്ർക്ക എഴുതിയ
കല്പനക്കത്ത. എന്നാൽ ഈ കല്പന എത്തിയ ഉടനെ മൊന്താൽല്ക്ക പൊകയും
വെണം. ആ തുക്കിടിന്റെ കപ്പങ്ങൾ നിശ്ചയിപ്പാൻ സഹായിക്കയും വെണം. ദ്രമൻ
സായ്പി അവർകൾ മൊന്തൊൽ പാർപ്പിക്കയും ചെയ്യും. അവിടുത്തെ കല്പന ചൊദിച്ച
അനുസരിക്കയും വെണം. ശെഷം താൻ എറിയൊര നാളായിട്ട ദിവാൻ കച്ചെരിയിൽ
ചെന്നിരിക്കുംന്ന കാരിയത്തിന്ന നല്ല പരിചയം ഉള്ളതുകൊണ്ട കൂടുംന്നെടത്തൊളം
ബുദ്ധി കൊടുത്താൽ ആ സാഹെബ അവർകൾ കെൾക്കയും ചെയ്യ്യും. അതുകൊണ്ട
തന്നാൽ ഉള്ളപ്രകാരം പ്രയത്നം ഒക്കയും ഉണ്ടായി വരുമെന്ന നമ്മുടെ മനസ്സിൽ
നിശ്ചയിച്ചിരിക്കുംന്നു. ശെഷം കാമ്പ്രറത്ത നമ്പ്യാരെ ജെമ്മത്തിന എങ്കിലും മറ്റും വല്ല
വകകൊണ്ടെങ്കിലും തനിക്ക പ്രത്യെകമായിട്ട അന്ന്യെഷിച്ച അറികയുംവെണം. ഇപ്പൊൾ
കൊടുത്ത കണക്കുപ്രകാരംമ്പൊലെ ആക്കണക്ക എഴുതുകയും മെനൊൻമ്മാര ഒന്നൊ
രണ്ടൊ വെണ്ടിവന്നാൽ നമുക്ക അറിവിക്കയും വെണം. എന്നാൽ കൊല്ലം 972 ആമത

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/246&oldid=200688" എന്ന താളിൽനിന്ന് ശേഖരിച്ചത്