ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

188 തലശ്ശേരി രേഖകൾ

418 H

594 ആമത ബഹുമാനപ്പെട്ട കുബഞ്ഞിയിന്റെ മലയാംപ്രവെശ്യയിൽ വടക്കെ
അധികാരി ആയിരിക്കുന്ന പീലി സായ്പ അവർകളെ സന്നിധാനത്തിങ്കലെക്ക
കടുത്തനാട്ട മുവ്വായിരം നായരും നാല കൊവിലകത്ത ഉള്ള നായൻമ്മാരും നാല
നകരത്തിലുള്ള കച്ചൊടക്കാരും തറവാട്ടുകാരും കുടിയാൻമ്മാരും എല്ലാവരുംകൂടി
എഴുതിയ അർജി. തമ്പുരാൻ എഴുംന്നെള്ളത്തിന്റെകൂട ഞെങ്ങള എല്ലാവരും
കൊഴിക്കൊട്ടവരക്കൽ ചെന്ന മലയാളത്തിലെക്കയും സർവ്വ കാരിയത്തിന്നും ഉടയ
തായി വന്ന കമിശനർ സായ്പി അവർകളുടെ സന്നിധാനങ്ങളിൽ ചെന്ന സങ്കട
പ്രകാരംങ്ങൾ ഒക്കയും ധരിപ്പിച്ചാറെ നികുതി എടുത്ത കൊടുക്കെണ്ടപ്രകാരം നിരൂപിച്ച
അവിടുന്ന കല്പിച്ചത മരപലം കണ്ട ചാർത്തിയപ്രകാരം പത്തിനഞ്ച കണ്ട കുബ
ഞ്ഞിക്ക കൊടുപ്പാനും അഞ്ച കുട്ടികള എടുപ്പാനും നെല്ല ഉല്പത്തിയിൽ പാട്ട നെല്ലാൽ
പാതി കുബഞ്ഞിക്ക കൊടുപ്പാനും പാതി കുടികള എടുപ്പാനും മൊളക അതാത കൊല്ലം
നൊക്കി ചാർത്തി ചാർത്തിയതിന്റെ പാതി കുബഞ്ഞിക്ക കൊടുപ്പാനും പാതി കുടി
കൾ എടുപ്പാനും ഇപ്രകാരം നാട്ടുന്ന കുടികളെകൊണ്ട എടുപ്പിച്ച തമ്പുരാൻ കുബ
ഞ്ഞിക്ക ബൊധിപ്പിപ്പാൻന്തക്കവണ്ണം എല്ലൊ ഞങ്ങളെ കൊണ്ട എഴുതിച്ച സായ്പി
അവർകൾ വാങ്ങിയത. സായ്പി അവർകൾ വങ്കാളത്തിലെക്ക പൊയാറെ
സുപ്രർവെയിശ്ച്യര പാർമെര സായ്പി അവർകൾ മൈയ്യ്യഴിയിൽ വന്ന തമ്പുരാനെയും
നാട്ടിൽപെട്ട ആളുകളെ എല്ലാവരെയും എഴുതി അയച്ച വരുത്തിചാർത്തിക്കണ്ടപ്രകാരം
പറമ്പത്തിന്നും കണ്ടത്തിന്നും പത്തിന്ന ആറു കണ്ട വെള്ളിപ്പണം നികുതി ആയിട്ട
കുബഞ്ഞിക്ക ബൊധിപ്പിക്കെണമെന്നും മുളക അതെ കൊല്ലം നൊക്കി ചാർത്തി
ചാർത്തിയതിൽ പാതി കുബഞ്ഞിക്ക ബൊധിപ്പിപ്പാനും അപ്രകാരമെത്രെ സായ്പ
അവർകൾ കല്പിച്ചത. അന്ന സായ്പിന്റെ കല്പനക്ക അയ്യുരിന്ന നാല കണ്ടി പറമ്പ
ചാർത്തി ശെഷം അപ്രകാരം ചാർത്തുവാൻ കല്പനയും കൊടുത്ത സായ്പ അവർകൾ
പൊകയും ചെയ്തു. ആക്കല്പനയും ഞാങ്ങൾ കെട്ടതമ്പുരാൻ കല്പിക്കുംപ്രകാരം
നികുതികൊടുത്ത പൊരികയും ചെയ്തു. എന്നാറെ സുപ്രവൈയിജര ഇഷ്ഠിമിൻ സായ്പി
അവർകൾ പട്ടാളവും കുറ്റിപ്പുറത്ത കൊവിലകത്തും താഴെകൊണ്ടെ പാളയം ഇട്ട അത
എന്തന്നെ ഉള്ളത അറിയായ്കകൊണ്ട ഞാങ്ങള ഒക്കയും ഭയപ്പെട്ടിരിക്കുംമ്പൊൾ
തമ്പുരാനെ മുട്ടിച്ചാറെ സായ്പി അവർകൾ കല്പിച്ചപ്രകാരം എഴുതിക്കൊടുത്തു എന്ന
ഉള്ളത അരുളിചെയ്ത കെൾക്ക എത്രെ ഞാങ്ങളായത. ഈ എഴുതിക്കൊടുത്തപ്രകാരം
കൊടുക്കെണ്ടിവന്നതിന പറമ്പും ഉല്പത്തിയും അടക്കി എടുത്ത കൊടുത്തിട്ട
തെകയായ്കകൊണ്ട കുഞ്ഞികുട്ടികളുടെ കാത്തിലെകഴുത്തിലെത പറിച്ച വിറ്റിട്ടും
കന്നകാലി വിറ്റിട്ടും ഉല്പത്തിയും പറമ്പും വിറ്റിട്ടും 69 ആമത മൊതൽക്ക 72 ആമത
രണ്ടാം ഗെഡുവൊളം അടച്ചു കൊടുത്ത ആളും ഉണ്ട. കൊടുപ്പാൻ മൊതല
ഇല്ലായ്കകൊണ്ട69 ആമത മുതൽ 72 ആമത രണ്ടാം ഗെഡുവൊളം അടച്ചകൊടുക്കാതെ
ആളും ഉണ്ട. ഇപ്രകാരം ഇരിക്കുംന്ന ഞാങ്ങളെ സങ്കടപ്രകാരം ആകുന്നത.
എനിമെൽല്പട്ടും ഇപ്രകാരം തന്നെ എടുക്കെണമെന്ന കല്പിച്ചാൽ ഞാങ്ങളാൽ എടുത്ത
ബൊധിപ്പിച്ച കഴികയും ഇല്ലാ. പരെക്കൽ നിന്നും മൈയ്യ്യഴിനിന്നും എഴുതിയ
കരാർനാമത്തിൽ കണ്ടതിൽ ഒന്നുപൊലെ സായ്പിമാരെ കൃപകടാക്ഷം ഉണ്ടായിവന്ന
ഞാങ്ങളെ തമ്പുരാനെയും ഞാങ്ങളെയും ഞാങ്ങളെ കുഞ്ഞുകുട്ടികളെയും നാട്ടിലിരുന്ന
പുലർന്നൊള്ളുവാൻന്തക്ക വഴി ആക്കിവെച്ച രെക്ഷിച്ച കൊൾകയും വെണം. എന്നാൽ
കൊല്ലം 972 ആമത കർക്കിടകമാസം 3 നു എഴുതിയ ഓല അർജി 3നു ജൂലായി 15നു
വന്നത. ജൂലായി 18 നു കർക്കിടകം 6 നു പെർപ്പാക്കി യെജമാനൻ തന്നെ കൊടുത്തത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/248&oldid=200693" എന്ന താളിൽനിന്ന് ശേഖരിച്ചത്