ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 199

444 H

620 ആമത രാജമാന്ന്യ രാജശ്രീ പീലിസായ്പി അവർകൾക്ക ചെറക്കൽ അച്ചു
ക്കണക്കപ്പിള്ള സല്ലാം. വാജി സല്ലാം. സായ്പി അവർകൾ എറിയസന്തൊഷത്തൊട
കൂടെ എഴുതിയകത്തും വായിച്ച വർത്തമാനവും മനസ്സിൽ ആയി. മുന്ന കബിലെസ്സ
ഇവിടെ ഉണ്ട. ഇനി രണ്ടു കബിലെസ്സും കല്പനയു ആയ മരുന്നും വെടിവെപ്പാൻ
പരിചയം ഉള്ളവരിൽ രണ്ടുപെരെയും സായ്പി അവർകളെ കൃപ ഉണ്ടായിട്ട ഇവിടെ
അയച്ചവെണ്ടുംപ്രകാരം ഒക്കയും നടത്തിച്ച കൊള്ളെണമെന്ന അപെക്ഷിക്കുംന്നു.
സായ്പിമാർക്ക എഴുതിയതിൽ വിശ്വാസം ഉണ്ടെങ്കിൽ ആയത പൊറുത്ത മെൽല്പട്ട
നടക്കെണ്ടും കാരിയത്തിന്നകല്പന കൊടുക്കെണമെന്നും അപെക്ഷിക്കുംന്നു. എന്നാൽ
കൊല്ലം 972 ആമാണ്ട കർക്കിടകമാസം 29 നു എഴുതിയ ഓല. ഈ ദിവസം വന്ന ഉടനെ
ബൊധിപ്പിച്ച ഇതിന മറുപടിയും എഴുതിയത. കല്പനപ്രകാരം ഇങ്കിരെശ കത്ത ഇല്ലാ.

445 H

621 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾ ചെറക്കൽ അച്ചുക്കണക്കപ്പിള്ളക്ക എഴുതിയത.
എന്നാൽ എഴുതി അയച്ച ഓല എത്തി. ഉടനെ തന്നെ രണ്ടു കബെലെസ്സും
പരിചയമായിട്ടുള്ളവരൊട കൂട്ടി അങ്ങൊട്ട കല്പിച്ച അയക്കയും ചെയ്തു. അവിടുന്ന
വന്നിരിക്കുന്ന ആളുകളൊട കൂട മരുന്നും കൊടുത്തിരിക്കുംന്നു. എന്നാൽ കൊല്ലം 972
ആമത കർക്കിടകമാസം 29 നു ഇങ്കിരെശകൊല്ലം 1797 ആഗൊസ്തു മാസം 10 നു
കണ്ണൂരിൽനിന്നും എഴുതിയത. ഇങ്കിരിയസ്സ കത്ത ഇല്ലാ.

446 H

622 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലിസായ്പി അവർകളുടെ സന്നിധാനത്തിങ്കലെക്ക ചെറക്കൽ കൊലത്തനാട്ട
കാനംങ്കൊവി ശാമാരായര എഴുതിയ അർജി. കല്പിച്ച പരമാനികക്കത്ത വായിച്ച
അവസ്ഥ മനസ്സിൽ ആകയും ചെയ്തു. കല്പനപ്രകാരം ചെറക്കൽ നാട്ടിലുള്ള ചാലിയരെ
വരുത്തി അവര എതുപ്രകാരം നെയ്യ്യുംന്നു എന്നും അത രണ്ടുമുന്ന ദിവസത്തിലകത്ത
വിസ്തരിച്ച എതുപ്രകാരം നെയ്യ്യുംന്നു അപ്രകാരത്തിന്ന സന്നിധാനത്തിങ്കലെക്ക അറിവാൻ
എഴുതി അയക്കയും ആം. നാം ഇവിടെ നടക്കെണ്ടുംപ്രകാരത്തിന്ന കല്പിച്ച
വരുമാറാകയും വെണം. എന്നാൽ കൊല്ലം 972 ആമത കർക്കിടകമാസം 29 നു
എഴുതിയത 29 നു അഗൊസ്തുമാസം 10നു വന്നത. ബൊധിപ്പിച്ചത.

447 H

623 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലിസായ്പി അവർകളുടെ
സന്നിധാനത്തിങ്കലെക്ക കൊലത്തനാട ചെറക്കൽ കാനംങ്കൊവി ബാബുരായൻ
എഴുതിയ അർജി. ഇവിടുത്തെ വർത്തമാനം കർക്കിടകമാസം 29നു ക്ക രെവിവർമ്മ
രാജാവ അവർകളുടെ പിണ്ണം കഴിഞ്ഞു എന്നതിന്റെശെഷം പടക്കളംകൂറ രാജാവ
അവർകളുടെ അനന്തരവനായിരിക്കുംന്ന തമ്പാനവർകൾക്ക തന്നെ നാടുവാഴികളും
മുഖ്യസ്തൻമ്മാരും കുടിയാൻമ്മാരും ഇവര ഒക്കയും വന്ന കാഴിച്ചകഴികയും ചെയ്തു.
ഇന്നലെ പിണ്ണം കഴിഞ്ഞ ഉടനെ കൊച്ചിതമ്പാൻ രെവിവർമ്മ രാജാവ അവർകളുടെ
പള്ളി അറയിൽ ഉള്ള എതാനും വെള്ളിപാത്രങ്ങൾ വെലിഇടുവാൻ ആവിശ്യം ഉണ്ടെന്ന
പാത്രങ്ങൾ എടുത്താറെ ഈ വർത്തമാനം കൊലത്തിരിരാജാവ അവർകൾ അറിഞ്ഞ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/259&oldid=200735" എന്ന താളിൽനിന്ന് ശേഖരിച്ചത്