ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxii

യതിക്കണക്കു തന്നെ പരമപ്രധാനം. മിക്ക കത്തുകളിലും കൊല്ലവർഷത്തിലും
ഇംഗ്ലീഷ് വർഷത്തിലും തീയതികൾ നൽകിയിരിക്കുന്നതു താരതമ്യപ്പെടുത്തി
നോക്കാവുന്നതാണ്. ചില കത്തുകളിൽ ശകവർഷവുമുണ്ട്. ചില്ലറ പൊരുത്ത
ക്കേടുകൾ അങ്ങിങ്ങു കാണുന്നതു പകർപ്പെടുത്തപ്പോഴുണ്ടായ പിഴകളായി
രിക്കാം. കന്നിമാസത്തിലാണ് മലയാളം ആണ്ടുപിറപ്പ് എന്നതു ശ്രദ്ധിക്കുമല്ലോ.
അതായിരുന്നു മലബാർ പാരമ്പര്യം. നികുതി, കപ്പം, കടം എന്നിവയുടെ വിശദ
മായ കണക്കുകൾ രേഖയിലുണ്ട്. അവയിലും അങ്ങിങ്ങു പൊരുത്തക്കേടുകൾ
കാണാം. 1275-ാം നമ്പരായി നൽകിയിരിക്കുന്ന കത്തിലാണ് ഏറ്റവും കൂടുതൽ
കണക്കുകളുള്ളത്. ഇതിൽ ചില കണക്കുകൂട്ടലുകൾ പിഴച്ചിട്ടുണ്ടെന്നു
തോന്നുന്നു. എന്നാൽ ഇത്തരം ചെറിയ പിഴകൾ രേഖകളുടെ ചരിത്രമൂല്യത്തെ
ബാധിക്കാനിടയില്ല.

കാഴ്ചപ്പാടുകൾ

ഭാരതത്തിലെ ഭരണാധികാരികളെല്ലാം അഴിമതിക്കാരാണ് എന്ന
മുൻവിധിയോടെയാണ് പല കോളണിവാഴ്ചക്കാരുടെയും ഇടപെടൽ. 1780–
1820 ഘട്ടത്തിൽ നിയമവാഴ്ച ഉറപ്പാക്കാൻ ഇംഗ്ലീഷുകാർ നടത്തിയ ശ്രമങ്ങ
ളിലെല്ലാം മേല്പറഞ്ഞ മുൻവിധിയുടെ കരിനിഴൽ കാണാം. നീതിബോധവും
നിയമവാഴ്ചയും ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഇണങ്ങുംവിധം വെട്ടിച്ചു
രുക്കണമെന്നു പല ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരും അക്കാലത്തു വാദിച്ചിരുന്നു.
മറിച്ച്, നീതിബോധത്തിനു പോറലുണ്ടാക്കുന്നതൊന്നും സംഭവിക്കരുതെന്നു
മറ്റുചിലർ നിർബന്ധം കാട്ടി. നികുതി, കപ്പം തുടങ്ങിയവ ഏർപ്പെടുത്തുകയും
പിരിച്ചെടുക്കുകയും ചെയ്യുന്ന ഘട്ടങ്ങളിൽ ഈ വൈരുധ്യം പ്രകടമായിക്കാണാം.
പഴശ്ശികോവിലകത്തു നിന്നു കൊള്ളയടിച്ച മുതൽ വീണ്ടെടുത്തു കൊടുക്കു
ന്നതിനെക്കുറിച്ചു നടക്കുന്ന വിവാദവും അതിൽ ഇടപെട്ടു ബ്രിട്ടീഷുകാർ
നൽകുന്ന തീർപ്പുകളും വേർതിരിച്ചെടുത്തു പഠിച്ചാൽ കോളണി ഭരണത്തിന്റെ
തലപ്പത്തുണ്ടായിരുന്ന ഈ വൈരുധ്യാത്മകത (dialectics) കൂടുതൽ വ്യക്ത
മാകും. തോമസ് മെറ്റ്കാൾഫ്, കേംബ്രിഡ്ജ് ഇന്ത്യാചരിത്രത്തിൽ (1995:26-27)
ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.

ഗ്രന്ഥക്കെട്ടുകളിലെ പാരമ്പര്യം

കോളണി വാഴ്ചയുടെ തുടക്കത്തിൽ ഇംഗ്ലീഷുകാർ നാട്ടുവഴക്കങ്ങൾ
മനസ്സിലാക്കാൻ ഉത്സാഹിച്ചിരുന്നു. അവർക്കു വേണ്ടിയിരുന്നതു രേഖകളാണ്.
വില്യം ജോൺസിനെപ്പോലുള്ള പൗരസ്ത്യ വിജ്ഞാനികൾക്ക് പ്രചോദനമായതു
കോളണി വാഴ്ചക്കാരുടെ ഇത്തരം അടിയന്തിരാവശ്യങ്ങളാണ്. ഭരണം,
നിയമനിർമ്മാണം, നീതി നിർവഹണം എന്നിവ സംബന്ധിച്ചു. ഇംഗ്ലണ്ടിലുണ്ടാ
യിരുന്ന സാമാന്യ ധാരണകൾക്കു സമാന്തരങ്ങൾ തേടി ഇറങ്ങിപ്പുറപ്പെട്ട വില്യം
ജോൺസാണ് ഇൻഡോയൂറോപ്യൻ ഭാഷാഗോത്ര സങ്കല്പം വികസി
പ്പിച്ചെടുത്തത്. പിൽക്കാലത്തു മലബാറിൽ ലോഗൻ നടത്തിയ പഠനങ്ങൾ ഇന്നും
വിലപ്പെട്ട വിജ്ഞാനമാണല്ലോ. ബ്രാഹ്മണരെയും മൗലവിമാരെയും
ആശ്രയിച്ചാണ് ആദ്യകാലത്തു ബ്രിട്ടീഷുകാർ നാട്ടുവഴക്കങ്ങൾ മനസ്സിലാക്കി
യിരുന്നതും വ്യാഖ്യാനിച്ചിരുന്നതും. പിന്നീട് വില്യം ജോൺസിനെപ്പോലുള്ളവർ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/26&oldid=200274" എന്ന താളിൽനിന്ന് ശേഖരിച്ചത്