ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

202 തലശ്ശേരി രേഖകൾ

അനുജമ്മാർ വന്ന കണ്ടാറെ വർത്തമാനങ്ങൾ ഒക്കയും എഴുതിത്തരെണമെന്നല്ലൊ
പറഞ്ഞത. നമ്മുടെ ജ്യെഷ്ഠൻ കഴിഞ്ഞ പൊയതിന്റെശെഷം അവിടുന്ന ആക്കിട്ടുള്ള
കാരിയസ്തമ്മാരിൽ പ്രമാണികൾ എല്ലാവരുംകൂടി അവിടുത്തെ അനന്തരവസ്ഥാനത്തിന
ഒക്കയും പ്രമാണമായിട്ടുള്ള നമ്മെ നിരസിച്ച എത്രയും ചെറുതായിട്ട ഒരു കിടാവിനെ
പ്രമാണമാക്കിവെച്ച അവരവർക്ക ഒത്തവണ്ണം കാർയ്യ്യങ്ങൾ നടന്ന കൊള്ളാമെന്നും
രാജ്യത്ത ഉള്ള പ്രജകളെ സ്വാധിനമാക്കിക്കൊള്ളാമെന്നും നിശ്ചയിച്ചിരിക്കുംന്നു.
അപ്രകാരം കുബഞ്ഞി എജമാനൻമ്മാരുംകൂട സമ്മദിച്ചാൽ രാജ്യത്തനിന്ന കുബഞ്ഞിക്ക
എടുത്തവരെണ്ട മൊതൽ വെണ്ടുംവണ്ണം എടുത്ത കുബഞ്ഞിക്ക ബൊധിപ്പിച്ച
കഴിയുമെന്ന തൊന്നുംന്നില്ലാ. വിശെഷിച്ച നമ്മുടെ ജ്യെഷ്ഠൻ ഇങ്കിരെശ കുബഞ്ഞിക്ക
വിശ്വാസച്ചിട്ടത്രെ കുഞ്ഞികുട്ടികളെ രാമരാജാവിന്റെ രാജ്യത്തിൽനിന്ന കൂട്ടി
ക്കൊണ്ടുവന്ന ഇവിടെയിരുത്തിയത. മുൻമ്പെ നമ്മുടെ ജ്യെഷ്ഠൻ കുബഞ്ഞിക്ക
വിശ്വസിച്ചപ്രകാരംതന്നെ കുബഞ്ഞിക്ക നാവും വിശ്വസിച്ചിരിക്കുന്നു. ഇപ്പൊൾ നമുക്ക
എറിയ സങ്കടംങ്ങൾ വന്നിരിക്കുംന്നു. ആ സങ്കടങ്ങൾ ഒക്കയും കുബഞ്ഞി
എജമാനൻമ്മാരതന്നെ വിചാരിച്ച തിർത്തുവെങ്കിലെ തിരു. ആയതിന കുബഞ്ഞി
എജമാനൻമ്മാരൊട നാം വളരെ അപെക്ഷിക്കുംന്നു. എന്നാൽ കൊല്ലം 972 ആമാണ്ട
കർക്കിടകം 22 നു എഴുതിയത. ശ്രീനിലകണ്ട ഒപ്പ. ചിങ്ങം 1 നു അഗൊസ്തു 14 നു വന്നത.
ഉടനെ പെർപ്പാക്കിക്കൊടുത്തു.

454 H

630 ആമത ശ്രീമതു സകല ഗുണസമ്പന്നരാനാം സകലധർമ്മ പ്രതിപാലകരാനാം
മിത്ര ജെന മനൊരെഞ്ഞിതരാനാം അഖണ്ണിതലെക്ഷ്മി പ്രസന്നരാനാം മഹാ
രാജമാന്ന്യരാജശ്രീ വടക്കെ അധികാരി പിലി സായ്പി അവർകളെ സന്നിധാന
ത്തിങ്കലെക്ക അറിക്ക ചെയ്വാൻ പൊഴവായി മണ്ണിൽ എടത്തിൽ നായരും അള്ളിയിൽ
നായരും സല്ലാം. രണ്ടാം ഗെഡുവിലെക്ക ഇനി അസാരം പണം ഉള്ളത വെഗെന
സന്നിധാനത്തിങ്കലെക്ക കൊടുത്തയക്കുംന്നതും ഉണ്ട. ഞാങ്ങളെ നാട കുറുമ്പ്രനാട്ടെക്ക
ചെർന്നതല്ലന്നും വെറെ ഒര ആള അദാലത്ത കാർയ്യം അന്ന്യെഷിപ്പാൻന്തക്കവണ്ണം
സന്നിധാനത്തിങ്കിൽനിന്ന തന്നെ ഒര ആളെ കല്പിച്ച അയക്കെണമെന്നും മുമ്പിനാൽ
സന്നിധാനത്തിങ്കലെക്ക അറിക്ക ചെയ്തിട്ടും ഉണ്ടല്ലൊ. മാപ്പിളമാര നാട്ടിൽ കടന്ന
എറ്റങ്ങളായിട്ട ഞാൻങ്ങൾക്കുള്ള പൊത്തും മുരിയും ആട്ടിക്കൊണ്ടുപൊകയും ഓരൊ
രുത്തര ഒരൊരൊവിധെന കുട്ടുംന്ന അവസ്ഥക്കചന്ദ്രയ്യ്യനൊട പറഞ്ഞിട്ടഈ സങ്കടങ്ങൾ
ഒന്നും തിർത്ത തന്നതും ഇല്ലാ. ഈ സങ്കടങ്ങൾ ഒക്കയും തിർത്ത തരത്തക്കവണ്ണം
സന്നിധാനത്തിങ്കൽ നിന്ന ഒരുആളെകല്പിച്ച അയച്ചുവെങ്കിൽ നന്നായിരുന്നു.എന്നാൽ
എല്ലാക്കാരിയത്തിന്നു ദെയകടാക്ഷം ഉണ്ടായി രെക്ഷിച്ചുകൊളെള്ളണം. ചിങ്ങമാസം 1
നു അഗൊസ്തു മാസം 14 നു വന്ന ഓല ചിങ്ങം 2 നു അഗൊസ്തു 15 നു
പെർപ്പാക്കിക്കൊടുത്തു.

454 H

631 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പി അവർകളുടെ
സന്നിധാനത്തിങ്കലെക്ക പൊഴവായി കാനംങ്കൊവി മദ്ധുരായൻ എഴുതിയ അർജി.
എന്നാൽ രണ്ടാംഗെഡുവിന എതാനും പണം അടയാനുള്ളതിന പണത്തിന്റെ തടവ
തിരായ്കകൊണ്ട കൊഴിക്കൊട്ട ചെന്ന എതാനും പണം കൊണ്ടുവരാമെന്ന നായര
കൊഴിക്കൊട്ടക്ക പൊയിരിക്കുംന്നു. വന്നുകൂടുംമ്പൊൾ പണത്തിന്റെ അവസ്ഥ
ഇന്ന പ്രകാരമെന്ന സന്നിധാനത്തിങ്കലെക്ക എഴുതി അയക്കുംന്നതും ഉണ്ട. കണക്ക

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/262&oldid=200765" എന്ന താളിൽനിന്ന് ശേഖരിച്ചത്