ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 223

അതുകൊണ്ട ഇനി ഒരു പ്രാവിശ്യം തങ്ങൾക്ക അയപ്പാൻ ആവിശ്യമായിരിക്കുംന്നു.
ഈക്കത്ത എത്തിയ ഉടനെ നിപ്പുള്ള പണം ഒക്കയും കൊടുത്തയക്കുമെന്ന നാം
നിശ്ചയിച്ചിരിക്കുംന്നു. ശെഷം തങ്ങൾ ചൊഴലിനമ്പ്യാറ എതുപ്രകാരം ഉത്തരം അയച്ചു
എന്നും അവിടുന്ന കൊടുക്കെണ്ടും പണം കൊടുത്തൊ എന്ന അറിവാൻ നമുക്ക
വെണ്ടിയിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത കന്നിമാസം 11നു ഇങ്കിരിയസ്സ
കൊല്ലം 1797 ആമത സപ്തെമ്പ്രമാസം 25 നു എഴുതിയത.

508 H

682 ആമത രാജശ്രീ കുറുമ്പനാട്ട വിരവർമ്മരാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചിരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പിലിസായ്പി അവർകൾ സല്ലാം. എന്നാൽ
തങ്ങൾ എഴുതി അയച്ച കത്ത എത്തി. അതിൽ ഉള്ള അവസ്ഥ ഒക്കയും മനസ്സിൽ
ആകയും ചെയ്തു. ഈ ക്കന്നിമാസം കഴിഞ്ഞാൽ മുന്നാം ഗെഡു ബൊധിപ്പിക്കുമെന്ന
തങ്ങൾ എഴുതി അയച്ചത കാൾമ്മാൻ നമുക്ക അപ്രസാദവും ചതിയായിട്ടും വരുത്തി.
അതുകൊണ്ട കൊടുക്കെണ്ടും സമയം ആയാൽ കൊടുക്കുമെന്ന നാം അപെക്ഷിച്ചിരുന്നു.
എന്നാലും ഈക്കത്ത എത്തിയ ഉടനെ പണമെങ്കിലും ആയത ബൊധിപ്പിപ്പാൻ ഒരു വഴി
ആക്കെണ്ടുന്ന ആളങ്കിലും കൊടുത്തയക്കും എന്ന നാം നിശ്ചയിച്ചിരിക്കുംന്നു. ഇതിന്റെ
ഉത്തരം എഴുതി അയക്ക വെണ്ടിയിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത കന്നിമാസം
11നു ഇങ്കിരിയസ്സ കൊല്ലം 1797 ആമത സപ്തെമ്പ്രമാസം 24നു എഴുതിയത.

509 H

683 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലിസായ്പി അവർകൾ ഇരിവെനാട്ട നമ്പ്യാൻമ്മാർക്ക എഴുതി അനുപ്പിന കാരിയം.
എന്നാൽ ദ്രെമൻ സായ്പി അവർകൾ കാമ്പറത്ത വക നിന്ന വല്ല നികുതി നിങ്ങൾ
പിരിച്ചടക്കിട്ടില്ലന്ന പറകകൊണ്ട നികുതി പിരിക്കുന്ന സമയം ഇപ്പൊൾ വന്നിരിക്കു
ന്നതുകൊണ്ട നികുതിപ്പണം പിരിച്ചടക്കെണമെന്ന നാം ദ്രമൻസായ്പി അവർകൾക്ക
കല്പിക്കയും ചെയ്തു. അതുകൊണ്ട മുന്നാം ഗെഡു അവിടെയും ഉടനെ പിരിച്ചടക്കയും
വെണം. മറ്റുള്ള ഇരിവെനാട്ട ദിക്കുകളിൽ ഒക്കയും പിരിച്ചടക്കയും വെണം. അക്കാർയ്യ്യ
ത്തിന്ന നിങ്ങൾകൂട ദ്രമൻ സായ്പി അവർകളൊടകൂട യിരിക്കയും വെണം. എന്നാൽ
കൊല്ലം 973 ആമത കന്നിമാസം 11നു ഇങ്കിരിയെസ്സകൊല്ലം 1797 ആമത സപ്തെമ്പ്രമാസം
24നു എഴുതിയത.

510 H

684 ആമത ശ്രീമതു സകലഗുണസമ്പന്നരാനാം സകലധർമ്മ പ്രതിപാലകരാനാം
അഖണ്ഡിത ലെക്ഷ്മി പ്രസന്നരാനാം മഹാമെരുഗിരിസമാനധിരരാനാം മഹാരാജ
മാന്യരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി മെസ്ത്രർ പീലി സാഹെബരവർ
കളെ സന്നിധാനത്തിങ്കലെക്ക അറിക്കചെയ്വാൻ പൊഴവായി മണ്ണിൽ എടത്തിൽ
നായരും അള്ളിയിൽ നായരും സല്ലാം. എഴുതിക്കൊടുത്തയച്ച ബുദ്ധി ഉത്തരം വായിച്ച
വർത്തമാനം മനസ്സിൽ ആകയും ചെയ്തു. ഞാങ്ങൾ ഇവിടെനിന്ന എണ്ണായിരത്തിൽ
ചില്ലുവാനം പണവുംകൊണ്ട സന്നിധാനത്തിങ്കലെക്ക പൊറപ്പെടുംമ്പൊഴക്ക രാജശ്രീ
കവാടൻ സായ്പി അവർകൾ കൊഴിക്കൊട്ട എത്തിയെന്നും പണവുംകൊണ്ട വരെ
ണമെന്നും ആളെ അയക്കയും ചെയ്തു. എന്നതിന്റെശെഷം അവിടെനിന്ന വന്ന
ശിപ്പായിയും ഒന്നിച്ച കൊഴിക്കൊട്ടെക്ക ചെന്ന സായ്പി അവർകളെ കണ്ടെടത്ത പണം

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/283&oldid=200807" എന്ന താളിൽനിന്ന് ശേഖരിച്ചത്