ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

252 തലശ്ശേരി രേഖകൾ

എതും കൊണ്ടുവന്നിട്ടും ഇല്ലാ. ആയതിന്റെ അവസ്ഥക്കും വിചാരിച്ചൊളണം.
നെയ്യ്യമൃതിന തക്കവണ്ണം എന്നെ അയക്കുവാൻ നല്ലവണ്ണം ബാബുരായർക്ക എഴുതിവരെ
ണം. അവരെ ശട്ടം അവിടെ കണ്ട പൊലെ അല്ലാ ഇവിടെ കാണുംന്നു. എനക്ക
എതുപ്രകാരമെങ്കിലും ദുഷ്യം വരുത്തെണം എന്നത്രെ അവരെ മനസ്സിൽ. ഇതൊക്കയും
മറ്റൊരുത്തരൊട പറവാൻ ഇല്ലാ. നിതന്നെ നമുക്ക ഉടയത. എന്റെ വിട്ടിൽ കൊടുപ്പാൻ
ഒരു ഓല ഉണ്ട. അത എത്തിക്കണം. തുലാമാസം 10 നു തുലാം 14 നു ആകടെമ്പ്രർ 27
നു വന്നു.

579 H & L

747 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പിലിസായ്പി അവർകൾ ദൊറൊഗ കുഞ്ഞിപ്പക്കിക്ക എഴുതിയ കല്പന.
എന്നാൽ ചെവുത്താൻ കുഞ്ഞിഅസ്സൻ കണാരൻ നമ്പ്യാരെ കൊലപാദം ചെയ്തതിന
സഹായ മായിരുന്നതുകൊണ്ട അവനെ വിസ്തരിപ്പാൻന്തക്കവണ്ണം കൊടുത്തയച്ചിരി
ക്കുംന്നു. എന്നാൽ കൊല്ലം 973 ആമത തുലാമാസം 15നു ഇങ്കിരിയസ്സ കൊല്ലം 1797
ആമത ആകടെമ്പ്രമാസം 28 നു കണ്ണൂരനിന്നും എഴുതിയത.

580 H & L

748 ആമത രാജശ്രീ വടക്കെപ്പകുതിയിൽ തലച്ചെരി തുക്കിടിയിലെ മജിസ്ത്രാദ
കൃസ്തപ്രർ പീലിസായ്പി അവർകൾ ദൊറൊക വൈയ്യ്യപ്പുറത്ത കുഞ്ഞിപക്കിക്ക
എഴുതിയ കല്പന. എന്നാൽ കുട്ടിപ്പാച്ചന്റെ വിട്ടിൽ സ്വമനസ്സൊടകൂട പിടികക്കണ്ടി
കുങ്കറ തിവെച്ചചുട്ടു കളകയും ചെയ്തു എന്നുള്ള അന്ന്യായം വെച്ചതുകൊണ്ട അവനെ
വിസ്തരിപ്പാൻ തനിക്ക കൊടുത്തയച്ചിരിക്കുംന്നു. സാക്ഷിക്കാരൻമ്മാരെ വിളിക്കുംമ്പൊൾ
വരികയും ചെയ്യ്യും. സാക്ഷിക്കാരെ പെരുകൾ മൊസ്സ്രർ മെനസ്സും തിയ്യ്യകുട്ടിപ്പച്ചനും
ഭാസ്തറൊസെരി യൊ കൊൽക്കാരൻ പരിയമാപ്പിള പുലാക്കൽ അവദുള്ള മാപ്പളയും
ആകുന്നു. എന്നാൽ കൊല്ലം 973 ആമത തുലാമാസം 15 നു ഇങ്കിരിയസ്സ കൊല്ലം 1797
ആമത അകടെമ്പ്രർ മാസം 28 നു കണ്ണുരിൽനിന്നും എഴുതിയത.

581 H & L

749 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പി അവർകൾ കുറുമ്പ്രനാട്ട ദൊറൊക ചന്ദ്രയ്യ്യന എഴുതി അനുപ്പിന
കാർയ്യ്യം. എന്നാൽ രാജാവ അവർകൾക്ക ഒരു കത്തിനൊടും കൂട തന്റെ കച്ചെരിയിലെ
ശിപ്പായിനെ പറഞ്ഞ അയച്ചിരിക്കുംന്നു. അടിമപിടിച്ചവിറ്റവരെക്കൊണ്ട ഒരു ഉത്തരം
കൊടുത്തയക്കയും ചെയ്യ്യും. എന്നാൽ കൊല്ലം 973 ആമത തുലാമാസം 15നു ഇങ്കിരിയസ്സ
കൊല്ലം 1797 ആമത അകടെമ്പ്രമാസം 28 നു കണ്ണുരനിന്നും എഴുതിയത.

582 H & L

750 ആമത വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പിലി
സായ്പി അവർകൾക്ക ചെറക്കൽ രെവിവർമ്മ രാജാവ അവർകൾ സല്ലാം. നമ്മുടെ
കാരണവൻമ്മാരെ നാല്പതു കാലമായിട്ട സെവിച്ചനിന്ന മുത്തയ്യ്യൻ പട്ടരന്ന ഒര ആള
ഉണ്ടായിരുന്നു. ആയാള ഇത്രനാളും നമ്മുടെകൂടതന്നെ നിന്നു. ഇപ്പൊൾ ആയാൾ
കൊലത്തിരി അണ്ണന്റെ അടുക്ക ചെന്നനിന്നുംകൊണ്ട ഇല്ലാത്തെ ദുർഞ്ഞായങ്ങളും
ദുസ്വത്തങ്ങളും അണ്ണന്റെ തിരുമനസ്സറിവിപ്പിച്ച ഇല്ലാത്തെ ഛ്ശിദ്രങ്ങൾ ഒക്കയും

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/312&oldid=200867" എന്ന താളിൽനിന്ന് ശേഖരിച്ചത്