ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

296 തലശ്ശേരി രേഖകൾ

നിക്കി ശെഷം പണം പർക്കൃക്കുട്ടി ബൊധിപ്പിക്കുംന്നതിന്ന എറക്കുറവ ഉണ്ടാക ഇല്ലന്ന
തറുവയി ആജി ഇമ്മാസം 2 നു വന്ന നിശ്ചയിച്ച പൊയിട്ടും ഉണ്ട. കള്ളൻമ്മാരുടെ
വിവരവും ദൊറൊഗ എഴുതിഅതിന്റെ പെർപ്പും ഇതിനൊടകൂടി കൊടുത്തയച്ചിട്ടും
ഉണ്ട. നമ്മുടെ കാർയ്യ്യങ്ങൾക്ക ദെയാകടാക്ഷം ഉണ്ടായിട്ട നടത്തി രെക്ഷിച്ച
കൊള്ളുകയും വെണം. കൊല്ലം 973 ആമത വൃർശ്ചിക മാസം 10 നു എഴുതിയത
വൃർശ്ചികം 18 നു നവെമ്പ്ര 30 നു വന്നത. വൃർശ്ചികം 19 നു ദെശമ്പ്ര 1 നു പെർപ്പ.

684 H & L

843 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി പീലി സായ്പി
അവർകൾക്ക തൊലാച്ചി മുപ്പൻ എഴുതിയ അരിജി. എന്നാൽ ഇപ്പൊൾ മൊളക
പൈയിമാശി നൊക്കുംന്നെടത്ത രണ്ട നാല പറമ്പ ഉള്ളെ കുടിയാൻമ്മാർക്കും ശിട്ട
കൊടുക്കയും ചെയ്യ്യുന്നു. ശെഷം പറമ്പ എറെ ഉള്ള ആളുകൾ ആകെ പറമ്പ ചാർത്തി
തിർന്നിട്ട ശിട്ടവാങ്ങുകയും ചെയ്യ്യാമെന്ന പറയുന്നു. ഇപ്പൊൾ തീർന്നെടത്തൊളം
കണക്ക കൊടുത്തയച്ചിട്ടും ഉണ്ട. ശെഷം തിരുംന്നെ കണക്ക ആഴിച്ച തൊറും കൊടു
ത്തയക്കയും ചെയ്യ്യാം. ശെഷം സായ്പി അവർകൾ ഇനിക്ക എഴുതി അയച്ച കത്തിന്റെ
വാചകംമ്പൊലെ നാല ഹൊബളിയിലും എഴുതി അയച്ചിട്ടും ഉണ്ട. എന്നാൽ കൊല്ലം 973
ആമത വൃർശ്ചിക മാസം 17 നു ഇങ്കിരിയസ്സ കൊല്ലം 1797 ആമത നവെമ്പ്ര മാസം 29 നു
എഴുതിയത. വൃർശ്ചിക മാസം 18 നു നവെമ്പ്രമാസം 30 നു വന്നത. ഉടനെ പെർപ്പാക്കി
ക്കൊടുത്തത.

685 H & L

844 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ
അവർകൾ സല്ലാം. എന്നാൽ വൃർശ്ചികമാസം 12 നു കൊടുത്തയച്ച കത്ത വായിച്ച
വർത്തമാനം മനസ്സിൽ ആകയും ചെയ്തു. ബ്രൊൻ സായ്പു ദെനെർ സായ്പു
അദാലത്തിൽ അന്ന്യായം വെച്ച അവസ്ഥക്ക വരുന്നെ വ്യാഴാച്ചയും ആയിട്ട ഉത്തരം
കൊടുക്കെണമെന്നല്ലൊ സായ്പി അവർകൾ നമുക്ക എഴുതി അയച്ചത. ഈ അന്ന്യായം
വെച്ച വഹക്ക നാം ഒരു മൊതലും കൊടുപ്പാനും ഇല്ലാ. ഒരു ഉത്തരം കൊടുപ്പാനും ഇല്ലാ.
ഈ അന്ന്യായം വെച്ചവരെ അവസ്ഥക്ക ഇപ്പൊൾ സായ്പി അവർകൾ ഇനിക്ക എഴുതി
അയച്ചപ്രകാരം നമ്മുടെ ജ്വെഷ്ഠൻ തീപ്പെട്ട എഴുംന്നെള്ളിയെടത്തന്ന ഉറുപ്പ്യ 5239 റെസ്സ
40. ഈ അന്ന്യായം വെച്ചവരൊട വാങ്ങിയപ്രകാരം അവർക്ക പ്രമാണം ചെയ്ത
കൈയ്യ്യൊപ്പുമിട്ട കൊടുത്തിട്ടുള്ളെ പ്രമാണം നമുക്ക കാണിച്ചു കൊടുത്താൽ ഉത്തരം
കൊടുക്കെണ്ടതിനെ കൊടുക്കാതെകണ്ട കഴികയും ഇല്ലല്ലൊ. അതുകൂടാതെ ഞാൻ
വെറെ ഒരു ഉത്തരം കൊടുപ്പാൻ ഇല്ലാ. അതുകൊണ്ടത്രെ എഴുതിയതാകുന്നു. എന്നാൽ
കൊല്ലം 973 ആമത വൃർശ്ചിക മാസം 13 നു എഴുതിയത. വൃർശ്ചികം 19 നു ദെശെമ്പ്ര
മാസം 1 നു വന്നത. ഉടനെ പെർപ്പാക്കിക്കൊടുത്തത.

686 H & L

845 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പി അവർകളെ സന്നി
ധാനത്തിങ്കലെക്ക പഴവിട്ടിൽ ചന്തു എഴുതി അറിയിക്കുന്നെ അരിജി. കല്പിച്ച
കൊടുത്തയച്ച കത്ത വായിച്ച അവസ്ഥ അറിഞ്ഞു. ചൊരത്തിൻമ്മിത്തിൽ നിന്ന ഒര
ആള കിഴിഞ്ഞ വന്നിരിക്കുംന്നതിന്റെ സുക്ഷം അറിഞ്ഞ എഴുതി അയക്കെണ്ടതിനല്ലൊ
കല്പന വന്നത. ആയതിന്റെ സുക്ഷം അറിഞ്ഞ വരെണ്ടുംന്നതിന്ന വിശ്വാസം ഉള്ളവരെ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/356&oldid=200958" എന്ന താളിൽനിന്ന് ശേഖരിച്ചത്