ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 299

സാഹെബെരവർകൾക്ക തക്കത എന്ന ബൊധിച്ചതുകൊണ്ട ഈ ക്കത്ത വാങ്ങിയാൽ
അപ്പൊഴെ കൈയിത്താൻ കുവെലിക്ക തന്റെ പറ്റിലുള്ള കണക്കുകളും കത്തുകളും
കൊടുക്കയും വെണം. എന്നാൽ കൊല്ലം 973 ആമത വൃർശ്ചിക മാസം 20 നു ഇങ്കിരിയസ്സ
കൊല്ലം 1797 ആമത ദെശമ്പ്രമാസം 2 നു തലച്ചെരിനിന്ന എഴുതി.

692 H & L

851 ആമത ബെഹുമാനപ്പെട്ട ഇങ്കിരിയസ്സ കുബഞ്ഞിയിടെ കല്പനക്ക വടക്കെമുഖം
തലശ്ശെരി തുക്കിടിയിൽ അധികാരി മഹാരാജശ്രീ പീലി സായ്പി അവർകൾക്ക
കുത്താട്ടിൽ നായര സല്ലാം. എഴുതി അയച്ച കത്ത വായിച്ച വർത്തമാനം മനസ്സിലാകയും
ചെയ്തു. എന്റെ കൊഴക്കുള്ള തറകളിലെ നിലുവപ്പണം വെഗെന അടക്കെണമെന്നും
രാജശ്രീ കവാടൻ സായ്പി അവർകളെ അരിയത്ത ചെന്ന അവസ്ഥകൾ ഒക്കയും
പറയെണമെന്നും ശെഷം ഗുണദൊഷങ്ങളെല്ലൊ എഴുതി വന്നതിൽ ആകുന്നു. ഈ
മാസം 18 നു കവാടൻ സായ്പി അവർകളുമായി ചെന്ന കണ്ട ഇവിടെ ഉള്ള അവസ്ഥകൾ
ഒക്കയും അവിടെ ബൊധിപ്പിച്ചതിന്റെശെഷം ആയവസ്ഥക്ക അവിടുന്ന കത്ത എഴുതിട്ട
ഉണ്ടായിരിക്കുമെല്ലൊ. അതുകൊണ്ടവന്റെ കൊഴക്ക ഉള്ള നിലുവിന്നും നികുതിക്കും
എന്റെ കൈയ്യ്യായിതന്നെ കിഴുനാളിൽ നടക്കുംപ്രകാരം നടപ്പാൻന്തക്കവണ്ണം കല്പന
ആയി വന്നാൽ നിലുവപ്പണത്തിന്നും മുങ്കന്തായത്തിന്നും ബൊധിച്ച ആളെ ഇവിടെ
കൊടുക്കയും ചെയ്യ്യാം. നിലുവിൽ എതാനും പണം ഉള്ളത മുങ്കന്തായം മൊതൽ
ഗെഡുവിൽകൂടി അടക്ക അല്ലാതെകണ്ട മറ്റ ഇവിടെ നിരൂപിച്ചാൽ ഒരു മൊതലും ഇല്ലാതെ
ഇനി ഒക്കയും സായ്പി അവർകളുടെ കൃപകടാക്ഷം ഉണ്ടായിട്ട കല്പന വരുംപ്രകാരം
നടന്നകൊള്ളുകയും ചെയ്യ്യാം. എന്നാൽ കൊല്ലം 973 ആമത വൃർശ്ചിക മാസം 18 നു
എഴുതിയ അർജി വൃർശ്ചികം 21 നു ദെശമ്പ്ര 3 നു വന്നത. ഉടനെ പെർപ്പാക്കിക്കൊടുത്തു.

693 H & L

852 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്ത്രപർ പീലി സായ്പി
അവർകൾ സല്ലാം. വടക്കെ അധികാരത്തിൽ തലച്ചെരി തുക്കിടിയിൽ ദിവാൻ സ്താനം
ഉണ്ടായിരുന്നത ഇപ്പൊൾ ആ സ്താനം ഇല്ലാതെ ആക്കിയിരിക്കുന്നതകൊണ്ട തങ്ങൾക്ക
അറിച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത വൃർശ്ചിക മാസം 22 നു ഇങ്കിരിയസ്സ
കൊല്ലം 1797 ആമത ദെശെമ്പ്ര മാസം 4 നു എഴുതിയത.
ഇപ്രകാരം ചെറക്കലക്ക ഒന്ന
കുറുമ്പ്രനാട്ടെക്ക ഒന്ന
പൈയ്യ്യൊർമ്മലെ അവിഞ്ഞാട്ട നായർക്ക ഒന്ന
പൈയ്യ്യൊർമ്മലെ കുത്താട്ടിൽ നായർക്ക ഒന്ന
ഇരിവെനാട്ട നമ്പ്യാൻമ്മാർക്ക ഒന്ന
പൊഴവായി മണ്ണിൽ എടത്തിൽ നായർക്ക 1
തലച്ചെരിയിൽ നിന്നും.

694 H & L

853 ആമത മഹാരാജശ്രീ വടക്കെ അധികാരി മെസ്ത്ര പീലിസായ്പി അവർകളെ
സന്നിധാനത്തിങ്കലെക്ക പഴവിട്ടിൽ ചന്തു എഴുതിയ അർജി. ചൊരത്തിൻമ്മിൽനിന്ന ഒര
ആൾ കിഴിഞ്ഞ വന്നിരിക്കുന്നതിന്റെ സുക്ഷം അറിഞ്ഞ എഴുതി അയപ്പാൻ കല്പന
വന്നതിന്റെശെഷം ആയത അറിഞ്ഞ വരുവാനായി മണത്തണ ആളെ അയച്ച

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/359&oldid=200965" എന്ന താളിൽനിന്ന് ശേഖരിച്ചത്