ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

312 തലശ്ശേരി രേഖകൾ

കൊടുത്തയച്ച കത്ത വായിച്ച അവസ്ഥയും അറിഞ്ഞു. കത്ത ഇവിടെ വരുന്നതിന
മുൻമ്പെ രണ്ടു ദിവസം മുൻമ്പെ ഈ ഗെഡുവിന്റെ ഉറുപ്പ്യ മുസ്സയൊട വാങ്ങി
ത്തരുവാൻന്തക്കവണ്ണം അറക്കലെ കാതിരിനെ അങ്ങൊട്ട അയച്ചിട്ടും ഉണ്ട. അവൻ
വെഗം വാങ്ങി വെഗെന അങ്ങ കൊണ്ടു തരികയും ചെയ്യ്യും. എന്നാൽ നിങ്ങളെ കൂറും
പ്രിശവും ഉണ്ടായിരിക്കയും വെണം. എന്നാൽ കൊല്ലം 973 ആമത ധനുമാസം 19 നു
ഇങ്കിരിയസ്സ കൊല്ലം 1797 ആമത ദെശെമ്പ്രമാസം 31 നു വന്നത.

721 H & L

879 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സാഹെപ്പ അവർകൾ കുറുമ്പ്രനാട ദൊറൊക ചന്ദ്രയ്യ്യന എഴുതി
വരുന്നത. എന്നാൽ ഈക്കത്ത എത്തിയ ഉടനെ പ്പിനിശ്ശിനി സാഹെപ്പവർകൾ പൊഴവായി
അദാലത്ത കാരിയം വിചാരിക്കെണ്ടതിനെ ആക്കിയിരിക്കകൊണ്ടും ആ തുക്കിടിയിൽ
ചെർന്ന അവലാധാരും ശിപ്പായിമാരും ആ സായ്പിന്റെ അടുക്ക പൊകുവാൻ
കല്പിക്കയും വെണം. അതുകൊണ്ടും ആ തുക്കിടിയിൽ ഇനി മെൽപ്പട്ട തനിക്ക കല്പന
ഇല്ലാ. എന്നാൽ കൊല്ലം 973 ആമത ധനുമാസം 21 നു ഇങ്കിരിയസ്സ കൊല്ലം 1797
ജെനവരിമാസം 2 നു എഴുതിയ കത്ത.

722 H & L

880 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്ത പ്രർ പീലി സാഹെപ്പവർകൾ പൊഴവായി ഗുമാസ്തന എഴുതി അനുപ്പിന
കാരിയം. എന്നാൽ ഈക്കത്ത എത്തിയ ഉടനെ ആ തുക്കിടിയിലെ നിന്റെ പക്കൽ
ഇരിക്കുംന്നെ കണക്ക ഒക്കയും നിന്നൊടകൂട മെന്തൊലക്ക വരികയും വെണം. എന്നാൽ
കൊല്ലം 973 ആമത ധനുമാസം 20 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത ജെനവരി മാസം
2 നു എഴുതിയത.

723 H & L

881 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സാഹെപ്പവകളെ സന്നിധാന
ത്തിങ്കലെക്ക പൊഴവായി ക്കാനംങ്കൊവി ഗുമാസതൻ മദ്ധുരായര എഴുതിയ അർജി.
എന്നാൽ അള്ളിയിൽ നായര മുന്ന സമ്മസ്സരത്തിലെ എലച്ചരക്ക കിട്ടുന്ന ഇല്ലന്നതക
രാറ പറഞ്ഞുകൊണ്ട പണം കൊടുക്കാണ്ടെ ഇരിക്കുംന്നതിനെ കൂടി ചൊരത്തിൻ
മീത്തലെ ചെന്ന പാർത്ത വർത്തമാനം അറിഞ്ഞ എലച്ചരക്കിന്റെ അവസ്ഥ വിവരം
തിരിച്ച എഴുതി വരെണമെന്ന കാവാടൻ സായ്പി അപ്രകാരം കല്പിക്ക കൊണ്ട
ധനുമാസം 19 നു ഞാൻ ചൊരത്തിൻമ്മീത്തലെക്ക പൊകയും ചെയ്തു. എലച്ചരക്കാ
യവസ്ഥ ഇന്നപ്രകാരമെന്ന സന്നിധാനത്തിങ്കലെക്ക എഴുതി അയക്കുംന്നതും ഉണ്ട.
ദെശെമ്പറ തിങ്ങൾക്ക പുക്കുവാറും സന്നിധാനത്തിങ്കലെക്ക കൊടുത്തയച്ചിട്ടും ഉണ്ട.
ഇനിക്കല്പനവരുംപ്രകാരം കെട്ട നടക്കയും ആം. എന്നാൽ കൊല്ലം 973 ആമത ധനുമാസം
16 നു എഴുതിയ അരിജി.

724 H & L

882 ആമത ബെഹുമാനപ്പെട്ടിരിക്കുന്ന ഇങ്കിരിയസ്സ കുബഞ്ഞിയിൽ മഹാരാജരാജശ്രീ
കവാടൻ സായ്പിന്റെ സന്നിധാനത്തിങ്കലെക്ക അമിഞ്ഞാട്ട നായര സല്ലാം. എഴുതി
ക്കൊടുത്തയച്ച പരമാനികം വായിച്ച അവസ്ഥ മനസ്സിൽ ആകയും ചെയ്തു. പത്തിന

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/372&oldid=200993" എന്ന താളിൽനിന്ന് ശേഖരിച്ചത്