ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 4O1

ശിപ്പായി ഒരാളയും കൂട്ടിക്കൊണ്ട ഞാൻ ഇവിട വന്ന രണ്ടു തറ ഇലുള്ള കുടികളി
ലൊക്കയും ആള അയച്ച പണം പിരിച്ച തിടങ്ങുക ആകുന്ന. ഇപ്രകാരെണ തകരാറ
ഉണ്ടായിപ്പൊയാൽ കുമ്പഞ്ഞി കല്പനക്ക തീറുത്ത തരിക അല്ലാതെ കണ്ട ഇനിക്ക
മറ്റൊരി നൃവാഹം ഇല്ലല്ലൊ. ആയത കൊണ്ട എനിയെങ്കിലും ഇവിട വളര പ്രയത്നം
ചെയ്ത പണവും തീർത്ത ഈ മാസം 28 നു ഞാൻ സന്നിധാനത്തിങ്കലെക്ക വരികയും
ചെയ്യും. ഇനിയും ഇവിട ഉണ്ടാകുന്ന വർത്തമാനത്തിന സർക്കാരിലെക്ക എഴുതി
അയക്കുന്നതും ഉണ്ട. ഇവിടുത്തെ ക്കാര്യത്തിന്റെ മുട്ടുകൾ ഒക്കയും തീർത്തു തരണ്ട
തിന്നും നെരും ഞായം നാട്ടിൽ നടത്തിക്കെണ്ടതിന്നും സർക്കാരിലെക്ക കടാക്ഷം ഉണ്ടായി
വരെണ്ടതിന്ന നാം യെറ അപെക്ഷിച്ചിരിക്കുന്ന. എന്നാൽ കൊല്ലം 973 ആമത മെടമാസം
20 നു രാജശ്രീ സായിപ അവർകളെ സന്നിധാനത്തിങ്കലെക്ക പാലെരിനായര
യെഴുതിയത. മെടമാസം 23നു മെമാസം 3 നു വന്നത. അന്ന തന്നെ പെർപ്പ ആക്കി
കൊടുത്തത.

911 I

1061 ആമത ബഹുമാനപ്പെട്ട ഇങ്കിരിയസ്സ കുമ്പഞ്ഞി ഇടെ കല്പനക്ക വടക്കെ മുഖം
തലച്ചെരി തുക്കടി ഇൽ അധികാരി രാജശ്രീ പീലി സ്സായ്പു അവർകൾക്ക കൂത്താട്ടിൽ
നായര സലാം, എഴുതി അയച്ച കത്ത വാ ഇച്ച വർത്തമാനം മനസ്സിലാകയും ചെയ്തു.
രണ്ടാം ഗഡുവിന്റെ പണം വെനെഗ്ന കൊടുത്തയക്കണമെനെല്ലൊ എഴുതി
അയച്ചതാകുന്ന. അതു കൊണ്ട രണ്ടാം ഗഡുവിന്റെ പണം താമസിയാതെകണ്ട കണ
ക്കിൽ ഒരു ആളെ പക്കൽ കൊടുത്തയക്കുന്നതും ഉണ്ട. താമസിക്കയുംമില്ല. എന്നാൽ
കൊല്ലം 973 ആമത മെടമാസം 21 നു യെഴുതിയത മെടമാസം 23 നു മെഇ മാസം 3 നു
വന്നത. അന്ന തന്നെ പെർപ്പാക്കി കൊടുത്ത.

912 I

1062 ആമത മലയാം പ്രവിശ്യത്തിൽ അതത രാജാക്കന്മാരെ അവരവരെ സ്ഥാനത്ത
നിർത്തി ധർമ്മാധർമ്മങ്ങളും നടത്തി വഴിപൊലെ രെക്ഷിച്ച പൊരുന്നു. മഹാരാജശ്രീ
വടെക്കെ അധികാരി പീലിസ്സായ്പു അവർകൾക്ക അമഞ്ഞാട്ട നായര സലാം. ഇവിടുന്ന
രണ്ടാം ഗെഡുവിന ബൊധിപ്പിക്കെണ്ടെ പണത്തിൽ പതിനാഇരം പണം കൊഴിക്കൊട്ടെക്ക
ഗഡുവിന്റെ മുൻമ്പെ സന്നിധാനങ്ങളിലെ ആള വരായ്ക കൊണ്ട കൊഴിക്കൊട്ടെക്ക
പണം കൊടുത്തയക്കുകയും ചെയ്തു. ശെഷം വെഗെന കൊടുത്തയക്കുന്നതും ഉണ്ടു.
എന്നാൽ യെല്ലാ കാരിയത്തിനും കൃപകടാക്ഷം ഉണ്ടായി രെക്ഷിച്ചു കൊള്ളുകയും
വെണം. എന്നാൽ കൊല്ലം 973 ആമത മെടമാസം 19 നു എഴുതിയത. മെടമാസം 23 നു
മെഇ മാസം 3 നു വന്നത. അന്ന തന്നെ പെർപ്പാക്കി കൊടുത്തത.

913 I

1063 ആമത രാജമാന്യ രാജശ്രീ വടെക്കെ അധികാരി ജീമിസ്സ ഇഷ്ടിവിൻ സായ്പു
അവർകളുടെ സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ കാമ്പറത്ത നമ്പ്യാര എഴുതിയ അരജി.
പണ്ടാര നികിതി തരാതെ അണ്ടിലാരൂലൈാതെനൻ എന്ന തീയ്യന്ന പണ്ടാര ഉറുപ്പിക
തരായ്ക കൊണ്ടു അവന ക്കൂട്ടിക്കൊണ്ട വരുവാൻ കൊൽക്കാരന അയച്ചാരെ
കണ്ണൊത്തെ ക്കുന്നുമ്മലെ നമ്പ്യാര ആള അയച്ചു കൊൽക്കാരന കണ്ണൊത്തെ
കുന്നുമ്മൽ ക്കൊണ്ടുപൊയി രണ്ടാള നിപ്പിച്ച അവന ഞെരിഭ്യം അടിപ്പിക്കയും ചെയ്തു.
പണ്ടാര ഉറുപ്പികക്ക അയച്ച കൊൽക്കാരന ഇപ്രകാരം ചെയ്ത അയച്ചാൽ അതിന ഒരു
നിവൃത്തി ഇല്ലാഞ്ഞാൽ ഗഡുപ്രകാരം ഉറുപ്പിക ബൊധിപ്പിച്ചൊള്ളുവാൻ സങ്കടമെല്ലൊ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/461&oldid=201166" എന്ന താളിൽനിന്ന് ശേഖരിച്ചത്