ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

418 തലശ്ശേരി രേഖകൾ

ഉണിച്ചാത്തകുട്ടിയും ഞാനും മറ്റു രണ്ട മുന്ന ആളുകൂടി കുറ്റിയാടി വീട്ടിൽ കെടക്കാൻ
പൊകുന്ന വഴിക്ക പൂക്കൊട്ട വയലിന്ന നീ ചെന്ന കച്ചെരി ചുട്ടു വരണമെന്ന
ഉണിച്ചാത്തൻ കുട്ടി എന്നൊട പറെഞ്ഞാരെ ഞാൻ കച്ചെരി ചുടുവാൻ സംശയിച്ച
ഇരിക്കുമ്പൊൾ എന്നൊടു ദെഷ്യപ്പെട്ട പറെകകൊണ്ടും ചൊറുതരുന്നവര പറഞ്ഞാൽ
കെൾക്കണമെല്ലൊ എന്നവെച്ച യെന്റെ കഇൽ ഉള്ളെ ചുട്ടകൊണ്ട കച്ചെരീന്റെ
കെഴക്കെ ഭാഗത്ത കച്ചെരിക്ക തീവെച്ച ഞാൻ കൊടിപ്പുറത്ത പൊയിക്കെടന്ന
ഉണിച്ചാത്തകുട്ടി പറെക്കൊണ്ടത്രെ ചെയ്തത. ഇതിയെന്റെ പരമാർത്ഥം ആകുന്നത.
എന്നാൽ കൊല്ലം 973 ആമത യെടവ മാസം 23 നു ഇങ്കിരിയസ്സ കൊല്ലം 1798 മത
ജൂലാഇ മാസം 3 നു എഴുതിയത. യെടവ മാസം 24നു ജുൻമാസം 4 നു പെർപ്പാക്കിയത.

942 I

1090 ആമത മഹാരാജശ്രീ കവാട സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക
കൊളക്കാടൻ ഉണിച്ചാത്തകുട്ടി യെഴുതി കൊടുത്തത. കൊളക്കാട്ടെ കച്ചെരി ചുടുവാൻ
ശിന്നുപട്ടര കാരിയക്കാരെ കല്പന ഉണ്ട എന്ന അതിന ഒര ആളെ പറെഞ്ഞയച്ച
ചുടീക്കണമെന്ന രാരപ്പകുട്ടി കിടാവ കുന്നുത്തറെ പാർത്ത മെത്തലെ വീട്ടിൽ
ഇമ്പിച്ചീന്റെ പക്കൽ ഇനിക്ക ഒന്ന രാരപ്പകുട്ടി കിടാവ യെഴുതി കൊടുത്ത അയക്ക
ആയത. ഞാൻ അത്തൊളി അങ്ങാടി ഇലെ പീടികഇൽ ഇരിക്കുന്നടത്തെക്ക എഴുത്ത
ഇമ്പിച്ചീന്റെ പക്കൽ കൊണ്ടതന്നെ ആയെഴുത്ത ഞാൻ വാഇച്ച അവിട തന്നെ ചീന്തി
കളെകയും ചെയ്തു. ചെഖരനൊട കച്ചെരി ചുട്ടുകളയാൻ പറഞ്ഞ അന്നതന്നെ കച്ചെരി
ചുടുകയും ചെയ്തു. മുൻമ്പിനാൽ ശിന്നുപട്ടര കാരിയക്കാര എന്നൊടുതന്നെ പറെ
കകൊണ്ടും രാരപ്പക്കുട്ടി കിടാവൊട കാരിയക്കാര പറഞ്ഞ രാരപ്പക്കുട്ടി കിടാവ ഇനിക്ക
എഴുതി അയക്കകൊണ്ടും അത്രെ ഞാൻ കച്ചെരി ചുടുവാൻ കല്പന കൊടുത്തത.
യെന്റെ സുബുദ്ധി40 യാലെ അല്ല ചെയ്തത. ഇക്കാരിയത്തിന്ന ചിടത്തിൽ അച്ഛനും
രാരൊത്ത നമ്പരും സാക്ഷി. എന്നാൽ കൊല്ലം 973 ആമത എടവമാസം 21 നു എഴുതി
കൊടുത്തത എടവം 24 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത ജുൻ മാസം 4 നു കവാട
സ്സായ്പു അവർകൾ തന്നത. അന്നുതന്നെ കൊളക്കാട്ടന്ന പെർപ്പാക്കിയത.
ഒന്നാമത ഉത്തരം . കുറുമ്പ്രനാട്ടരാജ അവർകൾ കുറുമ്പ്രനാട്ട ചന്ദ്രയ്യൻ ദൊറൊ
ഗെനക്കൊണ്ട കവാട സ്സായ്പു അവർകൾക്ക യെഴുതികൊടുത്ത അന്ന്യായത്തിന്റെ
ഉത്തരം.

ഒന്നാമത. മഹാരാജശ്രീ കുമിശനർ സ്സായ്പുമാര അവർകൾ യെന്നെ കൊഴിക്കൊട്ട
നിന്ന കല്പിച്ച അയക്കുമ്പൊൾ കുറുമ്പ്രനാട്ട അദാലത്ത കച്ചെരി കെട്ടിച്ച തരുവാൻ
തക്കവണ്ണം സായ്പുമ്മാര അവർകൾ രാജശ്രീ രാജ അവർകൾക്ക കത്തും തന്ന
മഹാരാജശ്രീ കൊർണ്ണെർ ഡൊ സ്സായ്പു അവർകളെ കൂട എന്ന ചൊരത്തിന്മീത്തലെക്ക
കല്പിച്ചയക്കയും ചെയ്തു. ചൊരത്തിൻമ്മീത്തൽ ചെന്ന കുമിശനർ സായ്പുമാര
അവർകൾ രാജാവ അവർകൾക്ക കത്ത തന്നത കൊടുത്ത കുറുമ്പ്രനാട്ടു കച്ചെരി
കെട്ടിച്ച കൊടുക്കണമെന്ന കൊർണ്ണെർ ഡൊ സായ്പു അവർകൾ രാജ അവർകളൊട
കല്പിച്ചതിന്റെ ശെഷം രാജ അവർകളെ കാരിയസ്ഥൻ ശിന്നുപട്ടര കാരിയക്കാർക്കും
ഹൊബളി പാറവത്തിക്കാരെൻമാർക്കും രാജാ അവർകൾ എഴുതിയ തരക കൊണ്ട
കൊടുത്താരെ കച്ചെരി ഇപ്പൊൾ കെട്ടിച്ച തരുവാൻ സാധിക്കയില്ലയെന്ന ശിന്നുപട്ടര
കാരിയക്കാര പറക ആയത. എന്നാരെ കച്ചെരി കെട്ടിച്ച തരണം അത അല്ല എങ്കിൽ
ഞാൻ കൊണ്ട തന്നെ തരക തരണമെന്ന ഒരു എഴുത്തും യെഴുതി ശിന്നുപട്ടര കാരിയ
ക്കാരൊടത്ത ആള അയച്ച മുട്ടിച്ചാരെ നന്മിണ്ടെ വലിയ കച്ചെരി കെട്ടിച്ച കള്ളെങ്ങാടി40 സ്വബുദ്ധി എന്നു ഗുണ്ടർട്ട്

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/478&oldid=201200" എന്ന താളിൽനിന്ന് ശേഖരിച്ചത്