ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 465

എങ്കിലും സായിവ അവർകളെ കത്ത എങ്കിലും വന്നാൽ ശെലവിനു കൊടത്ത മുളക
ചാർത്താൻ പറഞ്ഞയക്കയും ചെയ്യാം. ഇ വർത്തമാനം ഒക്കയും ഒണത്തിപ്പാൻതക്കവണ്ണം
ഞാൻ എഴുതി അയക്കയും ചെയ്യാം. അപ്രകാരം എഴുന്നള്ളിയടത്ത കാനഗൊവിയും
ഒന്ന എഴുതി അയക്കയും വെണം. എന്നാൽ വൃശ്ചിക മാസം 26 നു 28 നു ഇങ്കിരിയസ്സ
കൊല്ലം 1798 മത ദെശെമ്പ്രമാസം 10 നു പെർപ്പ ആക്കിയത.

1021 J

1278 ആമത കൊച്ചു തമ്പുരാന്മാര വകക്ക പത്തിന രണ്ട കൂട്ടി നെല്ലും പണവും
കൊടുത്ത വരുന്ന വകക്ക എഴുതിയ വർയ്യൊല. 973 മാണ്ട ചെങ്ങക്കുലകത്ത വലിയ
കൊച്ചുതമ്പുരാൻ വകക്ക മാസം 1 ക്ക നെല്ല 1755. ആക ആണ്ട 1 ക്ക നെല്ല 21060. മാസം
1 ക്ക ഉറുപ്പ്യ 71 സ്വർണ്ണപ്പണം50 2 ആക ആണ്ട 1 ക്ക ഉറുപ്പ്യ 856 പണം 4. ചെറിയ
കൊച്ചുതമ്പുരാൻ വകക്ക മാസം 1 ക്ക നെല്ല 524. ആക ആണ്ട 1 ക്ക നെല്ല 6288. മാസം
1 ക്ക ഉറപ്പ്യ 23 സ്വ. പ. 2. ആക ആണ്ട 1 ക്ക ഉറുപ്പ്യ 280 പണം 4. കുഞ്ഞൊങ്ങലത്ത
എഴുന്നള്ളി ഇരിക്കുന്ന കൊച്ചുതമ്പുരാൻ വകക്ക മാസം 1 ക്ക നെല്ല. 1369¾ മ യാക ആണ്ട
1 ക്ക നെല്ല 16434¾. മാസം 1 ക്ക ഉറുപ്പ്യ 63. സ്വ. പ. 1¾, വീശം'¾, യാക ആണ്ട
1 ക്ക ഉറുപ്പ്യ 760. സ്വ. പ. 1 ഉ 24. കവിണിമെനികൂലകത്ത വലിയ കൊച്ചുതമ്പുരാൻ
വകക്ക മാസം 1 ക്ക നെല്ല.1380. ആക ആണ്ട 1 ക്ക നെല്ല 16560. മാസം 1 ക്ക ഉറുപ്പ്യ 36.
ആക ആണ്ട 1 ക്ക ഉറുപ്പ്യ 432. കവിണിമെനിക്കൂലകത്ത ചെറിയ കൊച്ചുതമ്പുരാൻ
വകക്ക മാസം 1 ക്ക നെല്ല 1800. ആക ആണ്ട 1 ക്ക നെല്ല 21600. മാസം 1 ക്ക ഉറുപ്പ്യ 50.
ആക ആണ്ട 1 ക്കഉറുപ്പ്യ 600. ആക വക ദിക്ക ആണ്ട 1 ക്ക പതിനാലാന. നെല്ല
81942¾, കൂടി ഉറുപ്പ്യ 2929 ഉ 24. എന്നാൽ കൊല്ലം 974 മത വൃശ്ചികമാസം 28 നു
ഇങ്കിരിയസ്സ കൊല്ലം 1798 ആമത ദെശെമ്പ്ര മാസം 10 നു പെർപ്പ ആക്കി കൊടുത്തത.

1022 J

1279 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സ ഇഷ്ടിവിൻ സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മരാജാ അവർകൾ
സല്ലാം. രണ്ടുനൂറായിരം നെല്ല വെണമെന്ന സായിപ്പവർകൾ മുൻമ്പെ പറഞ്ഞതിന്റെ
ശെഷം രാജ്യത്തെ നികിതിക്ക ഉറുപ്പ്യ ആയിട്ടാകുന്ന വാങ്ങുന്നെന്നും ആയതിന
പ്രവൃത്തിയിൽ എഴുതി അയച്ച കുടിയാന്മാരുമായി നിരുപിച്ച 5 ദിവസത്തിനുള്ളിൽ
പറയാമെന്നുമെല്ലൊ സായിപ്പവർകള ബൊധിപ്പിച്ചത ആയത. അതിംവണ്ണംതന്ന
രണ്ടുനൂറായിരം നെല്ലിന കുടിയാന്മാരുമായി നിശ്ചയിച്ചിരിക്കുന്നു. മാങ്കടവത്തതയിലെ
പീടികയിൽ അസ്സൻകുട്ടിയും കണ്ടൊത്തെ പൊക്കറും നമുക്ക തരുവാനുള്ള മുതലിന
അവരിടെ വസ്തുവകയും പീടികയും നമുക്ക വകയായി വെച്ചിരിക്കുന്നു. ഇപ്പൊൾ അവര
മറ്റുചിലരക്ക കൊടുക്കണ്ടെ കടത്തിന ആ വക ലെലത്തിൽ വിറ്റുകൊടുപ്പാൻ തക്കവണ്ണം
സായിപ്പവർകളെ കൽപ്പനക്ക മാങ്കട വത്ത ആള വന്നിരിക്കുന്നെന്നു കെട്ടു. ആ
വർത്തമാനം കെട്ടു കൂടുംമ്പൊൾതന്നെ നമുക്ക വെച്ച വകയാകുന്നെന്ന സായിപ്പവർകൾ
അയച്ച ആളുകളൊട പറവാൻ തക്കവണ്ണം മാങ്കടവത്ത ആള അയച്ചിരിക്കുന്ന. അവരക്ക
അതു ബൊധിക്കണമെങ്കിൽ സായിപവർകളെ കൽപ്പന വന്നുവെങ്കിൽ തന്നെ എല്ലൊ
അവർക്ക ബൊധിക്ക ഉള്ളു. എന്നാൽ 974 മാണ്ട വൃശ്ചികമാസം 22 നു ചെറക്കൽ നിന്നു
എഴുതിയത 28 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത ദെശെമ്പ്ര മാസം 10 നു പെർപ്പ
ആക്കി കൊടുത്തത.

50. സ്വർണ്ണപ്പണം എന്നു കാണിക്കാൻ L ചിഹ്നമാണ് രേഖയിലുള്ളത്. ഗുണ്ടർട്ട് നിഘണ്ടുവിൽ
'പണം' കാണുക.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/525&oldid=201303" എന്ന താളിൽനിന്ന് ശേഖരിച്ചത്