ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

496 തലശ്ശേരി രേഖകൾ

ക്ഷെണമെ ശെഷം ആളുകളെയും കൂട്ടിക്കൊണ്ട ഇരിക്കുറിൽ ചെന്ന സർവാധികാരി
യക്കാരുമായി കണ്ടു മുട കടത്തി അയച്ച വർത്തമാനത്തിന്ന എഴുതി അയക്കയും
വെണം. താൻ പ്രത്യെകം കുംമ്പഞ്ഞിയെ വിശ്വസിച്ചിരിക്കുന്നെ അള അത്രെ നാം
ഇപ്രകാരം എഴുതി അയച്ചിരിക്കുന്നത. എന്നാൽ കൊല്ലം 974 ആമത മകരമാസം 22 നു
ഇങ്കരിയസ്സ കൊല്ലം 1799 ആമ പിവരരി മാസം 1 നു എഴുതിയത.

1084 J

1342 ആമത മഹാരാജശ്രി വടക്കെ അധികാരി ജെമെസ്സ സ്ത്രിവിൻ സായ്പു
അവർകളുടെ സന്നിധാനത്തിങ്കലെക്ക പഴവിട്ടിൽ ചന്തു എഴുതിയ അരജി. കൽപ്പിച്ചി
കൊടുത്തയച്ച കത്ത വായിച്ച അവസ്ഥയും അറിഞ്ഞു. കുമ്പള രാജ അവർകൾക്ക
ഇവിടുന്നു ഇർച്ച ക്കാരരയു മയുക്കാരരയും ആചാരിമാരെയും അയച്ചുകൊടുപ്പാൻ
നുമ്പെ കല്പന വന്നമ്പൊൾ ഇവിട കുടുംപൊലെ മെൽപറഞ്ഞ പണിക്കാരര
കൊടുത്തിരിക്കുന്നു എന്നതിന്റെശെഷം വെറെ ഒരു ദിവസം കൊട്ടത്ത ദെശത്ത
കുമ്പള രാജാവിന്റെ ആള മഴുക്കാരനുള്ളടത്തിന പൊയി അന്നു രാജാവ അവർകളെ
അളെ കുട ഇവിടന്ന കൊൽക്കാരെ പൊയിട്ട ഇല്ല. അന്നു അവിടന്നു തിയ‌്യൻ
കൊൽക്കാരനെയും രാജ അവർകളെ ആളെയും തിക്കരിച്ചു എന്നു വിസ്തരിച്ച അതിന്റെ
വിവരംപൊലെ സായ്പു അവർകളെ അളെയും കുട്ടി വിസ്തരിച്ചു. അന്നു കൊൽക്കാരെ
ഇവിടന്നു പൊയിട്ടും ഇല്ല. വിസ്തരിച്ചടത്ത അതിന തക്കവണ്ണം ഒന്നും തിയ‌്യർ തിക്കരിച്ചി
നടന്നപ്രകാരം തൊന്നുന്നു ഇല്ല. അയവസ്ത രാജാവ അവർകൾക്കും സമ്മതം അയ
പ്രകാരം രാജാവ അവർകളെ ആള ഇവിട അയച്ചു വന്നു പറകയും ചെയ്തു. എന്നാൽ
കൊല്ലം 974 ആമത മകരമാസം 22 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത പിപിരര മാസം 1
നു എഴുതിയത.

1085 J

1343 ആമത മഹാരാജശ്രി വടക്കെ അധികാരി ജിമിസ്സ സ്ത്രിവിൽ സായ്പു അവർകളെ
സന്നിധാനത്തിങ്കലെക്ക പഴവീട്ടിൽ ചന്തു എഴുതിയ അരിജി. ഇപ്പൊൾ കാവണച്ചെരി
കുലൊത്ത രാജാവ അവർകൾ തലച്ചെരി നിന്ന ഇന്നല മൊയപ്പിലങ്ങാട്ട വന്നു എത്തി
യിരിക്കുന്നു. ഞാൻ അവിട ചെല്ലണം എന്നവെച്ച ഒരാള അയക്ക ഉണ്ടായി. സായ്പു
അവർകളെ കല്പന കുടാതെ അവിടെ പൊകെണ്ടെ ആവിശ്യം ഇല്ലായ്കകൊണ്ട
പൊയിട്ടും ഇല്ല. വിശെഷിച്ചി വല്ലവർത്തമാനവും ഉണ്ടെങ്കിൽ എഴുതി അയക്കയും ചെയ്യാം.
എന്നാൽ കൊല്ലം 974 ആമത മകരമാസം 22 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത
പിവരരമാസം 1 നു എഴുതിവന്നത.

1086 J

1344 ആമത വടക്കെ അധികാരി എത്രയും ബഹുമാനപ്പെട്ട സുപ്രഡെണ്ടെൻ
ജെമെസ്സ സ്ത്രിവിൻ സായ്പു അവർകൾക്ക വിട്ടലത്ത രവിവർമ്മ നരസിംഹരാജൻ സലാം.
സായ്പു അവർകളെ തലച്ചെരിയിന്ന കണ്ട എല്ലാ ഗുണദൈാഷവും
പറഞ്ഞിരിക്കുന്നെല്ലൊ. അതുപൊലെതന്നെ ഈ ദെശത്തെ രാജാക്കളും എളപ്രഭുക്കളും
അവരവരെ ആളുകളെയും കൂട്ടിക്കൊണ്ട കുംമ്പഞ്ഞി പാളിയത്തൊട കുടതന്നെ
ഇരിക്കുന്നത എത്രയും നന്ന. ഡിപ്പുവൊ പെരുത്തു നാശമായിറ്റ എന്ന ഇ പ്രദെശത്ത
ഉള്ള എണ്ണപ്പെട്ട ആളു കൾക്ക ഒക്ക മനസ്സിങ്കൽ ഉണ്ടല്ലൊ. കണ്ണൂൽ ബിബി എങ്കിലും
അവളെ മകൻ എങ്കിലും കൂടവെണം. ശെഷം കെട്ട വർത്തമാനം ഡിപ്പു പട്ടണത്തന്ന
വടക്കാ മൂന്ന കാദം വഴിയിൽ ഉള്ള കൊളവും കെണരും അവിടെ ഉള്ള
ത്രണാദികളുമൊക്കനെ ചുട്ടകളഞ്ഞു. പട്ടണത്ത ചുറ്റമുള്ള കാവെരി നദി പട്ടണത്ത

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/556&oldid=201365" എന്ന താളിൽനിന്ന് ശേഖരിച്ചത്