ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 499

എഴുതി വന്നാൽ നാം ഒരു അളെ അയക്കയും ചെയ്യാം. നമ്മുടെ അഴുധങ്ങൾ വാങ്ങി
ത്തരുവാൻത്തക്കവണ്ണം കുമിശനർ സായ്പുമാര കല്പന വന്നിട്ട ഉണ്ട എങ്കിൽ അയത
വാങ്ങിത്തരുവാൻ തങ്ങളുടെ മനസ്സ ഉണ്ടാകണം. എന്നാൽ കൊല്ലം 974 ആമ മകരമാസം
20 നു എഴുതിയത 30 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത പെപ്പ്രെവെരിമാസം 9 നു
വന്നത.

1092 J

1350 ആമത രാജശ്രി കവണച്ചെരി രവിവർമ്മരാജ അവർകൾക്ക രാജശ്രി വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ ജെമിസ്സസ്ത്രിവിൻ സായ്പു അവർകൾ
സെലാം. എന്നാൽ തങ്ങൾക്ക വരെണ്ടും നെല്ലന്റെ വിലപ്രകാരം പൊലെ ഉറുപ്പ്യക്കതന്നെ
ഇതിനൊടകുടി കൊടുത്തയച്ച പ്രമാണം തലച്ചെരി പാർക്കുന്ന ദെഗ്ലസ്സ സായ്പു
അവർകൾക്ക കൊടുത്തയക്കുമ്പൊൾപ്രമാണത്തിൽ ഉള്ളത വിട്ടികൊടുക്കയും ചെയ‌്യും.
ശെഷം പാലക്കിൽ രാമന്റെ അന്ന്യായത്തിന അന്ന്യായം വെപ്പാൻ ഉണ്ട എന്ന കെട്ടത.
കുടാതെ വിശെഷിച്ചി ഒരു വർത്തമാനം പറവാനായിട്ട പാലക്കിൽ രാമൻ എങ്കിലും
അവന്റെ പെർക്ക ഒരുത്തൻ എങ്കിലും വന്നിട്ടും ഇല്ലല്ലൊ. പാലക്കിൽ രാമൻ
ചെറുപ്പക്കാരെൻ അകുന്നു എന്നു ഉണ്ടെങ്കിൽ അവന്റെ കുടുബത്തിൽ ഉള്ള കാര്യാദികൾ
അന്വെഷിക്കുന്നവരെ നാട്ടിലെ നടപ്പപ്രകാരം കാരണവരെതന്നെ എന്ന മരിയാദി എല്ലൊ
അകുന്നത. അവരിൽ ഒരുത്തൻ വരായ്കകൊണ്ട ഈ അവസ്ഥ വെണ്ടുവണ്ണം വിസ്തരിച്ച
തിർക്കെണ്ടുന്നതിന ഇത്രതാമസം വന്നപൊയത. എന്നാൽ കൊല്ലം 974ആമത കുംഭമാസ
2 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത പ്രെപ്പവരി മാസം 11നു എഴുതിയത.

1093 J

1351 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമെസ്സ സ്ത്രിവിൻ സായ്പു അവർകൾ വയ‌്യപ്പറത്ത കുഞ്ഞിപ്പക്കി ദൊറൊഗക്ക എഴുതിയ
കല്പന കത്ത എന്നാൽ ശെഖഉസ്സൻ എന്നു പറയുന്ന അവനെ കട്ട അവസ്ഥയിൽ
നടന്നു എന്നുള്ള അന്ന്യായത്തിന്ന ശെഖഉസ്സന്റെ വിസ്താരം കഴിപ്പാൻ ഇതിനാൽ
തനിക്കു കല്പന ആയിരിക്കുന്ന. ശെഷം ഇസ്സലാം തക്കിരമമ്മതും മൊതിയെൻ ബൈ
എന്ന അവളും മെഹിന എന്നവളും വലിപ്പഗണിസ്സ എന്നു പറയുന്ന സാക്ഷിക്കാരനാലും
വിളിച്ച ഉടനെ കച്ചെരിയിൽ വരികയും ചെയ്യും. എന്നാൽ കൊല്ലം 974 ആമത കുംഭമാസം
2 നു ഇങ്കരിയസ്സ കൊല്ലം 1799 ആമത പ്രെപ്പവരി മാസം 11 നു എഴുതിയത.

1094 J

1352 ആമത രാജശ്രി ചെറക്കൽ രവിവർമ്മ രാജ അവർകൾക്ക രാജശ്രീ വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ ജമെസ്സ സ്ത്രിവിൽ സായ്പു അവർകൾ
സലാം. എന്നാൽ തങ്ങൾക്ക എറിയ പ്രവിശ്യങ്ങൾ എഴുതി അയക്കയും തങ്ങളൊട
പറകയും ചെയ്ത കാര്യത്തിന ഇനിയും എഴുതണം എന്ന നമുക്ക മുട്ടവരിക കൊണ്ട വളര
സങ്കടം തന്നെ അകുന്നത. ഇരിക്കുറിൽ വ(വൈ)ഴിക്കൊല കയറ്റിക്കൊണ്ട പൊകണ്ടതിന
പൊഴത്തിന്റെ സമീപത്ത വെണ്ടുവൊളം ശെകരിച്ചി വെപ്പാൻ കല്പന കൊടുക്കും
എന്നു തങ്ങൾ നിശ്ചയിച്ചി പറഞ്ഞിട്ടും ഉണ്ടല്ലൊ. എന്നാൽ ആ കല്പനപ്രകാരം
അനുസരിച്ചി നടപ്പാൻ പാറുവത്ത്യക്കാരന്മർക്ക ബൊധിച്ചി എന്നു കാണുന്നു ഇല്ല.
ഇക്കാര്യം പലമായിട്ടുള്ളത അകകൊണ്ടും താമസം കൂടാണ്ടു ചെയ്യെണ്ടു കാര്യം
അകകൊണ്ടും തങ്ങളെ കല്പനങ്ങൾ വെണ്ടുവണ്ണം നടത്തിക്കുന്നതിൽ ചെർന്നിരിക്കുന്ന

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/559&oldid=201371" എന്ന താളിൽനിന്ന് ശേഖരിച്ചത്