ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 533

അവന അയക്കണ്ടിക്കിൽ രണ്ട ഉറുപ്പിക എനക്ക തരണമെന്ന ദൊറൊഖ പറയുന്നന്നു
കുഞ്ഞമ്മായൻ മാപ്പള മുത്തെട്ടിയാനൊട പറകകൊണ്ട കൊമപ്പെന്റെ പെർക്ക രണ്ട
ഉറുപ്പിക ദൊറൊഖക്ക കൊടുക്കണ്ടതിന കുഞ്ഞമായൻ മാപ്പളെന്റെ പറ്റിൽ കൊടുപ്പാൻ
ഞാൻ മൂത്തെട്ടിയാന്റെ പറ്റിൽ കൊടുക്കയും ചെയ്തു. ആ ഉറുപ്പിക രണ്ടും മൂത്തെട്ടിയാ
നൊട കുഞ്ഞമായൻ മാപ്പള വാങ്ങി ദൊറൊഖക്ക കൊടുത്തിരിക്കുന്നു. ഇതിന സാക്ഷി
എന്നൊട ഉറുപ്പിക വാങ്ങി കൊടുത്തിട്ടുള്ള മൂത്തെട്ടിയാൻ അത്രെ ആകുന്നു. എന്നാൽ
974 മത കുംഭമാസം 12 നു എഴുതിയത. മെടമാസം 3 നു ഇങ്കിരിയസ്സ കൊല്ലം 1799 മത
എപ്രിൽ മാസം 13 നു വടകര നിന്ന പെർപ്പാക്കിയത.

1153 J

1411 മത ബഹുമാനപ്പെട്ട ഇങ്കിരിയസ്സ കൊമ്പിഞ്ഞി സർക്കാരിലെക്ക കടത്തനാട്ട
താലൂക്കിൽ പറമ്പിൽ പുത്തൻതെരുവത്ത കുറ്റീൽ നമ്പറ എഴുതി കൊടുത്തത. എന്നാൽ
974 മത മകരമാസം 5 നു അസ്തമിച്ച 25 നാഴികയാകുംപൊൾ വടകര കച്ചെരീൽ പാർക്കുന്ന
മൊയ്തിയൻ കുട്ടി മുപ്പൻ പഴങ്കാവിൽ അസ്സനയും വരക്കുലെ കാക്കച്ചിനയും കൊറൊൻ
കുനീലെ പക്കുറന്മാറെയും പഴെരി പക്കീനയും പുത്തൻ പീടികഇലെ കുട്ടി അസ്സനയും
മറ്റും ചിലെ മാപ്പളമാരയും കൂട്ടിക്കൊണ്ടവന്ന എന്റെ പൊര വളഞ്ഞ വാതിൽ തൊറക്കന്ന
വിളിച്ചുപറഞ്ഞതിന്റെ ശെഷം അകായിൽ ഉള്ള പെണ്ണുംപിള്ള പെടിച്ച വാതിൽ തൊറന്ന
കൊടുത്താറെ ഈ വന്നട്ടുള്ള ആളുകൾ ഒക്കയും അകത്ത കടന്നാ68യെന്ന പിടിച്ച
പൊറായീൽ കൊണ്ടുവന്ന കഴറകൊണ്ട കെട്ടി വടകര കച്ചെരിൽ കൊണ്ടുവന്ന എന്ന
തടവിൽ പാർപ്പിച്ചപ്പൊൾ എന്ന തടവന്ന പറഞ്ഞയക്കണ്ടതിനു മണപ്പറത്തെ
കുഞ്ഞെമാഎ മാപ്പളയൊട പറയണമെന്ന എലിയൻ കെളപ്പന്റെ മരുമകന കിഴിച്ച
കൊണ്ടു പൊകുവാൻ വന്നിട്ടുള്ള കുറ്റിൽ മൂത്തെട്ടിയാനൊട പറഞ്ഞാറെ കുഞ്ഞമായൻ
മാപ്പള്ള ഉളെള്ളടത്ത മൂത്തെട്ടിയാൻ ചെന്ന ഈ വർത്തമാനം പറഞ്ഞാറെ ആവർത്തമാനം
ദൊറൊഖയൊട കുഞ്ഞമായൻ മാപ്പള പറഞ്ഞപ്പൊൾ നമ്പറ അയക്കണ്ടിക്കിൽ രണ്ട
ഉറുപ്പിക എനക്ക തരണമെന്ന ദൊറൊഖ പറയുന്ന എന്ന കുഞ്ഞമായൻ മാപ്പള
മുത്തെട്ടിയാനൊട പറകകൊണ്ട ഞാൻ രണ്ട ഉറുപ്പിക ദൊറൊഖക്ക കൊടുപ്പാൻ
കുഞ്ഞമായൻ മാപ്പളെന്റെ പറ്റിൽ കൊടുപ്പാൻ ഞാൻ മൂത്തെട്ടി യാന്റെ പറ്റിൽ
കൊടുക്കയും ചെയ്തു. ആ ഉറുപ്പിക രണ്ടും മൂത്തെട്ടിയാനൊട കുഞ്ഞമായൻ മാപ്പള
വാങ്ങി ദൊറൊഖക്ക കൊടുത്തിരിക്കുന്ന. ഇതിന സാക്ഷി എന്നൊട ഉറുപ്പിക വാങ്ങി
കൊടുത്തിട്ടുള്ള മൂത്തെട്ടിയാൻ അത്രെ ആകുന്നു. എന്നാൽ 974 മത കുംഭമാസം 12 നു
എഴുതിയത. മെടം 3 നു ഇങ്കിരിയസ്സ കൊല്ലം 1799 മത എപ്രിൽ മാസം 13 നു വടകര നിന്ന
പെർപ്പാക്കിയത.

1154 J

1412 മത ബഹുമാനപ്പെട്ട ഇങ്കിരിയസ്സ കൊമ്പിഞ്ഞി സർക്കാരിലെക്ക കടത്തനാട്ട
താലൂക്കിൽ വെള്ളികൊളങ്ങര തെരുവത്ത ചാലിയൻ കെയൻ കണ്ണൻ എഴുതിയ സങ്കട
അരജി. എന്നാൽ 974 മത മകരമാസം 7 നു അസ്തമിച്ച 22 നാഴിക അകുംപൊൾ വടകര
കച്ചെരീൽ പാർക്കുന്ന മൊയ്തിയൻ കുട്ടിമൂപ്പൻ കലന്തൻ എന്ന ശിപ്പായിനയും
ആലാൻകുഞ്ഞി പക്കീനയും സെലിയൻ മായനയും തൊണിച്ചി സൂപ്പിനെയും കൊല്ലൊച്ചി
കുഞ്ഞിമായനയും പെണ്ടാട്ടി പരിയ‌്യയിനെയും കെളൊത്ത കണ്ടീലെ തീയൻ ചാമനയും
മറ്റും ചില മാപ്പളമാരെയും മൂന്ന പൊലെരയും എന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുവന്ന
വാതിൽ തൊറക്കുന്ന പറഞ്ഞാറെ വാതിൽ രാത്രിയിൽ തൊറക്ക ഇല്ല എന്ന എന്റെ

68. അകായിൽ?, അകവായി?-ഗുണ്ടർട്ട്

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/593&oldid=201441" എന്ന താളിൽനിന്ന് ശേഖരിച്ചത്