ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 599

ഇങ്കിരിയസ്സു കൊല്ലം 1799 മത സെത്തെമ്പ്രമാസം 16 നു കൊഴിലാണ്ടിയിന്ന
പെർപ്പാക്കിയത.

1280 K

1538 ആമത രാജശ്രീ വടക്കെ അധികാരി ജീമിസ്സ ഇഷ്ടടിമിൻ സായ്പു അവർകളക്ക
കൊട്ടെയകത്ത മൂപ്പായ രാജ അവർകൾ സല്ലാം. ഇ രാജ്യത്ത 975 മതിലെ നികിതിക്ക
അകപ്പെട്ടിട്ടുള്ളെ പൊനംചാർത്തെണ്ടുന്നതിന്ന സായ്പു അവർകൾ ആളുകളെ കൽപ്പിച്ച
അയക്കയും വെണം. നാം കൂടെ ആളുകളെ അയക്കെണ്ടുന്നതിന്ന അയക്കുന്ന
ആളുകളക്ക ചെലവിന കൊടുക്കണമെല്ലൊ. ആയതുകൂട ഇന്നപ്രകാരമെന്ന കൽപ്പന
വന്നാൽ ആളുകളെ കൂട്ടി അയക്കയും ചെയ്യാം. കഴിഞ്ഞ സംവത്സരത്തിൽ പുനം
ചാർത്തെണ്ടുന്നതിന രാജശ്രീ കർണ്ണെൽ ഡൊ സായ്പു അവർകൾ രാജാ
അവർകൾകൂടെ ആളുകളെ അയക്കെണമെന്നും അവർക്ക ചെലവിനു കൊടുക്കാമെന്നും
പറക്കൊണ്ട ആളെ അയക്കയും ചെയ്തു. അവർക്ക ചെലവിന നാം കൊടുക്കയും ചെയ്യു.
ഇത്തപ്പൊഴുവരെക്കും കിട്ടിയിട്ടുംയില്ല. ആയതുകൂടെ ഇന്നപ്രകാരമെന്ന കൽപ്പന
വരികയും വെണം. എന്നാൽ കൊല്ലം 974 മത ചിങ്ങമാസം 27 നു എഴുതിയത. 75 മത
കന്നി 3 നു ഇങ്കിരിയസ്സ കൊല്ലം 1799 മത സെമത്തമ്പ്രമാസം 16 നു കൊഴിലാണ്ടീൽ നിന്ന
പെർപ്പാക്കിയ്ത.

1281 K

1539 ആമത രാജശ്രീ ചെറക്കൽ രവിവർമ്മരാജാ അവർകൾക്ക രാജശ്രീ വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ
സലാം. എന്നാൽ രണ്ടാം ഗഡു തികച്ച ബൊധിപ്പിക്കാതെ ഇപ്പൊൾ മുന്നാം ഗഡു
ബൊധിപ്പിക്കെണ്ടും സമയം കഴിഞ്ഞു പൊക്കൊണ്ട ഈ അവസ്ഥ അറിഞ്ഞാൽ
തങ്ങളെ കാരണവന്മാരെ നടപ്പിലും തങ്ങൾ ഇപ്പൊൾ കാട്ടുന്ന നടപ്പിലും ഇത്ത്ര
വിത്ത്യാസം ഉള്ളതിന ബെഹുമാനപ്പെട്ട മെൽ സംസ്ഥാനത്തിൽ വിചാരിക്കുമ്പൊൾ
വളരെ അപ്പ്രസാദത്തൊടു കൂടത്തന്നെ ആയി വരികയും ചെയ്യുമെല്ലൊ. അതുകൊണ്ട
തങ്ങളെ കാരണവർകൾക്ക ബഹുമാനപ്പെട്ട കുമ്പഞ്ഞി അവർകളിൽനിന്ന അനുഭവിച്ച
മാനം തങ്ങൾക്ക ഉണ്ടാകണമെന്ന അപെക്ഷയിൽ യുണ്ടെങ്കിൽ തങ്ങളിൽനിന്ന വരെ
ണ്ടുന്ന കപ്പം ഒക്കയും ഉടനെ ബൊധിപ്പീപ്പാനായിട്ട നമ്മാൽനിന്ന തങ്ങൾക്ക ബുദ്ധി
ചൊല്ലട്ടെ. അത ചെയ്യാഞ്ഞാൽ അവർകളുടെ അപ്രസാദം എത്ത്രെയും കാഠിന്ന്യമായിട്ട
വരുത്തുമെന്ന തങ്ങൾക്ക നിശ്ചയമായിരിക്ക. വിശെഷിച്ച ഈക്കഴിഞ്ഞ ചിങ്ങമാസം 21
നു തങ്ങൾക്ക എഴുതി അയച്ച കത്തിന്റെ ഉത്തരം എത്തിക്കെണ്ടതും ഇല്ല. എന്നാൽ
കൊല്ലം 975 മത കന്നിമാസം 4 നു ഇങ്കിരിയസ്സ കൊല്ലം 1799 മത സെത്തെമ്പ്രമാസം 17 നു
കൊയിലാണ്ടിയിൽനിന്നു എഴുതിയത.

1282 K

1520 ആമത രാജശ്രീ കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാ അവർകൾക്ക
ജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്പ്രഡെണ്ടൻ ജെമിസ്സ ഇഷ്ടിവിൻ
സായ്പു അവർകൾ സലാം. എന്നാൽ മൂന്നാം ഗഡു ബൊധിപ്പിക്കെണ്ടും സമയം കഴിഞ്ഞ
പൊകകൊണ്ട തങ്ങൾ നിരുവിക്കുവാൻ അത്ത്രെ നാം ഇപ്പൊൾ എഴുതിയതാകുന്നു.
ശെഷം ഇ മുതൽ താമസിയാതെ നമ്മുടെ ഖജാനക്ക തങ്ങൾ കൊടുത്തയക്കുമെന്ന നാം
വിശ്വസിച്ചിരിക്കുന്നു. അതുകൊണ്ട തങ്ങളും ബഹുമാനപ്പെട്ട കുമ്പഞ്ഞിയും ആയിട്ട
നിശ്ചയിച്ച കാര്യങ്ങൾ അപ്രകാരം തന്നെ തങ്ങൾ നടക്കുന്നെന്ന സർക്കാരിലെക്ക

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/659&oldid=201586" എന്ന താളിൽനിന്ന് ശേഖരിച്ചത്