ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

6 തലശ്ശേരി രേഖകൾ

കച്ചൊടക്കാരെൻ മാപ്പിള്ളയെനെ പിടിച്ചികെട്ടിക്കൊണ്ടപൊയിട്ട തന്റെ വിട്ടിൽ തടുത്ത
1,000 ഉറുപ്പ്യ തരണം അല്ലെങ്കിൽ നിന്നെ കൊത്തിയിട്ട കെനട്ടിൽ ചാടുന്നതും ഉണ്ട.
എന്ന പറഞ്ഞി തന്റെ വിട്ടിൽ തടുത്ത പാർപ്പിച്ചിരിക്കുന്ന. ഇത ഒക്കയും കയിതെരി
കുങ്കും എന്നവന്റെ വിട കതിരുര ഒബളിയിൽ എരുവട്ടി തറയിൽ ദെവസ്ഥാനത്തിന്റെ
പടിഞ്ഞാറെ വയലിന്റെ തെക്കെ ഭാഗത്ത അവന്റെ വിട ഉണ്ട എന്ന ഇ വർത്തമാനം
കാരിയക്കാരെൻ ചന്തു പറഞ്ഞിരിക്കുന്ന. ഞാനും പൊറമെയും കെട്ടു. ഞാൻ കെട്ട
വർത്തമാനം സായ്പു അവർകളുടെ സന്നിധാനത്തിങ്കൽ ബൊധിപ്പിക്കെണം എന്നിട്ടത്രെ
എഴുതിയത. എന്നാൽ കൊല്ലം 971 ആമത എടവമാസം 13നു ഇങ്കരിസ്സ കൊല്ലം 1796
ആമത മെമാസം 26നു വന്നത. മാറാട്ടകത്തിന്റെ പെർപ്പ.

12 C& D

12 ആമത വെങ്കടാചലയ്യൻ ദൊറൊഗക്ക എഴുതിയ കല്പന. രണ്ടുതറയിൽ കുടിയാൻ
ദല്ലൻകരെ തിയ്യൻ മെൽപ്പറഞ്ഞ തറയിൽ മുശാരി ശങ്കരനെ കൊത്തികൊന്ന.
അതുകൊണ്ട വിസ്ഥരിക്കെണ്ടതിന്ന അവനെ തന്റെ മുമ്പാകെ വരിത്തിപ്പിക്കയും
വെണം. അക്കുലപാതകം 1795 പിപ്‌പ്രവരിമാസം 19നു രണ്ടതറയിൽ എടക്കാട്ട തറയിൽ
അകുന്ന കട്ടിന്റെ സമിപത്ത ചെയ്കയും ചെയ്തു. ചങ്കരനെ ഇങ്ങൊട്ട കൊണ്ടവന്നാരെ
പറവാൻ ശക്തി ഇല്ല. മൂന്നു ദിവസം കയിഞ്ഞി അപായം വന്നു പൊകയും ചെയ്തു. ഇതിന
സാക്ഷി തനിക്ക വെണ്ടുന്ന സമയത്ത വരികയും ചെയ്യും. അവരുടെ പെരും ഈ എഴു
തിയ പ്രകാരം ആകുന്നത. ഡാക്തർ ദ്രിസ്സദൻ സായ്പു മുറികെട്ടി അവര മുറിയിന്റെ
സാക്ഷികൊണ്ട പറകയും ചെയ്യും. നാട്ട വയിദ്യക്കാരെൻ മനസ്സിലൈന്നൊ
അന്തൊണിഗൊഡിന്നൊ നായർച്ചികള്ളിലെ തമ്മുനായര ചങ്കരൻ കൊരെൻ. കൊല്ലം
971 ആമത എടവമാസം 16 നു ഇങ്കരിസ്സ കൊല്ലം 1796 ആമത മെമാസം 26 നു എഴുതിയത.

13 C& D 13 ആമത ശ്രിമതു സകലഗുണസമ്പന്നരാന സകല ധർമ്മപ്രതിപാലകരാന മിത്ര
ജനമനൊരിഞ്ഞിതരാന അഖണ്ടിതലങ്ക്മി പ്രസന്നരാന രാജശ്രി സുപ്രഡെണ്ടൻ
പിലിസായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി കൊദവർമ്മരാജ അവർകൾ
സല്ലാം. എന്നാൽ 971 ആമത എടവമാസം 20 നു വരക്ക നാം ക്ഷമത്തിൽ ഇരിക്കുന്നതും
ഉണ്ട. തങ്ങളുടെ ക്ഷെമസന്തൊഷത്തിന്ന അന്നന്ന എഴുതി അയക്കാറാകയും വെണം.
ശെഷം തങ്ങള നമ്മുടെ സുബ്ബൻപട്ടരെ കയിൽ കൊടുത്തയച്ച കത്ത വായിച്ചവർത്തമാനം
ഒക്കയും മനസ്സിൽ ആകകൊണ്ടും സുബ്ബൻ പട്ടരൊട പറഞ്ഞ വർത്തമാനം വിവരത്തൊട
നമ്മൊട പറഞ്ഞതകൊണ്ടും വളര സന്തൊഷമാകയും ചെയ്തു. ഈ അവസ്ഥക്ക
കൊഴിക്കൊട്ട രാജശ്രീ കുമിശനർ സായ്പുമാര അവർകൾക്ക എഴുതി ഇരിക്കുന്ന. അതു
കാര്യത്തിൽനെങ്കിലും താങ്ങൾ നമ്മുടെ സ്നെഹത്തിനാകകൊണ്ട ഈ സ്നെഹത്തിന്ന
വിത്യാസം വരരുതെ എന്നും മഹാരാജശ്രി ജനനാൾ ഡങ്കിസ്സായ്പു അവരുകൾ എഴുതിയ
കത്ത. താങ്ങൾ തന്നത വായിച്ചു അറിഞ്ഞതകൊണ്ട ഇപ്പളത്തെ പ്രയത്നം നാം സ്രമിച്ചത
താങ്ങളുക്ക മനസ്സിൽ ആയിട്ടു ഉണ്ടല്ലൊ. ശെഷം നാലു ദിവസത്തിൽ താങ്ങൾ വരുന്നത
ഉണ്ടന്നും നമൊടു പറഞ്ഞതകൊണ്ടെ നമ്മടെ സുബ്ബൻപട്ടർ തലച്ചെരിയിൽ നിന്നു
വരുംപൊൾ താങ്കൾ ധൈർയ്യം ആയി കൽപ്പിച്ചുട്ടും ഉണ്ടല്ലൊ. ആയത നിരുപിച്ചുട്ടു നാം
രൊപനാൾ കാവിൽയിരിക്കുന്നതും ഉണ്ടെ. ശെഷം കുമ്പഞ്ഞി സർക്കാർക്കു
ബൊധിപ്പിക്കുവാൻ കടം നിശ്ചയിച്ച വർത്തകന്നകുടി നാം നല്ലവര എന്നു നടത്തിച്ചു
കൊള്ളുവാൻ ഉള്ള ഭാരം താങ്ങക്ക കുടി ഇരിക്കുന്നതകൊണ്ടു നാം അന്നന്ന എഴുതി
അറിയിക്കുവാൻ സംഗതി ഇല്ലല്ലൊ. താങ്ങൾക്ക അവിട എറിയ താമസം ഉണ്ട. ശീഘ്രം
ആയിട്ടു വരുവാൻ അവസരം ഇല്ല എന്നു വരികിൽ നാം അവിട വരുവാൻ തക്കവണ്ണം

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/66&oldid=200353" എന്ന താളിൽനിന്ന് ശേഖരിച്ചത്