ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

606 തലശ്ശേരി രേഖകൾ

പൊഉണാരിപ്പണിക്കർക്കും എഴുതീട്ടും ഉണ്ട. എന്നാൽ കൊല്ലം 975 മത കന്നിമാസം 7-നു
ഇങ്കിരെസ്സകൊല്ലം 1799 മത സെത്തെമ്പ്ര 20 നു കൊഴിലാണ്ടിയിൽനിന്ന എഴുതിയത.
കന്നി 29 നു ഒയിത്തുവ്ര12 നു മാടായിൽ നിന്ന പെർപ്പാക്കിയത.

1292 Κ

കൊല്ലം 969 മത എടവമാസം 20 നു സർവ്വാധികാര്യക്കാരും മുനിശി സായിപ്പവർകളും
നെഞ്ചപ്പയ്യൻ സ്വാമി അവർകളും ശ്രീമതു ദിവാനര അവർകളുംകൂടി മഹാരാജശ്രീ
മെസ്തര ഇഷ്ടിമ സായ്പ അവർകളെ സന്ന്യധാനത്തിങ്കൽനിന്ന ചാലൊറ
കാരിയംകൊണ്ട വിചാരിച്ച എടവനെനമ്പൂതിരിക്ക വസ്തുന്ന സംബദ്ധം ഇല്ലാണ്ടാക്കിവെച്ച.
ആ വസ്തു ഒക്കയും നടന്ന രീതി കൊടുത്തകൊള്ളുവാൻ തക്കവണ്ണം കല്പിച്ച അയക്ക
ആയ. ഇക്കാരിയത്തിന്ന കൊട്ടെക്കാട്ട നമ്പൂതിരിയും തളിയിൽ പാറെരിയും കൂടി കാരിയം
പറഞ്ഞ വെച്ചതിന്ന സാക്ഷി. മഹാരാജശ്രീ അണ്ടളി സായ്പു അവർകൾ പയ്യനാട പയ്യർമ്മല ദൊറൊഗ കൊളത്തായി
കുഞ്ഞായിൻ മൂപ്പന എഴുതിയത. ചാലൊറ നമ്പൂരിയുടെ ഭവനത്തിൽ ചെലെനായിന്മാര
വന്ന നമ്പൂതിരിയിന ചെലെ ദിക്കിലെക്ക വരണം, വരാഞ്ഞാൽ കഴികയില്ല എന്ന
ഉപദ്രവിക്കുന്ന എന്ന നമ്പൂരി തന്നെ പറഞ്ഞ കെട്ടു. ആയതകൊണ്ട അങ്ങനെ ഒന്നും
വന്ന പൊകാതെകണ്ട നീ കൂട വിചാരിച്ച സൂക്ഷിപ്പിച്ച കൊള്ളുകയും വെണം. എന്നാൽ
കൊല്ലം 970 മത കർക്കടകമാസം 26 നു എഴുതിയത.

1293 K

മഹാരാജശ്രീ സുപ്പവൈജര മെസ്ത്ര സ്തിവിൻ സാഹെബ അവർകൾ ആനന്ത
സംബത്സരം ജെഷ്ടമാസം 18 നു ക്ക കൊല്ലം 969 മത എടവമാസം 21 നു പയ്യ്യനാട
തഹസിൽദാര മാദ്ധുരായന എഴുതിയത. എന്നാൽ ചാലൊറ നമ്പുരിക്കു ആ താലൂക്കിൽ
ഇരിക്കുന്ന വസ്തുവഹ ഭൂമി നിലങ്ങളും ഒക്കെയും ഇദ്ദെഹംതന്നെ അനുഭവിച്ചുകൊണ്ട
കൊമ്പിഞ്ഞി സറക്കാറ നികിതി ഇദെഹം തന്നെ ബൊധിപ്പിപ്പാനും കല്പന
കൊടുത്തിരിക്കുന്ന, ഈച്ചാലൊറ നമ്പൂരി അവിട വന്നാൽ ഇദെഹത്തിന്റെ വസ്തുവഹ
ഒക്കെയും ഇദ്ദെഹത്തിനുതന്നെ സമ്മതിച്ചുകൊടുത്ത. എനി അവിട ആരെങ്കിലും
അതിക്രമം നടക്കാതെ ഇരിക്കുവാൻതക്കവണ്ണം നടത്തിച്ചു കൊടുക്കെയും വെണം.
സർക്കാർക്ക വരെണ്ടും നികിതി ചാലൊറ നമ്പൂരിയൊട വാങ്ങിക്കൊള്ളുകയും വെണം.
എനി ആരെങ്കിലും ഇദെഹത്തിന്റെ വസ്തുവഹയൊട തകറാറ ആക്കിയാൽ അവൻ
സർക്കാരിൽ കുറ്റക്കാരനായി വരികയും ചെയ്യ്യും. ആവിവരത്തിന ഹജ്ജുരിയിൽ എഴുതി
വരികയും വെണം എന്ന എഴുതി വന്ന കർണ്ണാടകക്കത്തിന്റെ പെറുപ്പിന്റെ പെർപ്പ.

1294 K

പൊടുരപഠെരിയും പുളിയാപറമ്പ ഒതിക്കൊനും എളംതുരിത്തിയും കൂടി എഴുതിയത.
ചാലൊറ നമ്പൂതിരി ഗ്രഹിക്കെണ്ടും അവസ്ഥ. കൊല്ലം 964 ആമത്തിൽ പാർശ്ശാവ എല്ലാ
ബ്രാഹ്മണരെയും ജാതിയും നികിതിയും കളയണമെന്നവെച്ച രാജ്യത്തിങ്കൽ കൽപ്പന
വന്നതിന്റെശെഷം എതാൻ ചിലെ ബ്രാഹ്മണരെ പിടിച്ച ചെലെ പൊരായ്മ
വരുത്തുകെല്ലൊ ആയത. അക്കൂട്ടത്തിൽക്കുടി അകപ്പെട്ട പൊകലൊ ആയത. അതിന്റെ
അവസ്ഥക്ക ബുദ്ധിപൂർവ്വെണ ചെയ്ത കാരിയം അല്ലെയെല്ലൊ. എന്നാലും ബ്രാഹ്മണരു
മായി ഒന്നിച്ചിട്ടുള്ള കർമ്മങ്ങൾക്ക യൊഗ്യത പൊര എന്ന വെച്ചിരിക്കുന്ന
ബുദ്ധിപൂർവ്വെണ ചെയ്ത കാരിയം അല്ലായ്കകൊണ്ട വസ്തുനും വഹെക്കും തനെക്ക

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/666&oldid=201619" എന്ന താളിൽനിന്ന് ശേഖരിച്ചത്