ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 617

ബൊധിപ്പിച്ച നടക്കണ്ടതിന സായിപ്പവർകളെ സത്തൊഷം വർദ്ധിച്ചിരിക്കുകയും വെണം.
ബഹുമാനപ്പെട്ട കുമ്പഞ്ഞി കാര്യങ്ങൾക്ക ഒരു താമസം വരുത്തിയിട്ട നമുക്ക ഒരു കാര്യം
വരുത്തെണമെന്ന നാം വിചാരിക്കുന്നതും ഇല്ല. എഴുതി വന്നിരിക്കുന്ന കത്തുകളുടെ
മറുപടി ആയിട്ടുള്ളത ഒക്കയും നാം തന്നെ സായിപ്പവർകളെ ബൊധിപ്പിക്കുമ്പൊൾ
ബൊധിക്കുകയും ചെയ്യുമെന്നത്രെത്ത നാം നിശ്ചയിച്ചിരിക്കുന്നത. ശെഷം നമ്മാലുള്ള
കാര്യങ്ങൾക്ക ഒക്കയും സായിപ്പവർകളെ സന്തൊഷം വർദ്ധിച്ചു വരണമെന്നും നാം വളര
വളര അപെക്ഷിക്കുന്നു. എന്നാൽ 975 മാണ്ട തുലാമാസം 5 നു ചെറുതാഴത്തു നിന്നും
എഴുതിയത. തുലാം 6 നു ഇങ്കിരിയസ്സ കൊല്ലം 1799 മത ഒയിത്തുവ്യ മാസം 20 നു
പഴയങ്ങാടിയിൽനിന്ന പെർപ്പാക്കിയത.

1313 K

1569 മത മഹാരാജശ്രീ വടക്കെ അധികാരി ജെമിസ്സ സ്ക്വിൻ സായ്പു അവർകളെ
സന്നിധാനത്തിങ്കലെക്ക കടത്തനാട്ട കാനഗൊവി ചെലവുരായനും നാറാണരായനുംകൂടി
എഴുതിയ അരജി. എന്നാൽ കൊല്ലം 974 മതിൽ ബഹുമാനപ്പെട്ട കൊമ്പിഞ്ഞി സർക്കാരിൽ
നിന്ന കല്പിച്ച കല്പനക്ക പാട്ടക്കാര എട്ടാളും ഞാങ്ങളുംകൂടി ചാർത്തിയത അത്ത
ദിക്കിൽ ദൈദം കണ്ടിട്ടും ആച്ചരക്ക നകരങ്ങളിൽ എത്തി വിക്കുവാൻ വെണ്ടുന്ന കൂലി
മതിച്ചു കഴിച്ചിട്ടത്രെത്ത എഴുതിയത. അതുകൊണ്ട നികിതി നിശ്ചയിക്കുന്നത എല്ലാ
ഹൊബളികളിലും ഒരുപൊലെ നിശ്ചയിപ്പാനെ സങ്ങതിയുള്ളൂ. കഴുങ്ങ ഫലം
ചാർത്തിയത കാലമെനിക്ക 200 അടക്ക പാട്ടത്തിന പ്രാപ്തി ആകകൊണ്ട അപ്രകാരം
ഫലം എടുത്ത ചാർത്തിയത. എനി ഒക്കയും കല്പിച്ചു എഴുതി വരുന്ന കല്പനപ്രകാരം
നടന്ന കൊള്ളുകയും ചെയ്യാം. എന്നാൽ കൊല്ലം 975 മത തുലാമാസം 4 നു എഴുതിയ
അരജി തുലാം 6 നു ഇങ്കിരെസ്സുകൊല്ലം 1799 മത ഒയിത്തുവു മാസം 20 നു
പഴയങ്ങാടിയിൽനിന്ന പെർപ്പാക്കിയത.

1314 K

1570 മത മഹാരാജശ്രീ വടക്കെ അധികാരി ജിമിസ്സ് സ്റ്റിവിൻ സായ്പു അവർകളെ
സന്ന്യധാനത്തിങ്കലെക്ക ബൊധിപ്പിക്കുവാൻ കടത്തനാട്ട താലൂക്കിൽ പയിമാശി
ചാർത്തിയ മുരിക്കൊളി കുങ്കുവും പട്ടത്തമ്പാടിയും കാപ്പാടൻ ചന്തുവും പുന്നക്ക
ച്ചന്തുവും അനന്തൻ മണാളനും തൊലാച്ചി മുപ്പനും വാഴയിൽ കണാരൻ മൂപ്പനും
വെള്ളാം വെള്ളി പൊക്കെൻ മൂപ്പനും കൂടി എഴുതിയ അരജി. എന്നാൽ 974 മതിൽ
ബഹുമാനപ്പെട്ടെ കൊമ്പിഞ്ഞി സർക്കാർ കല്പനക്ക ഞാങ്ങൾ കടത്തനാട്ടു താലൂക്കിൽ
പയിമാശി പാട്ടം നൊക്കി ചാർത്തിയതിൽ അതതു ദിക്കിൽ ദൈദം കണ്ടിടും ആ ചരക്ക
നകരങ്ങളിൽ എത്തി വിക്കുവാൻ വെണ്ടുന്ന കുലി മദിച്ചു കഴിച്ചിട്ടന്റെത്ത എഴുതിയത.
അതുകൊണ്ട നികിതി നിശ്ചയിക്കുന്നത. എല്ലാ ഹൊബളികളിലും ഒരുപൊലെ
നിശ്ചയിപ്പാനുള്ള സങ്ങതി ഉള്ളു. എന്നാൽ ഒക്കയും സായ്പു അവർകൾക്ക ബൊധിച്ച
പൊലെ. എന്നാൽ 975 മത കന്നിമാസം 29 നു എഴുതിയ അരജി തുലാം 6 നു ഇങ്കിരെസ്സ
കൊല്ലം 1799 മത ഒയിത്തുവ്യ മാസം 20 നു പഴയങ്ങാടിയിൽനിന്ന പെർപ്പാക്കിയത.

1315 K

1571-മത രാജശ്രീ ചെറക്കൽ രവിവർമ്മരാജ അവർകൾക്ക രാജശ്രീ വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ സലാം
. എന്നാൽ മുസ്സദി വാളപ്പരായരെ പക്കൽ കൊടുത്തയച്ച കത്ത എത്തി. എന്നാലും
നാം എഴുതിയതിന ഉത്തരമായിട്ട അതിൽ കാണുന്നതും ഇല്ലല്ലൊ. ബഹുമാനപ്പെട്ട കുമ്പഞ്ഞി

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/677&oldid=201655" എന്ന താളിൽനിന്ന് ശേഖരിച്ചത്