ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

12 തലശ്ശേരി രേഖകൾ

അതിന്റെശെഷം പട്ടാനൂര ദെശത്തെ കസ്തുരിപട്ടരുടെ മടത്തിൽ കയറി അവിട ഉള്ള
വസ്തു മുതൽ ഒക്കയും വിരൊധിച്ച പൊകയും ചെയ്തു. ഇതിന ഒക്കയും പ്രാമാണിയിട്ട
കല്യാട്ട എടവക ഹൊബിളിയിൽ മരുതായി ദെശത്ത എളമ്പിലാൻ നമ്പറും അവന്റെ
ആളുകളും കൂടിയിട്ട യീ അതിക്രമം നടത്തിക്കുന്നു എന്ന ചന്തുക്കാരിയക്കാര
പറകകൊണ്ട അറിയിക്ക ആകുന്നു. ശെഷം പാലയിൽ രാജാവിന്റെ അരിയത്തപൊയ
ആളുകളുടെ വിവരം പഴശ്ശി ഹൊബിളി പ്രവൃത്തിക്കാരെൻ കാര്യം പറയിന്ന അവന്റെ
മെനവൻ കൊരെൻ ഇവര രെണ്ടാളും പൊയിരിക്കുന്നു. എന്നാൽ കൊല്ലം 971 ആമത
മിഥുനമാസം 11 നു ഇങ്കിരസ്സ കൊല്ലം 1796 ആമത ജുൻമാസം 21 നു എഴുതി വന്നത.
പെർപ്പ.

27C& D

27ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തൊപർ
പിലി സഹെബ അവർകളിക്ക കൊട്ടയത്ത കാര്യക്കാറൻ പഴയവീട്ടൽ ചന്തുവിനെ
എഴുതി അനുപ്പിന കാരിയം. തന്റെ വകയിൽ വെങ്ങാട്ടിൽ ഇരിക്കുന്ന ആളുകൾ
താൻപഴച്ചിയിൽ ഉണ്ടാ എന്നി പറകകൊണ്ടു ഇത്രത്തൊളം തന്നെ കാണായ്കകൊണ്ട
നമക്ക വളര വിഷാദമായിരിക്കുന്നു. വിശെഷിച്ച ഇതു തനിക്ക ബൊധിപ്പിപ്പാൽ
ആകുന്നത. തന്നെ കണുംന്നതിന്റെ മുബെ ഇവിടനിന്ന പുറപ്പെടുവാൻ കഴികയും ഇല്ല.
അയതകൊണ്ട താമസിയാതെ നാം പഴച്ചിയിൽയിരിക്കുന്നെടത്തെക്ക വരുകയുംവെണം.
എന്നാൽ കൊല്ലം 971 അമത മിഥുനമാസം 12 നു ഇങ്ക്ലിസ്സകൊല്ലം 1796 അമത ജൂൻ മാസം
22 നു എഴുതിയ കത്ത.

28 C& D

28 അമത എല്ലാ ജാതികൾക്കും അറിവാനായിട്ട പരസ്യമാക്കുന്നത. തലാശ്ശെരിയിൽ
അടുക്കെ പല കുടിയാമ്മാര അവരവരുടെ കുടികളിൽ നിന്ന ഒയിച്ച പൊകകൊണ്ട
എല്ലാ ജാതികൾക്കും അറിവാനായിട്ടും ഈ എഴുതിയത അകുന്നത. വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രഡെണ്ടൻ സായ്പു അവർകൾ പ്രജകളെ 1എല്ലാവരെയും
രക്ഷിപ്പാനായിട്ട പയച്ചിയിൽക്ക എത്തിട്ടും ഉണ്ട. അയതകൊണ്ട വല്ല ആളുകളെ
അന്ന്യയങ്ങളും മറ്റും പല കാര്യങ്ങളും പറവാൻ ഉണ്ടങ്കിൽ ദിവാൻ കച്ചെരിയും പൌജദാർ
കച്ചെരിയും ഒന്നിച്ചി കൊണ്ടവന്നിരിക്കുന്നു. എന്നാൽ ആവിലാദി സങ്കടങ്ങൾ ഒക്കയും
ഉള്ളവറക്ക ഉടനെ കെട്ടതിർത്ത കൊടുക്കയും ആം. വിശെഷിച്ച കുടിക്കൾ എല്ലാവരും
താന്താന്റെ വിടുകളിൽ വന്നു സുഖമായി കുടിയിരുന്നകൊള്ളുകയും വെണം. ശെഷം
മുമ്പെ വ്യാപാര ചെയ്തവര ഇപ്പൊൾ പിടിക അടച്ചത മുമ്പിലെത്തെപ്രകാരം പിടിക
തൊറന്നു വ്യാപാരം ചെയ്ത കൊള്ളുകയും വെണം. കൊല്ലം 971 ആമത മിഥുനമാസം 13
നു ഇങ്കരിസ്സക്കൊല്ലം 1796 ആമത ജുൻമാസം 23 നു എഴുതിയ പരസ്യകത്ത.2

29 C& D

30 ആമത മഹാരാജശ്രി വടക്കെ അധികാരി സുപ്പ്രന്തെണ്ടെൻ പീലി സായ്പു അവർ
കളുടെ സന്നിധാനത്തിങ്കലെക്കി കുറുമ്പ്രനാട്ടു ദൊറാകാൻ ചന്ത്രയ‌്യൻ എഴുതി കൊണ്ട
ഹരജി. മഹാരാജശ്രീ കൗമീചനു സായിമ്പ അവർകൾ പരമാനിജാ വാങ്ങി കുറുമ്പ്ര
നാട്ടരാജാ അവർകൾക്ക കൊടുപ്പാനായിട്ടു മഹാരാജശ്രീ കൗമീശനര കർണ്ണുടൊൽ
സായ്പു അവർകൾ കൂട പർയ്യൽവന്നു ഇരിക്കുന്നു. മഹാരാജശ്രി സായ്പു

1. ഈ കത്തിൽ തുടർന്നു കാണുന്ന ഭാഗം. പ.രേ.ക.1 2. അടുത്ത കത്ത് പ.രേ.ക 2

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/72&oldid=200365" എന്ന താളിൽനിന്ന് ശേഖരിച്ചത്