ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 13

അവർകൾകൂട ചൊരത്തിൻ മീത്തിൽ പൊയി രാജാ അവർകൾക്ക പരമാനിജവും
കൊടുത്ത കണ്ടു കുറുമ്പ്രനാട്ട വന്നു. സന്നിധാനത്തികലെക്കി എഴുതി അയച്ച
അവിടനിന്ന കൽപ്പിക്കുംപ്രകാരം കെട്ടുനടന്നുകൊള്ളുകയും ചെയ്യാം. കൊല്ലം 971
ആമത മിഥുനമാസം 9 നു ഇങ്കിരസ്സകൊല്ലം 1796 ആമത ജുൻമാസം 19 നു മിഥുനമാസം
13നു വന്നത.3

30 C& D

32 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പിലിസായ്പു അവർകൾ ഇരിവനാട്ട നമ്പ്യാന്മാർക്ക എഴുതി അനുപ്പിന കാർയ‌്യം.
എന്നാൽ കാവാട സായ്പു അവർകളെ കാമാൻ പൊകാതെ ഇരിപ്പാൻ എങ്കിലും തന്റെ
രണ്ടാമത കിസ്ത ബൊധിപ്പിച്ചു കൊടുക്കാതെ എങ്കിലും നിങ്ങൾ തലച്ചെരിയിൽ നിന്ന
വിട്ടുപൊയത കവാഡ സായ്പു പറകയും ചെയ്തു. ഈ വണ്ണ ആയതുകൊണ്ട നിങ്ങളുടെ
രണ്ടാമത കിസ്ത ബൊധിപ്പിപ്പാൻ നമുക്ക നിശ്ചയമായിട്ടുള്ള വാക്ക പറഞ്ഞ
കൊടുത്തതിൽ പിന്നെ ബൊധിപ്പിക്കായ്കകൊണ്ട നമക്ക വളര വിശാദംമായിരിക്കുന്നു.
എന്നാൽ നിങ്ങൾ പറഞ്ഞകൊടുത്ത വാക്കപ്രകാരം തന്നെ നടക്കുകയും വെണം.
അല്ലാതെ കണ്ടു നിങ്ങളുടെ നെര അല്ലാത്തെ കാരിയം ബഹുമാനപ്പെട്ട സർക്കാരിലെക്ക
ബൊധിപ്പിപ്പാനായിട്ട നമുക്ക സങ്ങതി ഉണ്ടായി വരുത്തിപ്പിക്കയും ചെയ്യും. ശെഷം നാം
എഴുതി അയച്ച കത്തിൽ അകവെച്ച പലിശ കണക്കിന്റെ മറുപടി ബൊധിപ്പിക്കാ
യ്കകൊണ്ട നമുക്ക വളര വിശാദമായിരിക്കുന്നു. ഈക്കത്തിന്റെ മറുപടി തമസിയാതെ
ബൊധിപ്പിക്കയും വെണം. എന്നാൽ കൊല്ലം 971 ആമത മിഥുനമാസം 16 നു
ഇങ്കരിസ്സകൊല്ലം 1796 ആമത ജൂൻ മാസം 25 നു എഴുതിയത.4

31 C& D

34 ആമത കൊല്ലം 971 ആമത മിഥുനമാസം 16 നു മലയനെ കൊന്ന വർത്തമാനം
അമിഞ്ഞി ചുണ്ടുവും കുഞ്ഞികുട്ടിയും കുടി പറഞ്ഞ വർത്തമാനം എഴുതിയ വിവരം.
ഞങ്ങളെ വിട്ടിൽ അവന്ന ഒന്ന മാറ്റുവാനായിട്ട വരുത്തി. അതിനുവെണ്ട കൊമ്പുകളും
കുട്ടി ഇരിക്കുന്ന സമയത്ത അവൻ പൊയികളകയും ചെയ്തു. ഈ മലയനു ഉള്ള
കൊപ്പുകൾ ഒക്കയും എടുത്ത ഞങ്ങൾ ഒരു തിയ‌്യന്റെ പൊരക്കൽ സുക്ഷിക്കയും
ചെയ്തു. പിറ്റാം ദിവസം രാവിലെ അമിഞ്ഞി കുഞ്ഞികുട്ടി വയലുടെ പൊകുമ്പൊൾ മലയം
അവൻ ഇരിക്കുന്ന പറമ്പത്തനിന്ന എന്റെ കൊപ്പുകൾ ഒക്കയും നിഇങ്ങ കൊണ്ടത്താ
എന്റെ കൊപ്പുകൾ നിനക്ക എടുത്ത വെച്ചൊളുവാൻ സങ്ങതി എന്തന്ന ശൂദ്രമർയ്യാതി
കൊടുത്ത പറഞ്ഞ. അങ്ങൊട്ടും ഇങ്ങൊട്ടും വാക്കെറക്കൊറെ ഉണ്ടായെടത്ത ആ മലയൻ
കഴിഞ്ഞിവന്ന എന്റെ തൊക്കും പിടിച്ച എന്ന നിരുഭ്യം അടിതന്ന സമയത്ത ആത്തറ
യിൽ ഉള്ള ആളുകൾ പാഞ്ഞുവന്നു തടുത്തു വിലക്കി. എന്റെ തൊക്കും അവര
അവനൊട വങ്ങി തരികയും ചെയ്തു. അതിന്റെശെഷം കുഞ്ഞികുട്ടിയും ചുണ്ടുവും
ഞങ്ങളെ സ്നെഹിതെൻമാരായിരിക്കുന്ന ക്കക്കാടെൻ കെളുവിനയും നെല്ലിയൊടെൻ
കണാരനയും കുട സഖായത്തിന കുട്ടികൊണ്ടപൊയി കടമെരി ഒരു തിയ‌്യ പൊരക്കന്ന
പിടിച്ചികെട്ടി കരുവാണ്ടിൽ കൊണ്ടചെന്ന ഇതിൽ അമിഞ്ഞി ചുണ്ടു എടച്ചെരി ചെന്ന
ഈ മലയനെ കൊല്ലുവാൻ കല്പന വാങ്ങി തരണമെന്ന ചെമ്പറ്റ രയിരുവൊട
പറഞ്ഞാരെ ഇക്കാരിയത്തിന ഞാൻ ഉണർത്തിക്കയും ഇല്ല. ഉണർത്തിച്ചാൽ കല്പന
കിട്ടുകയുംമില്ലാ എന്ന രയിരു ചുണ്ടുവൊട പറകയും ചെയ്തു. ചുണ്ടു എന്നവൻ അവി
ടുന്നു കരുവാണ്ടിൽ വന്ന ഈ മലയന കുട്ടികൊണ്ടപൊയി ശിക്ഷിപ്പാൻ എന്നൊട

3. അടുത്ത കത്ത് പ.രേ. ക 3 4. അടുത്ത കത്ത് പ.രേ. ക 4

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/73&oldid=200367" എന്ന താളിൽനിന്ന് ശേഖരിച്ചത്