ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

18 തലശ്ശേരി രേഖകൾ

40 C& D

46 ആമത വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രന്തെണ്ടെൻ മെസ്തർ പിലി
സായ്പു അവർകൾക്ക രവിവർമ്മരാജ അവർകൾ സല്ലാം. നമ്മുടെ കുഞ്ഞങ്ങളെ
നമ്പുരിമാര ഒരൊരൊവിധം പറഞ്ഞ ബൊധിപ്പിച്ചു കട്ടിൽ കുട്ടിക്കൊണ്ട പൊയിരിക്കുന്നു.
ആയ അവസ്ഥ സായ്പുമാര അറിഞ്ഞിരിക്കുന്നെല്ലൊ. കട്ടിൽ അരങ്ങത്തെന്ന
ദിക്കിലാകുന്നു ഇരുന്ന. അവിടുന്ന അവർക്ക ദിനം നന്ന ഉണ്ടന്ന ഇങ്ങൊട്ട എഴുതിവന്നു.
നിങ്ങൾ കുഞ്ഞങ്ങളെല്ലൊ ആകുന്നു കാട്ടി ഇരുന്ന സങ്കടപ്പെടണ്ട എന്നു ഇങ്ങൊട്ട
പൊരികെ വെണ്ടു എന്ന ഉത്ത(ര)ം എഴുതി കൊടുത്തയച്ചാരെ ഞെങ്ങൾക്ക ബുദ്ധി
പൊരായ്കകൊണ്ട നമ്പുരി പറയുന്നത കെട്ടു. ഇപ്രകാരം ഒക്കയും വന്ന ഞെങ്ങൾ
ചെറക്കൽ വരുന്ന എന്നു ഞെങ്ങളെ കുട്ടിക്കൊണ്ടപൊവാൻ ആളകള അയക്കണംമെന്നു
കുഞ്ഞങ്ങൾ ഇങ്ങൊട്ട എഴുതി അയച്ചതിന്റെശെഷം ആ വർത്തമാനം മരിസായ്പു
അവർകൾക്ക വർത്തമാനം എത്തിച്ചാരെ തമ്പാന്മാര ഇങ്ങൊട്ട കുട്ടിക്കൊണ്ടു പൊരുക
എന്നു മരിസായ്പു അവർകൾ പറഞ്ഞയച്ചു. എന്നതിന്റെശെഷം ഇവിടന്ന ആളു
കളെയും മറ്റും അയച്ച മിഥുനമാസം 30 നു കുഞ്ഞങ്ങളെ ചെറക്കൽ കുട്ടിക്കൊണ്ട വരി
കയും ചെയ്തു. ദിനം നന്നയുണ്ട അതിന വഴിപൊലെ രക്ഷിച്ചു വരുന്നു. എന്നാൽ കൊല്ലം
971 ആമത കർക്കടകമാസം 1 നു എഴുതിയത. കർക്കടകമാസം 4 നു ഇങ്കരിസ്സകൊല്ലം
1796 ആമത ജൂലായിമാസം 16 നു വന്നത. ഈ മെൽ രാജ അവർകൾ എഴുതിയതിൽ
ഉള്ള വർത്തമാനംപൊലെ ചെറക്കൽ കനഗൊവി ശാമരായെൻ ബാബുരായൻ എഴുതി
വന്നത 1.

41 C& D

47 ആമത രാജശ്രി മെസ്തർ ബാഡെൽ സായ്പു അവർകൾക്ക കടത്തനാട്ട
പൊർള്ളാതിരി കൊതവർമ്മരാജ അവർകൾ സലാം. കഴിഞ്ഞ മിഥുനമാസം 22 നുയിലും
കർക്കടകമാസം 1 നുയിലുംകുടി എഴുതി കൊടുത്തയച്ച കത്ത രണ്ടും കുമിശനർ സായ്പു
അവർകൾ പിലി സായ്പു അവർകൾക്ക എഴുതിയ കത്തിന്റെ പെർപ്പും നമുക്ക
ബൊധിക്കയും ചെയ്തു. അതിലെ അഭിപ്രായവും വഴിപൊലെ മനസ്സിൽ അകയും ചെയ്തു.
കിഴിക്കട 69 ആമതിലെ വഹയിൽ കൊടുക്കെണ്ടു ഉറുപ്പ്യ 4390 ഉറെസ്സ 25. 70 ആമതിലെ
വഹ ഉറുപ്പ്യ 19990 റെസ്സ 80. ഇ ഉറുപ്പ്യ മുമ്പെത ബൊധിപ്പിക്കെണമെന്നെല്ലൊ എഴുതിവന്ന
കത്തിൽ ആകുന്നു. 71 ആമാതിലെ രണ്ട ഗഡുവിന്റെ ഉറുപ്പ്യക്ക വർത്തകന തന്നാൽ
രാജ്യത്ത നിന്ന പിരിയാതെ ഇരിക്കുന്ന ഉറുപ്പ്യക്ക വെണ്ടി സരക്കാര കല്പനക്ക ഒരു
സായ്പു അവർകൾ വന്നിരുന്ന കുടിയാന്മാര വരുത്തി തഗരാര ഒക്കയും തിർത്ത നികിതി
ഉറുപ്പിക തിർന്ന പിരിഞ്ഞി വരുമെന്ന എജമാനെൻന്മാര കല്പിച്ചപ്രകാരം നാം കെട്ടത
പ്രകാരത്തിൽ തന്നെ രണ്ട ഗഡുവിന്റെ ഉറുപ്പികക്ക വർത്തകനയും കൊടുത്തതിന്റെ
ശെഷം കുംമ്പിഞ്ഞിയിന്ന കടാക്ഷിച്ച സായ്പു അവർകൾ ഇരാജ്യത്ത വന്ന കുടിയാ
ന്മാരയും വരുത്തി കണക്കപ്രകാരം വരെണ്ടുന്ന ഉറുപ്പികക്ക ചെലര ഗഡുവെച്ചി
പൊയിരിക്കുന്നെല്ലൊ. ചെല നികിതി ഉറുപ്പിക കൊറെച്ച തന്നൊണ്ട പൊരുന്നെല്ലൊ.
അതകൊണ്ട സർക്കാര കുംമ്പണിയിന്ന കല്പിച്ചപ്രകാരം സായ്പു അവർകൾ വന്ന
വിസ്തരിച്ചപ്പൊൾ രാജ്യത്ത കുടിയാന്മാരെ കയിന്ന 69 ആമതിലെയും70 ആമതിയിലെയും
നികിതി ഉറുപ്പിക വരുവാൻ ഉള്ളത 71 ആമതിലെ നികിതി ഒട്ടുംതന്നെ കുടിയാന്മാര
തന്നിട്ടി ഇല്ല എന്നുള്ള ഗുണദൊഷങ്ങൾ ഒക്കയും സായ്പു അവർകൾക്ക തന്നെ
വഴിപൊലെ ബൊധിക്കയും ചെയ്തുവെല്ലൊ. ഇപ്പൊൾ കടം വാങ്ങിയടത്തെ വർത്തകന്റെ
പാടും മുട്ടായി വന്നിരിക്കുന്നു. എന്നാലും സർക്കാരക്കുംമ്പണിയിന്ന കല്പിച്ചത
പ്രമാണിച്ചിതന്നെ ഇപ്പൊൾ രാജ്യത്തനിന്ന പിരിഞ്ഞിവരുന്ന ഉറുപ്പിക മുമ്പെ സർക്കാരിൽ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/78&oldid=200377" എന്ന താളിൽനിന്ന് ശേഖരിച്ചത്