ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

26 തലശ്ശേരി രേഖകൾ

കൊണ്ടത്ത്രെ ശെഷം ഉള്ള കുടിയാമ്മരും താരാതെ ഇരുന്നത. എറിയ നികിതി തരെ
ണ്ടുന്ന കുടിയാമാര ഇ സ്ഥലത്തിങ്കിൽ വരാതെ വെറെ പാർക്കുന്നവരെ വഹ നികിതി
കീഴക്കട കണക്കുപൊലെവരെണ്ടുന്നതിന്നും മെൽപ്പട്ടെ നികിതി എടുത്ത വരെണ്ടതിനും
അവരെ വസ്തുവഹ അവർക്കുള്ള പറമ്പും അനുഭവങ്ങളും നെല്ലും ഇത ഒക്കയും
എത്രപ്രകാരത്തിൽ ചെയ്ത വരെണ്ടുന്നതിന വഴിപൊലെ കല്പന ആയി എഴുതിവരികയും
വെണം. ഇതിന ഒട്ടും താമസിയാതെ ഒടനെ വരെണ്ടുന്ന കല്പന അത്ത്രെ ആകുന്നത.
ഈ ഉറുപ്പ്യകയിന്റെ ഒരു വഴി തീരുവൊളത്തെക്കി കൊറെയ ദിവസം കച്ചെരി
ചെരാപുരത്ത തന്നെ വെണ്ടിവന്നിരിക്കുന്നു. വിശെഷിച്ച സരക്കാര കമ്പനിക്കി നമ്മുടെ
രാജ്യത്തനിന്ന 69 ആമതിലും 70 ആമതിലെക്കും ബൊധിപ്പിക്കെണ്ടുന്ന നിലുവ ഉറുപ്പ്യക
വെഗെന വാങ്ങത്തക്കവണ്ണം കൗമീശനർ സാഹെബ അവർകളെ കല്പനപ്രകാരം
താങ്ങൾ ബാഡെൽ സാഹെബ അവർകൾക്ക എഴുതി കൊടുത്തതകൊണ്ട നമുക്ക
തന്നപ്പൊൾ ആയതിന്റെ ജവാബു നാം ബാഡെൽ സാഹെബ അവർകൾക്ക
എഴുതികൊടുത്തത തങ്ങൾക്കും കൗമീശനർ സാഹെബ അവർകൾക്കും ബൊധി
പ്പിച്ചിരിക്കുയും ചെയ്യും. ഇപ്പൊൾ പിന്നയും ബാഡെൽ സാഹെബ അവർകൾ നമ്മൊട
പറെകയും ചെയ്തു. ആയതിന സരക്കാര കുമ്പനി കടാക്ഷം നമ്മൊടു വഴിപൊലെ
ഉണ്ടായിരിക്കകൊണ്ട സരക്കാരിലെക്കി നാം നെർ നടക്കുന്നതിന ഒട്ടും താമസം വരികയും
ഇല്ലാ. ഇപ്പൊൾ കുമ്പനി കടാക്ഷം ഉണ്ടായിട്ട ശെഷം ഉള്ള ഹൊബളികളിൽ കൊറെശ്ശ
ഉറുപ്പിക മൊതലെടുക്കയും ചെയ്യുന്നതകൊണ്ട ഒടനെ തീർന്നവരുന്ന ഉറുപ്പ്യക
സർക്കാരിൽ ബൊധിപ്പിക്കയും ചെയ്യാം. ആയതിനെ സാഹെബ അവർകളെ കടാക്ഷം
ഉണ്ടായിട്ട 15 ദിവസത്തെക്കി കല്പന ഉണ്ടാകയും വെണം. യിവിടെ ദിവസം പ്രതി
നടക്കുന്ന അവസ്ഥ ഒക്കയും ബാഡെൽ സാഹെബ അവർകൾക്ക നാം ബൊധിപ്പിക്കയും
ചെയ്യുന്നു. ശെഷം വർത്തമാനം ഒക്കയും സാഹെബ അവർകളെ എഴുത്താൽ
അന്തഃകരണത്തിൽ ബൊധിക്കയും ചെയ്യും. മെൽപ്പട്ട നടക്കുന്ന വർത്തമാനത്തിന്ന
എഴുതി അയക്കയും ചെയ്യാം. എല്ലാ കായ‌്യത്തിനും സാഹെബ അവർകളെ ക്ക്രപ
വഴിപൊലെ ഉണ്ടായിരിക്കയും വെണം. എന്നാൽ കൊല്ലം 971 ആമത കർക്കിടകമാസം
15 നു എഴുതിയത കർക്കിടകമാസം 17 നു വന്നത. ഇങ്കിരസ്സ കൊല്ലം 1796 ആമത
ജൂലായി മാസം 29 നു വന്നത.

56 C& D

62 ആമത ചെരാപുരത്തും കടത്തനാട്ടയിരിക്കുന്ന കുടിയാമ്മാർക്ക എല്ലാവർക്കും
അറിവാനായിട്ട വാഡൽ സായ്പു അവർകൾ കല്പനകൊണ്ട കച്ചെരിയിൽ നിന്ന
വിരൊധിച്ചിരിക്കുന്ന വസ്തുവഹകൾ ബഹുമാനപ്പെട്ട കുംമ്പണി സർക്കാരാൽ കടത്തനാട്ട
രാജാവ അവർകൾ പറ്റിൽ വസ്തു മുതലിന്റെ മുതലാളികൾ രാജ അവർക്ക കൊടു
ക്കെണ്ട നിലവ നികിതി ഉറുപ്പിക ഒക്കയും ബൊധിപ്പിക്കുവൊളത്തെക്ക അവർകൾക്ക
സമ്മതിച്ചിരിക്കുന്നു. ആളുകളുടെ പെരും വിരൊധിച്ചിരിക്കുന്ന വസ്തുവഹയിന്റെ
കണക്കും നിലവപ്പണത്തിന്ന രാജ അവർകളാൽ വരെണ്ടുന്നത അവകാശപ്രകാരങ്ങൾ
ഒക്കയും കാണെണ്ടതിന്ന ചെരാപുരത്ത പാറുവത്തിക്കാരെർ ഇപ്പൊൾ കടത്തനാട്ട
മെൽ കച്ചെരി ഇരിക്കുന്ന സ്ഥാനത്തെക്ക എങ്കിലും കടത്തനാട്ടിൽ ബഹുമാനപ്പെട്ട
കുംബഞ്ഞി കാനഗൊവികൾക്ക എങ്കിലും തലച്ചെരി കച്ചെരിക്ക എങ്കിലും ചൊതിച്ചാൽ
അവിടതന്നെ കാണുകയും ചെയ്യാം. എന്നാൽ കൊല്ലം 971 ആമത കർക്കടമാസം 18 നു
ഇങ്കരിസ്സകൊല്ലം 1796 ആമത ജൂലായിമാസം 30 നു തലച്ചെരിയിൽ നിന്ന എഴുതിയത.

57 C& D

63 ആമത രാജശ്രി കടത്തനാട്ട പൊർള്ളാതിരി കൊതവർമ്മരാജ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പിലിസായ്പു അവർകൾ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/86&oldid=200395" എന്ന താളിൽനിന്ന് ശേഖരിച്ചത്