ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവതാരിക.

വ്യാകരണം ഒരു ശാസ്ത്രമാകുന്നു. ശാസ്ത്രമെന്നതോ ക്ഌപ്തപ്പെടുത്തിയ
ജ്ഞാനമത്രേ. ശാസ്ത്രത്തിൽ സ്വീകരിക്കുന്ന ജ്ഞാനം (അറിവു) ഏകാശ്രയമായി
രിക്കരുതു. "രാമന്നു ഒരു പുത്രൻ ഉണ്ടായി" എന്നതു ജ്ഞാനം തന്നേ എങ്കിലും
അതു രാമൻ എന്ന ഒരുവനെ മാത്രം സംബന്ധിച്ചിട്ടുള്ളതുകൊണ്ടു ശാസ്ത്രത്തിന്നു
ഉപയോഗമായ്ത്തീരുകയില്ല. ശാസ്ത്രത്തിൽ ഉപയുക്തമായ്ത്തീരുന്ന ജ്ഞാനം അനേ
കാശ്രയമായും എല്ലാ കാലത്തും യഥാൎത്ഥമായും ഉള്ളതായിരിക്കണം. 1. "വി
ഷം തിന്നാൽ മരിക്കും" എന്നതു വൈദ്യശാസ്ത്രത്തിലും, 2. "നാലെട്ടു മുപ്പത്തു
രണ്ടു" എന്നതു ഗണിതശാസ്ത്രത്തിലും, 3. "കൊമ്പുള്ള നാൽക്കാലികൾ എല്ലാം പി
ളർന്ന ഇരട്ടക്കുളമ്പുള്ളവയാകുന്നു" എന്നതു മൃഗശാസ്ത്രത്തിലും, 4. "ആർ എന്ന
ബഹുവചനപ്രത്യയം സുബുദ്ധികൾക്കേ വരും" എന്നതു വ്യാകരണശാസ്ത്രത്തി
ലും ഉള്ള തത്വങ്ങളാകുന്നു. ഈ തത്വങ്ങൾ അനേക വ്യക്തികളെ സംബന്ധി
ച്ചവയും സദാ സത്യമായിട്ടുള്ളവയും ആകുന്നു. ശാസ്ത്രോപയോഗത്തിനന്നുള്ള
ജ്ഞാനം എങ്ങിനെയാകുന്നു സംപാദിക്കേണ്ടതും സംപാദിച്ച തത്വങ്ങളെ
ക്രമപ്പെടുത്തി ശാസ്ത്രമാക്കേണ്ടതെങ്ങിനെയെന്നും ജ്ഞാനവിഷയങ്ങൾ ഏവയെ
ന്നും വിവരിക്കുന്ന ശാസ്ത്രമാകുന്നു തൎക്കശാസ്ത്രം. ഇതു സകലശാസ്ത്രങ്ങളുടെയും
മൂലാധാരം തന്നേ. ജ്ഞാനം നമുക്കുണ്ടാകുന്നതു അന്തരിന്ത്രിയത്തിന്റെ പ്രവൃ
ത്തിയാലാകകൊണ്ടു ഈ പ്രവൃത്തികൾ ഏവയെന്നും ഇവയുടെ പ്രമാണമെന്തെ
ന്നും കൂടി തൎക്കശാസ്ത്രത്തിൽ ഉപപാദിക്കുന്നു. അതുകൊണ്ടു തൎക്കശാസ്ത്രം ബാല
ന്മാൎക്കു ഗ്രഹിപ്പാൻ വളരെ പ്രയാസമുള്ളതാകുന്നു. എന്നാൽ വിദ്യാഭ്യാസത്തി
ന്റെ മുഖ്യമായ ഉദ്ദേശം നമ്മുടെ മനസ്സിനെ പരിഷ്കാരപ്പെടുത്തുന്നതും പിന്നേ
അതിൽ വിദ്യാലയത്തിൽ അഭ്യസിക്കാത്ത ശാസ്ത്രവിഷയങ്ങളെ ആയാസവും
പരോക്ഷമായും കൂടാതെ പഠിപ്പാൻ തക്ക സാമൎത്ഥ്യം ഉണ്ടാക്കിത്തീൎക്കുന്നതും ആ
കയാൽ തൎക്കശാസ്ത്രം വിദ്യാഭ്യാസത്തിങ്കൽ അത്യന്താപേക്ഷിതം തന്നേ എങ്കിലും
അതിന്റെ ദുൎഗ്രാഹ്യത്വത്താൽ ബാലന്മാരെ അതു പഠിപ്പിക്കാറില്ല. ദ്രാവിഡഭാ
ഷകളിൽ തൎക്കശാസ്ത്രഗ്രന്ഥങ്ങൾ കേവലം ഇല്ലാത്ത അവസ്ഥ എത്രയോ ശോച
നീയം തന്നേ.* ഭാഷയിൽ തൎക്കശാസ്ത്രമില്ലായ്കനിമിത്തം സംസ്കൃതവും ഇംഗ്ലി
ഷും പരിചയമില്ലാത്ത ഉപാദ്ധ്യായന്മാൎക്കു ഈ ശാസ്ത്രത്തിന്റെ ഗന്ധം ഉണ്ടാ

* വിദ്യാവിനോദിനിയിൽ തൎക്കസംഗ്രഹം പരിഭാഷപ്പെടുത്തി വരുന്നുണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/11&oldid=196209" എന്ന താളിൽനിന്ന് ശേഖരിച്ചത്