ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബാലവ്യാകരണം.

ഒന്നാം പാഠം.

വാക്യം, പദം.

1. ഈശ്വരൻ നമ്മെ രക്ഷിക്കട്ടെ.
2. ഈശ്വരനെ മനുഷ്യർ വന്ദിക്കുന്നു.
3. ഈശ്വരനാൽ ലോകങ്ങൾ സൃഷ്ടിക്കപ്പെട്ടു.
4. ഈശ്വരനോടു തുല്യനായിട്ടു ആരുമില്ല.
5. ഈശ്വരന്നു എല്ലാം ചെയ്വാൻ കഴിയും.
6. ഈശ്വരനിൽനിന്നു നമുക്കു ഗുണം കിട്ടുന്നു.
7. ഈശ്വരന്റെ മഹിമ വൎണ്ണിപ്പാൻ ആൎക്കു കഴിയും?
8. ഈശ്വരനിൽ വിശ്വസിക്കുവിൻ.
9. ഈശ്വര നമ്മെ കാത്തു രക്ഷിക്ക.

1. ഇവ ഒമ്പതും വാക്യങ്ങൾ ആകുന്നു. ഇവിടെ പല
വാക്കുകൾ ഒന്നിച്ചുകൂടി പൂൎണ്ണമായ അൎത്ഥം കാണിക്കുന്നു.
'ഈശ്വരൻ നമ്മെ രക്ഷിക്കട്ടെ' എന്നു പറഞ്ഞു തീൎന്നതി
ന്റെ ശേഷം ഇനി പറവാൻ ഒന്നുമില്ലെന്നു തോന്നുന്നതുകൊ
ണ്ടു അൎത്ഥം പൂൎണ്ണമാവാനായിട്ടു വേറെ വല്ല വാക്കുകളും ആ
വശ്യമായ്വരുന്നില്ല.

2. സംപൂൎണ്ണമായ വിചാരത്തെ കാണിക്കുന്ന വാക്കുകളു
ടെ കൂട്ടത്തിന്നു വാക്യം എന്നു പേർ.

3. 'ഈശ്വരനെ മനുഷ്യർ വന്ദിക്കുന്നു' എന്ന വാക്യ
ത്തിൽ മൂന്നു വാക്കുകൾ ഉണ്ടു. വാക്യത്തിൽ ഉപയോഗി

1

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/15&oldid=196216" എന്ന താളിൽനിന്ന് ശേഖരിച്ചത്