ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 18 —

31. 'സൂൎയ്യൻ ഉദിച്ചു' എന്ന വാക്യത്തിൽ 'സൂൎയ്യൻ' എ
ന്നതു നാമവും 'ഉദിച്ചു' എന്നതു ക്രിയയും ആകുന്നു എന്നു
നിങ്ങൾക്കു അറിയാമല്ലോ. സൂൎയ്യൻ എന്തു ചെയ്തു എന്നു
നാം പറയുന്നതുകൊണ്ടു സൂൎയ്യൻ ആഖ്യയും ആകുന്നുവല്ലൊ.

ആഖ്യയായി വരുന്ന പദം എല്ലായ്പോഴും നാമം തന്നേ
ആയിരിക്കയുള്ളൂ.

32. ഒരു വാക്യത്തിലെ ക്രിയാപദത്തോടു ആർ, എന്തു
എന്ന പദങ്ങളെച്ചേൎത്തു ഉണ്ടാക്കുന്ന ചോദ്യത്തിന്നുത്തരമാ
യ്വരുന്ന പദം തന്നേ ആ വാക്യത്തിലെ ആഖ്യ.

'രാമൻ വീണു'. 'ആർ വീണു'? 'രാമൻ'. അതുകൊണ്ടു
രാമൻ എന്നതു 'രാമൻ വീണു' എന്ന വാക്യത്തിലെ ആഖ്യ
തന്നേ. 'പക്ഷി പറന്നു'. എന്തു പറന്നു? ഉത്തരം: പക്ഷി;
പക്ഷി ആഖ്യയാകുന്നു.

8. അഭ്യാസം.

1. സൂൎയ്യൻ ഉദിച്ചു. 2. പ്രകാശംകണ്ടു കുട്ടികൾ സന്തോഷിച്ചു. 3. സ്ത്രീ
കൾ ആഭരണങ്ങളെ അണിഞ്ഞു. 4. പുരുഷന്മാർ താന്താങ്ങളുടെ പ്രവൃത്തിക്കു
പോയി. 5. പക്ഷികൾ കൂട്ടിലേക്കു പറന്നുപോയി. 6. സൂൎയ്യോഷ്ണത്താൽ
കുളത്തിലെ വെള്ളം വറ്റിപ്പോയി. ഈ വാക്യങ്ങളിലെ ആഖ്യകളെ പറക.

[ജ്ഞാപകം: മുമ്പു കഴിഞ്ഞ പാഠങ്ങളിലും അഭ്യാസങ്ങളിലും ഉള്ള വാക്യ
ങ്ങളിലെ ആഖ്യയെ കാണിക്ക.]

8. പരീക്ഷ.

1. ആഖ്യ എന്നാൽ എന്തു? 2. ഏതു പദം ആഖ്യയായ്‌വരും? 3. നാമമെ
ന്നാൽ എന്തു? 4. ആഖ്യയെ തിരിച്ചറിയേണ്ടതു എങ്ങിനേ? 5. സംജ്ഞാ
നാമം, സാമാന്യനാമം, ഗുണനാമം, മേയനാമം, സമൂഹനാമം, സൎവ്വനാമം
ഇവയെ ആഖ്യയായുപയോഗിച്ചു മുമ്മൂന്നു വാക്യങ്ങൾ എഴുതുക.

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/32&oldid=196276" എന്ന താളിൽനിന്ന് ശേഖരിച്ചത്