ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 19 —

ഒമ്പതാം പാഠം.

(i.) ആഖ്യാതം.

33. ആഖ്യയെക്കുറിച്ചു നാം എന്തു പറയുന്നുവോ ആ
യതു ആഖ്യാതം.

'സൂൎയ്യൻ ഉദിച്ചു'എന്ന വാക്യത്തിൽ ആഖ്യയായ 'സൂൎയ്യൻ'
ഉദയം എന്ന പ്രവൃത്തി ചെയ്തു എന്നു നാം പറയുന്നതുകൊ
ണ്ടു 'ഉദിച്ചു' എന്നതു ആഖ്യാതം.

9. അഭ്യാസം.

1. ചന്ദ്രൻ ശോഭിച്ചു. 2. പക്ഷികൾ കൂട്ടിൽ കൂടുന്നു. 3. കുട്ടികൾ ഈ
ശ്വരനെ സ്മരിക്കുന്നു. 4. പണിക്കാർ പ്രവൃത്തിപിരിഞ്ഞു. 5. നീ സദാ
സത്യം പറക. 6. നക്ഷത്രങ്ങൾ മിന്നുന്നു. 7. കപ്പൽ കടലിൽ ആണ്ടു.
8. ഞാൻ ആ ഗ്രാമം വിട്ടുപോയി. 9. ഒരു കിഴവൻ എന്നെക്കണ്ടു. 10. കാഫ്രി
കൾ മനുഷ്യരെ തിന്നുന്നു. 11. രാജാവു എന്നോടു പ്രീതികാണിച്ചു. 12. ദൈ
വം നിങ്ങളെ കാത്തുകൊള്ളും. ഈ വാക്യങ്ങളിലെ ആഖ്യയെയും ആഖ്യാത
ത്തെയും തിരിച്ചെഴുതുക. ഇവ ഓരോന്നു എന്തു പദമെന്നു പറകയും ചെയ്ക.

34. ആഖ്യാതം ഇവിടെ ക്രിയാപദമാകയാൽ ക്രിയാഖ്യാ
തം എന്നും പറയും. 35. ചിലപ്പോൾ നാമവും ആഖ്യാതമായ്വരും.

1. എനിക്കു ദൈവം തുണ. 4. ഗുരുനാഥൻ സമൎത്ഥൻ.
2. വിദ്യ വലിയ ധനം. 5. യജമാനൻ ദയാലു.
3. സീത സുന്ദരി. 6. പരശുരാമൻ ഒരു വീരൻ.

'പരശുരാമൻ ഒരു വീരൻ" എന്നതു അൎത്ഥം സമ്പൂൎണ്ണ
മായിരിക്കുന്ന വാക്കുകളുടെ സമൂഹമാകയാൽ വാക്യമാകുന്നു.
ഈ വാക്യത്തിൽ പരശുരാമനെക്കുറിച്ചു നാം എന്തു പറയു
ന്നു? അവൻ വീരന്മാരിൽ ഒരുവനാകുന്നു എന്നു പറയുന്നു.
അതുകൊണ്ടു പരശുരാമൻ എന്നതു ആഖ്യയും ആഖ്യയെ

2*

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/33&oldid=196281" എന്ന താളിൽനിന്ന് ശേഖരിച്ചത്