ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 24 —

1. രാമൻ രാവണനെ കൊന്നു. 2. ധനവാന്മാർ സാധുക്കളെ രക്ഷിക്കും.
3. ശിഷ്യരെ ഗുരു സ്നേഹിക്കുന്നു. 4. പുത്രരെ അച്ഛൻ സ്നേഹിക്കുന്നു. 5. ഇവർ
നമ്മെ രക്ഷിക്കട്ടെ. 6. മാതാപിതാക്കന്മാരെ നിങ്ങൾ ബഹുമാനിപ്പിൻ.

10. പർിക്ഷ.

1. ഒരു വാക്യത്തിലെ മുഖ്യഭാഗങ്ങൾ ഏവ? 2. ആഖ്യ, ആഖ്യാതം ഇവ
കൊണ്ടുമാത്രം ഒരു വാക്യത്തിന്റെ അൎത്ഥം എല്ലായ്പോഴും സംപൂൎണ്ണമായിരിക്കു
മോ? 3. വാക്യത്തിൽ മൂന്നാമതായി ആവശ്യപ്പെടുന്ന ഭാഗത്തിന്നു എന്തു പേർ?
4. കൎമ്മമെന്നാൽ എന്തു? 5. കൎമ്മമായ്വരുന്ന പദം ഏതു? 6. ആഖ്യാതപൂര
ണവും കൎമ്മവും ഒന്നു തന്നേയോ? 7. ആഖ്യാതപൂരണത്തിന്നും കൎമ്മത്തിന്നും
തമ്മിലുള്ള വ്യത്യാസങ്ങളെ പറക. 8. കൎമ്മം ഏതിനോടു അന്വയിക്കുന്നു?
9. കൎമ്മമുള്ള മൂന്നു വാക്യങ്ങളെ എഴുതുക.

പതിനൊന്നാം പാഠം.

സകൎമ്മകക്രിയ, അകൎമ്മകക്രിയ.

43. 'അമ്മ ശിശുവിനെ സ്നേഹിക്കുന്നു’ എന്ന വാക്യ
ത്തിൽ 'സ്നേഹിക്കുന്നു' എന്ന ക്രിയാപദം അൎത്ഥപൂൎത്തിക്കാ
യിട്ടു 'ശിശുവിനെ' എന്ന കൎമ്മം ആവശ്യപ്പെടുകയാൽ ഈ
ക്രിയയെ സകൎമ്മകക്രിയ എന്നു പറയും.

44. സകൎമ്മകം എന്നാൽ കൎമ്മത്തോടു കൂടിയതു എന്നു
ൎഅത്ഥം. സകൎമ്മകക്രിയയെന്നു പറഞ്ഞാൽ അൎത്ഥപൂൎത്തി
ക്കായിട്ടു കൎമ്മം ആവശ്യമായ്വരുന്ന ക്രിയ എന്നു താൽപൎയ്യം.

45. 'അമ്മ വന്നു’ എന്ന വാക്യത്തിൽ വന്നു എന്ന ക്രിയ
യുടെ അൎത്ഥം പൂൎത്തിയാവാനായിട്ടു കൎമ്മം ആവശ്യപ്പെടുന്നി
ല്ല. അതുകൊണ്ടു അതിനെ അകൎമ്മകക്രിയ എന്നു പറയും.

46. അകൎമ്മകം എന്നതിന്റെ അൎത്ഥം കൎമ്മം ഇല്ലാത്തതു
എന്നാകുന്നു. അകൎമ്മകക്രിയ എന്നു പറഞ്ഞാൽ അൎത്ഥപൂ
ൎത്തിക്കു കൎമ്മം ആവശ്യമായ്വരാത്ത ക്രിയ എന്നു താൽപൎയ്യം.

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/38&oldid=196303" എന്ന താളിൽനിന്ന് ശേഖരിച്ചത്