ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 27 —

നിങ്ങൾ എടുപ്പിൻ' എന്നു അൎത്ഥമാകയാൽ നീ, നിങ്ങൾ
എന്ന ആഖ്യകളെ പ്രയാസം കൂടാതേ ഗ്രഹിപ്പാൻ കഴിയു
ന്നതു കൊണ്ടു അവയെ വാക്യത്തിൽ വിട്ടുകളുഞ്ഞിരിക്കുന്നു.
ഈ വിധം വാക്യങ്ങളിൽ ആഖ്യ കാണാതിരിക്കുന്നതുകൊണ്ടു
ആഖ്യക്കു ലോപം വന്നിരിക്കുന്നു എന്നും വാക്യത്തിന്നു ലുപ്താ
ഖ്യം എന്നും പറയും.

51. 'ആർ വന്നു' എന്ന ചോദ്യത്തിന്നുത്തരമായി ഒരാൾ
'കൃഷ്ണൻ' എന്നു മാത്രം പറഞ്ഞു മതിയാക്കുന്നു എങ്കിൽ ആ
പ്രസംഗത്തിൽ 'കൃഷ്ണൻ' എന്ന ഒറ്റപ്പദം തന്നേ വാക്യമാ
കുന്നു. ഈ വാക്യത്തിൽ ആഖ്യയെ മാത്രം പറഞ്ഞിട്ടുണ്ടെ
ങ്കിലും 'വന്നു' എന്ന ആഖ്യാതത്തെ അതിസ്പഷ്ടമായി പ്രസം
ഗത്താൽ ഗ്രഹിക്കുവാൻ സാധിക്കുന്നതുകൊണ്ടു അതിനെ
വിട്ടുകളഞ്ഞിരിക്കുന്നു. ഇങ്ങിനെ ആഖ്യാതത്തിന്നു ലോപം
വരുന്ന വാക്യത്തിന്നു ലുപ്താഖ്യാതം എന്നു പേർ.

52. അതിസ്പഷ്ടമായി ഗ്രഹിപ്പാൻ പാടുള്ളതുകൊണ്ടു
വാക്യത്തിൽ പറയാതേകണ്ടു വിട്ടുകളഞ്ഞ പദങ്ങളെ ചേൎക്കു
ന്നതിന്നു അദ്ധ്യാഹാരം എന്നു പേർ പറയും.

53. ഒരു വാക്യത്തിൽ മുഖ്യമായ ഏതെങ്കിലും ഒരു ഭാഗം
വിട്ടുകളഞ്ഞിരിക്കുന്നു എങ്കിൽ ആ വാക്യത്തെ സംക്ഷിപ്ത
വാക്യം എന്നു പറയും. വിട്ട ഭാഗം ആഖ്യയാകുന്നുവെങ്കിൽ
വാക്യത്തെ ലുപ്താഖ്യമെന്നും ആഖ്യാതം ആകുന്നു എങ്കിൽ
ലുപ്താഖ്യാതം എന്നും കൎമ്മമാകുന്നുവെങ്കിൽ ലുപ്തകൎമ്മമെ
ന്നും പറയും.

13. അഭ്യാസം.

താഴേ എഴുതിയ വാക്യങ്ങളിൽ വിട്ട പദങ്ങളെ ചേൎത്തെഴുതുക.

1. ... പെയ്യുന്നു. 2. ... വീശുന്നു. 3. ... മുഴങ്ങുന്നു.
4. ... മിന്നുന്നു. 5. ... കത്തി. 6. ... ഉദിച്ചു. 7. ... അസ്തമിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/41&oldid=196316" എന്ന താളിൽനിന്ന് ശേഖരിച്ചത്