— 29 —
അവൾ രാമന്റെ ഭാൎയ്യ. ഭാൎയ്യ എന്നതിന്റെ അൎത്ഥ
ത്തെ ചൂണ്ടിക്കാണിക്കുന്നതു അവൾ ആകയാൽ ഭാൎയ്യ എ
ന്നതു സ്ത്രീലിംഗം.
സ്ത്രീകളുടെ പേരുകൾ സ്ത്രീലിംഗശബ്ദങ്ങൾ ആകുന്നു.
56. അതു എന്നതു ഏതു നാമാൎത്ഥത്തെ സംബന്ധിച്ചു
പയോഗിക്കുന്നുവോ ആ നാമം നപുംസകലിംഗം ആകുന്നു.
'അതു രാമന്റെ പുസ്തകം'. പുസ്തകം എന്ന ശബ്ദത്തിന്റെ
അൎത്ഥത്തെ കാണിപ്പാനായിട്ടു അതു എന്നതിനെ പ്രയോഗിക്കു
ന്നതുകൊണ്ടു പുസ്തകം എന്നതു നപുംസകലിംഗമാകുന്നു.
സ്ത്രീയും പുരുഷനും അല്ലാത്തവയുടെ പേരുകൾ നപും
സകലിംഗശബ്ദങ്ങൾ ആകുന്നു.
പുല്ലിംഗം. | സ്ത്രീലിംഗം. | നപുംസകലിംഗം: |
---|---|---|
പണിക്കാരൻ. | പണിക്കാരത്തി. | പണി. |
സ്നേഹിതൻ. | സ്നേഹിത. | സ്നേഹം. |
ഭൎത്താവു. | ഭാൎയ്യ. | ഭരണം. |
സുന്ദരൻ. | സുന്ദരി. | സുന്ദരം. |
14. അഭ്യാസം.
ദാസൻ, ദൂതി, ഗതി, മുക്കുവൻ, മത്തൻ, പേററി, പോററി, ജ്യേഷ്ഠൻ,
അമ്മ, അമ്മി, പെങ്ങൾ, മരങ്ങൾ, മകൾ, മഞ്ഞൾ, മലയൻ, കൊഞ്ചൻ,
വേലക്കാരത്തി, പരുത്തി, അഹമ്മതി, സുമതി, കാമൻ, കാമം, തങ്ക, മങ്ക,
നാണി, പ്രാണി, വാണി, ഭരണി, ജനം, ഭോജനം, പെൺ, ആൺ,
ഊൺ, മൺ, ജാനകി, മേനോക്കി, രോഗം, യോഗം, യോഗി, ഭോഗി. (1)
ഇവയിൽ ഓരോന്നു എന്തുലിംഗമെന്നു കാരണസഹിതം പറക. (2) ഇവയിൽ
ഓരോന്നിനെ സൎവ്വനാമശബ്ദത്തോടു കൂടി ചെറിയ വാക്യങ്ങളിൽ ഉപയോഗി
ക്കുക. (ദൃഷ്ടാന്തം: അവൻ ഭാസൻ.) (3) ഒരു ശബ്ദം പുല്ലിംഗമാകുന്നു എങ്കിൽ
അതിന്റെ സ്ത്രീലിംഗത്തെയും സ്ത്രീലിംഗമാകുന്നുവെങ്കിൽ അതിന്റെ പുല്ലിംഗ
ശബ്ദത്തെയും എഴുതുക.