ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 30 —

13. പരീക്ഷ.

1. ലിംഗഭേദത്തെ എങ്ങിനെ അറിയേണ്ടതാകുന്നു? 2. പുല്ലിംഗം, സ്ത്രീ
ലിംഗം, നപുംസകലിംഗം എന്നിവയെ വിവരിക്കുക. 3. 'ഞാൻ ഒരു സ്ത്രീ
യാകുന്നു' എന്നു ഒരു സ്ത്രീക്കും, 'ഞാൻ ഒരു പുരുഷനാണെ'ന്നു, ഒരു പുരുഷനും
പറയുവാൻ കഴിയുന്നതുകൊണ്ടു സ്ത്രീപുരുഷന്മാരെ കുറിക്കുന്നതിൽ ഞാൻ,
നീ എന്ന ശബ്ദങ്ങൾക്കു ലിംഗഭേദം ഉണ്ടോ? ഇവയെ അലിംഗം എന്നു
എന്തിന്നു പറയുന്നു? 5. ആർ എന്നതു എന്തു ലിംഗം? 6. അവർ എന്ന
തിനെ സ്ത്രീപുരുഷന്മാരെക്കുറിച്ചു പ്രയോഗിക്കുന്നതായാൽ അതിനെയും അലിം
ഗമെന്നു പറയാമോ?

(ii) പ്രകൃതി, പ്രത്യയം.

57. രാമൻ അടിച്ചു, രാമനെ അടിച്ചു എന്നതിൽ എന്താ
കുന്നു വ്യത്യാസം? ഒന്നിൽ രാമൻ എന്നും മറ്റേതിൽ രാമനെ
എന്നും ഉള്ള രൂപഭേദത്താൽ, ഒന്നിൽ രാമൻ ആഖ്യയായും
മറ്റേതിൽ കൎമ്മമായും വന്നു. രാമൻ എന്നതിന്റെ ഒടുവിൽ
എ എന്നതു ചേൎത്തുച്ചരിക്കുന്നതിനാലാകുന്നു ഈ ഭേദം
ഉണ്ടായതു.

58. അൎത്ഥഭേദത്തിന്നായിട്ടു വാക്കിന്റെ അന്തത്തിൽ
ചേരുന്നതു ഏതോ ആയതു പ്രത്യയം ആകുന്നു. രാമനെ
എന്നതിൽ എ എന്നതു പ്രത്യയം തന്നേ.

59. പ്രത്യയം യാതൊന്നിനോടു ചേരുന്നുവോ ആയതു
പ്രകൃതി ആകുന്നു. മൂപ്പു എന്ന പ്രകൃതിയോടു അൻ എന്ന
പ്രത്യയത്തെച്ചേൎത്താൽ മൂപ്പുള്ള പുരുഷൻ എന്നൎത്ഥത്തോടു
കൂടിയ മൂപ്പൻ എന്ന ശബ്ദുവും, ത്തി എന്ന പ്രത്യയം ചേ
ൎത്താൽ മൂപ്പുള്ള സ്ത്രീ എന്നൎത്ഥമുള്ള മൂപ്പത്തി എന്ന ശബ്ദ
വും, ഉണ്ടാകുന്നു.

(iii) ലിംഗപ്രത്യയങ്ങൾ.

60. അൻ, ആൻ ഈ പ്രത്യയങ്ങൾ പുരുഷനെ കുറിക്കു
ന്നേടത്തു പുല്ലിംഗപ്രത്യയങ്ങളും അൾ, ആൾ, ത്തി, അ, ഇ

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/44&oldid=196329" എന്ന താളിൽനിന്ന് ശേഖരിച്ചത്