ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 37 —
വിഭക്തി | ഏകവചനം | ബഹുവചനം | ഏകവചനം | ബഹുവചനം |
പ്രഥമ | ദേവൻ | ദേവർ | ദേവി | ദേവിമാർ |
ദ്വിതീയ | ദേവനെ | ദേവരെ | ദേവിയെ | ദേവിമാരെ |
തൃതീയ | ദേവനാൽ | ദേവരാൽ | ദേവിയാൽ | ദേവിമാരാൽ |
സാഹിത്യം | ദേവനോടു, കൂടി, or കൂടെ | ദേവരോടു | ദേവിയോടു | ദേവിമാരോടു |
ചതുൎത്ഥി | ദേവന്നു or ദേവനു | ദേവൎക്കു | ദേവിക്കു | ദേവിമാൎക്കു |
പഞ്ചമി | ദേവനിൽനിന്നു | ദേവരിൽനിന്നു | ദേവിയിൽനിന്നു | ദേവിമാരിൽനിന്നു |
ഷഷ്ഠി | ദേവൻ്റെ | ദേവരുടെ | ദേവിയുടെ | ദേവിമാരുടെ |
സപ്തമി | ദേവനിൽ | ദേവരിൽ | ദേവിയിൽ | ദേവിമാരിൽ |
ദേവങ്കൽ | ദേവിയിങ്കൽ | |||
സംബോധന | ദേവ | ദേവർ | ദേവി | ദേവിമാർ |
ദേവനേ | ദേവരേ | ദേവിയേ | ദേവിമാരേ |
നൃപൻ, സീത, രാമൻ, നദി, വഴി, കുട്ടി, ആന, നൃപതി, നല്ലവൻ, വീരൻ
ഇവയുടെ വിഭക്തിരൂപങ്ങളെ പറക.