ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 41 —

ഇറക്ക, ഊന്നിക്ക, എണ്ണിക്ക, പഠിക്ക, അടക്ക, എടുക്ക, കൊ
ടുക്ക, വലക്ക, വളക്ക, ക്ഷമിക്ക ഇവ ക്ക എന്ന അക്ഷരത്തിൽ
അവസാനിക്കുന്നു.

ക്രിയയുടെ പ്രകൃതി ക്ക എന്നതിൽ അവസാനിച്ചാൽ
അതിനെ ബലക്രിയയെന്നും ക എന്നതിൽ അവസാനി
ച്ചാൽ അതിനെ അബലക്രിയ എന്നും പറയും.

70. ക്രിയാപ്രകൃതിയുടെ അന്തത്തിലെ ക, ക്ക എന്ന
പ്രത്യയങ്ങളെ നീക്കിയതിന്റെ ശേഷമുള്ള രൂപത്തിന്നു ധാതു
എന്നു പറയും. ശബ്ദത്തിന്റെ എറ്റവും ചെറുതായ രൂപം
അത്രേ ധാതു. അതിന്നു പല രൂപഭേദങ്ങളുണ്ടായിട്ടത്രേ
ശബ്ദങ്ങൾ ഉണ്ടാകുന്നതു. അടി, വിളി, മറ, പറ, കൊടു,
എടു, ആ, വരു, ഇരു ഇവ ധാതുക്കൾ ആകുന്നു.

(ii) കാലങ്ങൾ.

71. ക്രിയാപദം കാണിക്കുന്ന പ്രവൃത്തിയുടെ കാലം സൂ
ചിപ്പിപ്പാനായിട്ടു അതിന്നു മുന്നു രൂപങ്ങൾ ഉണ്ടെന്നും അവ
ക്കു വൎത്തമാനം, ഭൂതം, ഭാവി എന്ന പേരുകളുണ്ടെന്നും ഏഴാം
പാഠത്തിൽ പറഞ്ഞുവല്ലോ. ഈ കാലരൂപത്തിന്നുള്ള പ്ര
ത്യയങ്ങളെ ഇപ്പോൾ പറയുന്നു.

വൎത്തമാനകാലം.

72. ക്രിയാപ്രകൃതിയോടു 'ഉന്നു' പ്രത്യയം ചേൎത്തു വൎത്ത
മാനകാലത്തെ ഉണ്ടാക്കും.
i. അബലക്രിയാപ്രകൃതി–പോകുന്നു, ചാകുന്നു, ആകുന്നു.
ii. ബലക്രിയാപ്രകൃതി–തടിക്കുന്നു, കളിക്കുന്നു, പഠിക്കു
ന്നു, മാനിക്കുന്നു, കൊടുക്കുന്നു.

78. അബലക്രിയകളിൽ ഉന്നു പ്രായേണ ധാതുവിനോടു
ചേൎന്നുവരും.–വരുന്നു, തളരുന്നു, തുടങ്ങുന്നു, ഉറങ്ങുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/55&oldid=196387" എന്ന താളിൽനിന്ന് ശേഖരിച്ചത്