ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 46 —

80. ഈ പുരുഷഭേദങ്ങളെ കാണിപ്പാനായിട്ടു ക്രിയാപദ
ത്തോടു പ്രത്യയങ്ങൾ പണ്ടു ഉപയോഗിച്ചിട്ടുണ്ടായിരുന്നു.
ഇതു പാട്ടിൽ ഇപ്പോൾ കാണാം. എന്നാൽ സംഭാഷണ
ത്തിൽ ഉപയോഗമില്ല.

ഉദാഹരണം.

(i.) ഉത്തമപുരുഷൻ.

ശങ്കാവിഹീനം പറഞ്ഞു തരുവെൻ ഞാൻ.
ഞാനിഹ നന്നായ്ഭുജിപ്പതിന്നായി വന്നീടിനേൻ.
ആചാരമല്ലാതെ ചൊന്നേൻ.

(ii.) മദ്ധ്യമപുരുഷൻ.

പോകുന്നായ്.

(iii.) പ്രഥമപുരുഷൻ.

ധന്യശീലയാം അവൾ മെല്ല വെ ചൊല്ലീടിനാൾ.
ഉത്തമനായുള്ളൊരു പുത്രനെ പെറ്റാൾ അവൾ.
നല്ല നാം മന്ത്രിവിശിഖാഖ്യനും ചൊന്നാൻ അപ്പോൾ.
രാക്ഷസൻഅതുകാലം ഉൾക്കാമ്പിൽ നിരൂപിച്ചാൻ.
ഈവണ്ണം കല്പിച്ചവർ ആക്കിനാർ അവനെയും.
ദേവനാരികൾ പാട്ടമാട്ടവും തുടങ്ങിനാർ.
അങ്ങിനെ തന്നെയെന്നു കുന്തിയുമുരചെയ്താൾ.

(ii.) വിധി.

നീ പറ, നിങ്ങൾ വരുവിൻ, ഞാൻ പോകട്ടെ, അവൻ
വരട്ടെ, അതു നില്ക്കട്ടെ.

81. ഇവിടെ ക്രിയകൾ, കല്പന, അപേക്ഷ, അനുവാദം
എന്ന അൎത്ഥത്തെ കാണിക്കുന്നു. ഈ അൎത്ഥത്തെ കാണി
ക്കുന്ന ക്രിയാരൂപത്തിന്നു വിധി എന്നു പറയും.

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/60&oldid=196405" എന്ന താളിൽനിന്ന് ശേഖരിച്ചത്