ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 47 —

82. വിധിയിൽ മദ്ധ്യമപുരുഷൈകവചനത്തിൽ ക്രിയാ
പ്രകൃതി മതി. ബഹുവചനത്തിൽ ഇൻ പ്രത്യയം വരും.
ഉത്തമപ്രഥമപുരുഷന്മാരിൽ ട്ടെ എന്ന പ്രത്യയം ചെൎക്കും.

നീ വരിക, വാ. നിങ്ങൾ ഇരിക്കുവിൻ.
ഞാൻ
ഞങ്ങൾ
നാം
വരട്ടെ. അവൻ
അവൾ
അവർ
വരട്ടെ.

83. വിധിരൂപങ്ങൾ വൎത്തമാനകാലത്തെയോ ഭാവികാ
ലത്തെയോ കാണിക്കും.

22. അഭ്യാസം.

1. രാമൻ വരട്ടെ. 2. നിങ്ങൾ പോവിൻ. 3. മഴ പെയ്യട്ടെ. 4. കൃഷ്ണൻ
പറയട്ടെ. 5. നിങ്ങൾ നില്പിൻ. 6. വാ. 7. താ. 8. പറ. 9. ചെയ്യ്.
ഇവിടെയുള്ള ക്രിയാപദങ്ങളുടെ പുരുഷന്മാരെ പറക.

18. പരീക്ഷ.

1. പുരുഷൻ എന്നാൽ എന്തു? 2. ഉത്തമപുരുഷൻ എന്നത്തിനെ വിവരി
ക്കുക. 3. മദ്ധ്യമപുരുഷനെ കാണിക്കുന്ന സൎവ്വനാമം ഏതു? 4. പ്രഥമപു
രുഷൻ എന്നാൽ എന്തു? 5. പുരുഷഭേദങ്ങളെ കാണിക്കുന്ന ക്രിയാരൂപങ്ങ
ളെ പറക. 6. വിധി എന്നാൽ എന്തു? 7. വിധിപ്രത്യയങ്ങളെ പറക.
8. വിധി ഏതു കാലം കാണിക്കും?

പതിനെട്ടാം പാഠം.

(i.) നിഷേധക്രിയ.

1. രാമൻ വരും. 2. രാമൻ വരാ.

84. ഈ വാക്യങ്ങളിൽ ആദ്യത്തേതു രാമന്റെ വരവു
ഉണ്ടാകുമെന്നും രണ്ടാമത്തേതു രാമന്റെ വരരു ഉണ്ടാകയില്ലെ
ന്നും കാണിക്കുന്നു. ഈ ഭേദം ക്രിയാരൂപഭേദനിമിത്തമാക
യാൽ ക്രിയ നടക്കുന്നു എന്നു കാണിക്കുന്ന രൂപത്തിന്നു ഭാവ.

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/61&oldid=196409" എന്ന താളിൽനിന്ന് ശേഖരിച്ചത്