ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 49 —

ആഖ്യ: ആഖ്യാതം:
സീത. വരികയില്ല.
നിങ്ങൾ. പോകേണ്ട.
കോരൻ. മൂഢനല്ല.

23. അഭ്യാസം.

10-ാം അഭ്യാസത്തിലേ വാക്യങ്ങളിൽ ഉള്ള ക്രിയകളെ നിഷേധക്രിയ
യാക്കുക.

11-ാം അഭ്യാസത്തിലെ വാക്യങ്ങളെ നിഷേധവാക്യങ്ങളാക്കുക.

(ii.) പൂൎണ്ണക്രിയ, അപൂൎണ്ണക്രിയ.

1. രാമൻ വന്നു. 2. രാമൻ വന്ന കാൎയ്യം സാധിച്ചു.

87. ഇവിടെ ഒന്നിൽ 'വന്നു' എന്ന പദത്തിന്റെ അൎത്ഥം
വേറെ പദങ്ങളുടെ ആശ്രയം കൂടാതെ തന്നേ പൂൎണ്ണമായ്വ
രുന്നു. 'രാമൻ വന്ന' എന്നു മാത്രം പറയുന്നതായാൽ വാക്യ
ത്തിൽ ആകാംക്ഷ ഇല്ലാതായി ഇനിയും എന്തോ പറവാനു
ണ്ടെന്നു തോന്നിപ്പിക്കുന്നു. അതുകൊണ്ടു 'വന്ന' എന്നതി
ന്റെ അൎത്ഥം പൂൎണ്ണമാവാൻ വേറെ പദങ്ങൾ ആവശ്യം.
ആകയാൽ 'വന്നു' എന്നതിനെ പൂൎണ്ണക്രിയ എന്നും 'വന്ന'
എന്നതിനെ അപൂൎണ്ണക്രിയ എന്നും പറയും.

88. ത്രികാലങ്ങളും വിധിയും പൂൎണ്ണക്രിയാരൂപങ്ങൾ ആ
കുന്നു.

(iii.) ശബ്ദന്യൂനം.

89. ക്രിയാരൂപത്തിന്റെ അൎത്ഥം പിൻവരുന്ന നാമ
ത്താൽ പൂൎണ്ണമായ്വരുന്നു എങ്കിൽ അതിന്നു ശബ്ദന്യൂനം
എന്നു പറയും.

'രാമൻ വന്ന കാൎയ്യം സാധിച്ചു' എന്നതിൽ 'വന്ന' എന്ന
തിന്റെ അൎത്ഥം കാൎയ്യമെന്നതിനാൽ പൂൎണ്ണമായ്വരുന്നതുകൊ
ണ്ടു അതിനെ ശബ്ദന്യൂനം എന്നു പറയുന്നു.

4

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/63&oldid=196421" എന്ന താളിൽനിന്ന് ശേഖരിച്ചത്