ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 52 —

26. അഭ്യാസം.

1. അവൾ കെട്ടു താഴത്തു വെച്ചു ആ കുട്ടിയെ എടുപ്പാനായി മണ്ടി. അ
തിന്നു മുമ്പെ എരുതുകൾ അവളുടെ നേരെ പാഞ്ഞെത്തി അവളെ മുട്ടി തള്ളിയിട്ടു.
വണ്ടി അവളുടെ കാലിന്മേൽ കൂടി കയറിപ്പോയി. ഈ അപായം സംഭവിക്കു
ന്നതു നോക്കിക്കൊണ്ടു നിന്ന ദേശക്കാർ ഉടനെ ചെന്നു അവളെ എടുത്തു പൊ
ന്തിച്ചു. ഈ വാക്യങ്ങളിലെ അപൂൎണ്ണക്രിയകളെ എടുത്തു അവയിൽ ഓരോന്നു
ഏതേതു വിഭാഗത്തിൽ ചേരുമെന്നു പറക.

(vi.) സംഭാവന

കുട്ടികൾ പാഠങ്ങൾ പഠിച്ചാൽ അവൎക്കു സമ്മാനം കിട്ടും.

93. ഇവിടെ 'പഠിച്ചാൽ' എന്നതിന്റെ അൎത്ഥം 'അവ
ൎക്കു സമ്മാനം കിട്ടും'എന്ന വാക്യത്താൽ പൂൎണ്ണമായി വരുന്നു.
അതുകൊണ്ടു പഠിച്ചാൽ എന്നതു അപൂൎണ്ണക്രിയയാകുന്നു.
മേൽവാക്യത്തിൽ രണ്ടു സംഗതികൾ അടങ്ങിയിരിക്കുന്നു.
(i.) 'കുട്ടികൾ പാഠങ്ങളെ പഠിക്കുക' എന്നതും (ii) 'അവ
ൎക്കു സമ്മാനം കിട്ടുക' എന്നതും ആകുന്നു. ഇവ അന്യോന്യം
ആശ്രയിച്ചു നില്ക്കുന്നു, എന്നു പറഞ്ഞാൽ, ആദ്യം പറഞ്ഞ
സംഗതിയായ–'കുട്ടികൾ പാഠങ്ങളെ പഠിക്കുക'–എന്ന കാ
ൎയ്യം നടന്നാൽ മാത്രമേ രണ്ടാമതു പറഞ്ഞതായ–അവൎക്കു
സമ്മാനം കിട്ടുക'–എന്നതു നടക്കയുള്ളൂ. 'നീ വന്നാൽ
ഞാൻ പോകും' എന്നതിലും (1) 'നീ വരിക' (2) 'ഞാൻ
പോക’ എന്ന വാക്യങ്ങൾ അന്യോന്യം ആശ്രയിച്ചു നില്ക്കു
ന്നു. ആദ്യം പറഞ്ഞതു നടന്നാൽ രണ്ടാമത്തേതു നടക്കും.
'നിന്റെ വരവിന്നു ശേഷം എന്റെ ഗമനമുണ്ടാകും'. 'നി
ന്റെ വരവു മുമ്പേ ഉണ്ടാകേണം; പിന്നെ എന്റെ ഗമനം
ഉണ്ടാകും'. നീ വന്നാൽ ഞാൻ പോകും എന്നതിൽ ക്രിയ
കൾ ഒന്നിന്റെ ശേഷം മറ്റേതു നടക്കും എന്ന ബോധം
ഉണ്ടാക്കുന്നതുകൊണ്ടു അവക്കു തമ്മിൽ പൌൎവ്വാപൎയ്യ സംബ

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/66&oldid=196428" എന്ന താളിൽനിന്ന് ശേഖരിച്ചത്