ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 53 —

ന്ധം ഉണ്ടെന്നു പറയും. 'വിഷം തിന്നാൽ മരിക്കും', ഇവിടെ
'വിഷം തിന്നുക' എന്നും 'മരിക്കുക' എന്നും രണ്ടു സംഗതി
കൾ ഉണ്ടു. അവയിൽ 'വിഷം തിന്നുക' എന്നതു കാരണ
ത്തെ കാണിക്കുന്നു; ഈ കാരണത്തിൽനിന്നുണ്ടാകുന്ന കാൎയ്യം
മരണം ആകുന്നു. അതുകൊണ്ടു തിന്നുക, മരിക്കുക എന്ന
ക്രിയകൾക്കു തമ്മിൽ കാൎയ്യകാരണസംബന്ധം (ഹേതുഫലം)
ഉണ്ടെന്നു പറയും.

94. പൌൎവ്വാപൎയ്യസംബന്ധംകൊണ്ടോ കാൎയ്യകാരണ
സംബന്ധംകൊണ്ടോ അന്യോന്യം ആശ്രയിച്ചു നില്ക്കുന്ന
ക്രിയകളിൽ കാരണത്തെയോ പൂൎവ്വം നടക്കേണ്ട സംഗതി
യെയോ കാണിക്കുന്ന ക്രിയാരൂപത്തിന്നു സംഭാവന എന്നു
പറയും.
പണം സമ്പാദിച്ചാൽ സുഖമായിരിക്കാം. എന്നതിൽ
പണം സമ്പാദിച്ചിട്ടുണ്ടോ ഇല്ലയോ എന്നു നാം അറിയു
ന്നില്ല. സമ്പാദിച്ച അവസ്ഥയിൽ സുഖപ്രാപ്തിയാകും
എന്നു താൽപൎയ്യം. അതുകൊണ്ടു സംഭാവന ഭാവിയായി
അനിശ്ചിതമായ ഒരവസ്ഥയെ കാണിക്കുന്നു.

95. ഭൂതക്രിയാന്യൂനത്തോടു ആൽ പ്രത്യയം ചേൎത്തു
ഒന്നാം സംഭാവനയും ക്രിയാപ്രകൃതിയോടു ഇൽ പ്രത്യയം
ചേൎത്തു രണ്ടാം സംഭാവനയും ഉണ്ടാക്കുന്നു.
ഒന്നാം സംഭാവന: നടന്നാൽ, വന്നാൽ, എടുത്താൽ, തണു
ത്താൽ, കൊടുത്താൽ.
രണ്ടാം സംഭാവന: പോകിൽ, വരികിൽ. എടുക്കിൽ, തണു
ക്കിൽ, കൊടുക്കുകിൽ.

27. അഭ്യാസം.

1. താൻ ചത്തു മീൻ പിടിച്ചാൽ എന്തു ഫലം? 2. ഗുരുനാഥനരുൾചെ
യ്താൽ ഏതൃവാക്കു പറകൊല്ല. 3. താൻ വളൎത്താൽ വിഷവൃക്ഷമെന്നാകിലും,

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/67&oldid=196431" എന്ന താളിൽനിന്ന് ശേഖരിച്ചത്