ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 54 —

താൻ മുറിക്കുന്നതു യോഗ്യമല്ലേതുമേ. 4. എല്ലു മുറിയേ പണിതാൽ പല്ലു മുറി
യേ തിന്നാം. 5. ചാരിയാൽ ചാരിയതു മണക്കും., 6. അപായങ്ങൾ വന്നാൽ
ഉപായങ്ങൾ വേണം. ഇവയിൽ ഉള്ള സംഭാവനകളെ കാണിക്ക; അവ
ഏതേതു ക്രിയയാൽ പൂൎണ്ണമാകുന്നുവെന്നു പറക.

(vii.) അനുവാദകം.

രാമൻ വന്നാലും ഞാൻ പോകയില്ല.

96. 'രാമൻ വന്നാലും' എന്നു പറഞ്ഞാൽ രാമന്റെ
വരവു ഉണ്ടാകും എന്നു സമ്മതിക്കുന്ന പക്ഷത്തിലും കൂടി
എന്റെ പോക്കു ഉണ്ടാകുന്നതല്ല എന്ന ബോധം ആകയാൽ
വന്നാലും എന്ന രൂപം സമ്മതത്തെയോ അനുവാദത്തെയോ
കാണിക്കുന്നു. സമ്മതത്തെ കാണിക്കുന്ന അപൂൎണ്ണക്രിയക്കു
അനുവാദകം എന്നു പേർ.
സംഭാവനയോടു ഉം പ്രത്യയം ചേർത്താൽ അനുവാദകം
ഉണ്ടാകും.
ഒന്നാം അനുവാദകം: വന്നാലും, ഇരുന്നാലും, പോയാലും.
രണ്ടാം അനുവാദകം: വരികിലും, ഇരിക്കിലും, പോകിലും.
[ജ്ഞാപകം: വിധിയുടെ അൎത്ഥത്തിൽ ഒന്നാം അനുവാദകത്തെ പൂൎണ്ണക്രിയ
പോലെ ഉപയോഗിക്കുന്നു. ഈ പ്രയോഗത്തിൽ അനുവാദകം അന്വയിക്കു
ന്ന പൂൎണ്ണക്രിയ സ്പഷ്ടമായി ഗ്രഹിപ്പാൻ കഴിയുന്നതുകൊണ്ടാകുന്നു അതു വിട്ടുക
ളയുന്നതു. വാസ്തവത്തിൽ അതു അപൂൎണ്ണക്രിയ തന്നേ.]
നിങ്ങൾ വന്നാലും നിങ്ങൾ വരുവിൻ (വിനയത്തോടുകൂടി).

28. അഭ്യാസം,

1. നീ എന്തു പറഞ്ഞാലും അവൻ കേൾക്കയില്ല. 2. അവൻ എത്ര കര
ഞ്ഞാലും ദുഷ്ടന്റെ മനസ്സിൽ ദയ തോന്നുമോ? 3. മുടക്കം എന്തുവന്നാലും
ഞാൻ ഈ പ്രവൃത്തി ഉപേക്ഷിക്കയില്ല. 4. തന്നെ തുളച്ചു കയറിട്ടാലും താൻ
സൂചിക്കുഴയിൽ നൂൽ കോൎത്തു വലിക്കയില്ല, 5. ചത്താലും പെറ്റാലും പുല
യുണ്ടു. 6, അവൻ വരികിലും എന്തു? ഇവയിലെ അനുവാദകങ്ങളെ കാ
ണിക്ക.

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/68&oldid=196435" എന്ന താളിൽനിന്ന് ശേഖരിച്ചത്