ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 60 —

നപുംസകം:
സുന്ദരമായ മുഖം, സുന്ദരങ്ങളായ മുഖങ്ങൾ, ഗുണവ
ത്തായ രാജ്യം, ഭയങ്കരമായ വനം.

32. അഭ്യാസം.

1. ഉത്തമനായുള്ളൊരു ചാണക്യമഹീസുരൻ. 2. ധന്യശീലയാമവൾ മെ
ല്ലവേ ചൊല്ലീടിനാൾ. 8. തുംഗമായൊരു പുരം പാടലീപുത്രം. 4. നന്ദനാം
മഹീപതി തന്നുടെ പത്നികളായി സുന്ദരാംഗികളായി രണ്ടു പേർ ഉണ്ടായ്വന്നു.
5. ഇവൻ സാമാന്യം ഭ്രാന്തനല്ല. 6. വായു അദൃശ്യവസ്തുവാകുന്നു. 7. കാഫ്രി
കൾ കറുത്ത വൎണ്ണവും ചുരുണ്ട മുടിയും പതിഞ്ഞ മൂക്കും തടിച്ചു മലൎന്ന അധര
ങ്ങളും ഉള്ളവരാകുന്നു. 8. പഠിച്ച പാഠങ്ങൾ മറക്കൊല്ല. 9. മഹാധനിക
നായ ഒരു വൎത്തകനുണ്ടായിരുന്നു. 10. അവൻ അവൎക്കു ദിവസേന അതിവി
ശേഷമായ സദ്യ കഴിച്ചുപോന്നു. അതിൽ വിശേഷമായ ഭോജ്യങ്ങളും അത്യു
ത്തമമായ പാനീയങ്ങളും യഥേഷ്ടം ഉണ്ടാകും. 11. ഇപ്രകാരമുള്ള സദ്യ ദിനം
പ്രതി കഴിച്ചു. 12. അവർ തന്റെ നേരേ കാട്ടിയിരുന്ന മാറാത്ത വാത്സല്യം
ഓൎത്തു വ്യസനിച്ചു. (1) മേൽ വാക്യങ്ങളിലെ വിശേഷ്യവിശേഷണങ്ങളെ പ
റക. (2) വിശേഷണങ്ങളെ തരങ്ങളായി ഭാഗിക്ക.

105. ഗുണവചനത്തിനു പകരം ഗുണനാമത്തെ പ്ര
യോഗിക്കാം. ഗുണിഗുണങ്ങൾ തമ്മിലുള്ള സംബന്ധം ഉള്ള
എന്ന ശബ്ദന്യൂനംകൊണ്ടു കാണിക്കേണം.
സൌന്ദൎയ്യമുള്ള സ്ത്രീ = സുന്ദരിയായ സ്ത്രീ.
ഗുണമുള്ള രാജ്ഞി = ഗുണവതിയായ രാജ്ഞി.
ഗുരുത്വമുള്ള പാദാൎത്ഥം, മഹിമയുള്ള കാൎയ്യം, ഗൎവമുള്ള
കുട്ടി, സാമൎത്ഥ്യമുള്ള ശില്പി, ചാതുൎയ്യമുള്ള മന്ത്രി, ബുദ്ധിയുള്ള
മകൻ.
[ജ്ഞാപകം: ഉള്ള എന്ന പദത്തോടു കൂടിയ ഗുണനാമത്തെ വിശേഷണമാ
യിട്ടു എടുക്കാം. 'സൌന്ദൎയ്യമുള്ള' എന്നതു സ്ത്രീയുടെ വിശേഷണം.]

106. മേലുള്ള ഉദാഹരണങ്ങളിൽ വിശേഷണം വിശേഷ്യ
ത്തിന്റെ മുമ്പിൽ നില്ക്കയാൽ അതിന്നു പൂൎവ്വവിശേഷണം

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/74&oldid=196464" എന്ന താളിൽനിന്ന് ശേഖരിച്ചത്